എം.വി. ശ്രേയാംസ് കുമാര്‍
കോഴിക്കോട്: പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജിച്ച് മംഗലാപുരം ഭാഗം മൈസൂര്‍ ഡിവിഷനിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള കേന്ദ്ര നീക്കം പ്രതിഷേധാര്‍ഹമാണെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ വേണമെന്ന ദീര്‍ഘകാലത്തെ ആവശ്യം നിലനില്‍ക്കുമ്പോഴാണ് മലബാറിന്റെ വികസനത്തെയും യാത്രാ സൗകര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഇത്തരമൊരു തീരുമാനം.
മംഗലാപുരം ഭാഗം നഷ്ടമാകുന്നതോടെ പാലക്കാട് ഡിവിഷന്റെ യാത്രാ വരുമാനത്തിലും ചരക്ക് വരുമാനത്തിലും ഗണ്യമായ കുറവുണ്ടാകും. മംഗലാപുരം സ്റ്റേഷനില്‍നിന്ന് നിലവില്‍ സര്‍വീസ് നടത്തുന്ന 80-ഓളം ട്രെയിനുകളും മൈസൂര്‍ ഡിവിഷനിലേക്കു മാറും.
ഡിവിഷന്റെ 70 ശതമാനം ചരക്ക് കൈകാര്യം ചെയ്യുന്നത് മംഗലാപുരം കേന്ദ്രീകരിച്ചാണ്. രാജ്യത്തെ റെയില്‍വേ ഡിവിഷനുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പാലക്കാട് ഡിവിഷനെ ഈ നീക്കം വന്‍ നഷ്ടത്തിലേക്ക് തള്ളിയിടും. മലബാറിന്റെ യാത്രാ, വാണിജ്യ, അടിസ്ഥാന സൗകര്യ വികസനങ്ങളെ തകിടം മറിക്കുന്ന തീരുമാനത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും ശ്രേയാംസ്കുമാര്‍ ആവശ്യപ്പെട്ടു.
Tags : RJDProtests PalakkadRailwayDivision Split Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash