കാട്ടൂര്‍: സ്കൂള്‍കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചുവച്ച് വില്പന നടത്തിവന്നയാളെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി തൊപ്പിയില്‍ വീട്ടില്‍ ഷിഹാബ് (42) എന്നയാളാണ് പോലീസിന്റെ പിടിയിലായത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടൂരില്‍ നടത്തിയ പരിശോധനയിലാണ് 142 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ സിഗരറ്റ് ആന്‍ഡ് ടൊബാക്കോ പ്രൊഡക്ട്സ് ആക്ടിന് പുറമെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന ബാലനീതി നിയമത്തിലെ ജാമ്യമില്ലാവകുപ്പും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ ബാബു ജോര്‍ജ്, ജിഎസ്ഐ സുധീര്‍, ജിഎഎസ്ഐ ധനേഷ്, മിനി, എസ്സിപിഒ മുഹമ്മദ് ഷൗക്കര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags : One arrested Nattuvishesham Districte news