x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സൈ​സി​ന്‍റെ ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വ്; നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 8, 2026 02:10 AM IST | Updated: August 8, 2026 02:10 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി പേ​ർ പി​ടി​യി​ലാ​യി. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ ഹി​രോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്ത് ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ ക​രി​യി​ൽ മം​ഗ​ല​ശേ​രി വീ​ട്ടി​ൽ ലാ​ലു​വി​നെ​തി​രാ​യി 2.78 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​ൻ കൈ​വ​ശം വെ​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യ കു​റ്റ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ അ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി​യെ​ങ്കി​ലും പി​ന്നീ​ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴ​ക്കൂ​ട്ടം മേ​നം​കു​ളം തെ​ക്കേ​മു​ക്ക് ക​രി​യി​ൽ ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് സ​മീ​പം വൈ​ഷ്ണ​വം വീ​ട്ടി​ൽ അ​ക്ഷ​യ് ബാ​ബു (24) എ​ന്ന​യാ​ളെ 3.82 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​ൻ കൈ​വ​ശം വെ​ച്ച കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്തു. റെ​യി​ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ജ​യ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​വി​ശാ​ഖ്, രാ​ജേ​ഷ് പി. ​രാ​ജ​ൻ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​വി വി​നോ​ദ്, ആ​രോ​മ​ൽ രാ​ജ​ൻ, ബി​നോ​ജ്, അ​ഭി​ജി​ത്ത്, ശ​ര​ൺ, ഗോ​കു​ൽ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഹ​രി​ത മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Excise's Onam special drive

Recent News

Corehub Up