Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PalakkadRailwayDivision

പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍ വി​ഭ​ജ​നം: പ്ര​തി​ഷേ​ധ​വു​മാ​യി ആ​ര്‍​ജെ​ഡി

കോ​​​ഴി​​​ക്കോ​​​ട്: പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ല്‍​വേ ഡി​​​വി​​​ഷ​​​ന്‍ വി​​​ഭ​​​ജി​​​ച്ച് മം​​​ഗ​​​ലാ​​​പു​​​രം ഭാ​​​ഗം മൈ​​​സൂ​​​ര്‍ ഡി​​​വി​​​ഷ​​​നി​​​ലേ​​​ക്ക് കൂ​​​ട്ടി​​​ച്ചേ​​​ര്‍​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര നീ​​​ക്കം പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മാ​​​ണെ​​​ന്ന് രാ​​​ഷ്ട്രീ​​​യ ജ​​​ന​​​താ​​​ദ​​​ള്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​വി. ശ്രേ​​​യാം​​​സ് കു​​​മാ​​​ര്‍ പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ന് പ്ര​​​ത്യേ​​​ക റെ​​​യി​​​ല്‍​വേ സോ​​​ണ്‍ വേ​​​ണ​​​മെ​​​ന്ന ദീ​​​ര്‍​ഘ​​​കാ​​​ല​​​ത്തെ ആ​​​വ​​​ശ്യം നി​​​ല​​​നി​​​ല്‍​ക്കു​​​മ്പോ​​​ഴാ​​​ണ് മ​​​ല​​​ബാ​​​റി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തെ​​​യും യാ​​​ത്രാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളെ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന ഇ​​​ത്ത​​​ര​​​മൊ​​​രു തീ​​​രു​​​മാ​​​നം.

മം​​​ഗ​​​ലാ​​​പു​​​രം ഭാ​​​ഗം ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​തോ​​​ടെ പാ​​​ല​​​ക്കാ​​​ട് ഡി​​​വി​​​ഷ​​​ന്‍റെ യാ​​​ത്രാ വ​​​രു​​​മാ​​​ന​​​ത്തി​​​ലും ച​​​ര​​​ക്ക് വ​​​രു​​​മാ​​​ന​​​ത്തി​​​ലും ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വു​​​ണ്ടാ​​​കും. മം​​​ഗ​​​ലാ​​​പു​​​രം സ്റ്റേ​​​ഷ​​​നി​​​ല്‍നി​​​ന്ന് നി​​​ല​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന 80-ഓ​​​ളം ട്രെ​​​യി​​​നു​​​ക​​​ളും മൈ​​​സൂ​​​ര്‍ ഡി​​​വി​​​ഷ​​​നി​​​ലേ​​​ക്കു മാ​​​റും.

ഡി​​​വി​​​ഷ​​​ന്‍റെ 70 ശ​​​ത​​​മാ​​​നം ച​​​ര​​​ക്ക് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത് മം​​​ഗ​​​ലാ​​​പു​​​രം കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ്. രാ​​​ജ്യ​​​ത്തെ റെ​​​യി​​​ല്‍​വേ ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന പാ​​​ല​​​ക്കാ​​​ട് ഡി​​​വി​​​ഷ​​​നെ ഈ ​​​നീ​​​ക്കം വ​​​ന്‍ ന​​​ഷ്ട​​​ത്തി​​​ലേ​​​ക്ക് ത​​​ള്ളി​​​യി​​​ടും. മ​​​ല​​​ബാ​​​റി​​​ന്‍റെ യാ​​​ത്രാ, വാ​​​ണി​​​ജ്യ, അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ങ്ങ​​​ളെ ത​​​കി​​​ടം മ​​​റി​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍നി​​​ന്നു കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്നും ശ്രേ​​​യാം​​​സ്‌​​​കു​​​മാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up