Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One Arrested

Thrissur

നി​രോ​ധി​ത പു​ക​യി​ലഉ​ത്പ​ന്ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

കാ​ട്ടൂ​ര്‍: സ്‌​കൂ​ള്‍കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചുവ​ച്ച് വി​ല്‍​പ​ന ന​ട​ത്തി​വ​ന്ന​യാ​ളെ കാ​ട്ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​തി​രി​ഞ്ഞി ചെ​ട്ടി​യാ​ല്‍ സ്വ​ദേ​ശി തൊ​പ്പി​യി​ല്‍ വീ​ട്ടി​ല്‍ ഷി​ഹാ​ബ് (42) എ​ന്ന​യാ​ളാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ട്ടൂ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 142 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രെ സി​ഗ​ര​റ്റ് ആ​ന്‍​ഡ് ടൊ​ബാ​ക്കോ പ്രൊ​ഡ​ക്ട്‌​സ് ആ​ക്ടി​ന് പു​റ​മെ കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന ബാ​ല​നീ​തി നി​യ​മ​ത്തി​ലെ ജാ​മ്യ​മി​ല്ലാവ​കു​പ്പും ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
കാ​ട്ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്‌​ഐ ബാ​ബു ജോ​ര്‍​ജ്, ജി​എ​സ്‌​ഐ സു​ധീ​ര്‍, ജി​എ​എ​സ്‌​ഐ ധ​നേ​ഷ്, മി​നി, എ​സ്‌​സി​പി​ഒ മു​ഹ​മ്മ​ദ് ഷൗ​ക്ക​ര്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Latest News

Corehub Up