District News
തുറവൂർ:മഴക്കാലം അടുത്തു വന്നിട്ടും ശുചീകരണ പ്രർത്തനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങാതെ ഗ്രാമപഞ്ചായത്തുകൾ. പഞ്ചായത്ത് പരിധികളിലുള്ള കാനകളിലും മറ്റുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുവാനുള്ള യാതൊരുവിധാ പ്രവർത്തനങ്ങളും തുടങ്ങിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴവെള്ളം ഒഴുകി പോകുവാൻ സാധിക്കാതെ പലസ്ഥലങ്ങളിലും കെട്ടിക്കിടക്കുന്നത് സാംക്രമീകരോഗങ്ങൾ പടന്നുപിടിക്കുവാനുള്ള സാധ്യത കൂട്ടുന്നു. അന്ധകാരനഴി ഷട്ടറുകൾ അടഞ്ഞതോടു കൂടി പൊഴിച്ചാലിലെ ഒഴുക്ക് നിലയ്ക്കുകയും ചെറുതോടുകളിലും പൊഴിച്ചാലിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മത്സ്യ സംസ്കരണശാലയിൽ നിന്നുള്ള മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും കെട്ടിക്കിടക്കുന്നത് പാരിസ്ഥിതിക-ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന്റെ ആലസ്യത്തിൽ നിന്നും മുക്തമാകാതെയാണ് ഇപ്പോഴും പഞ്ചായത്തുകൾ പ്രവർത്തിക്കുന്നത്.
ആവശ്യത്തിനുള്ള ഫണ്ട് ഇല്ലാത്തതും പഞ്ചായത്തുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കടലാക്രമണത്തിൽ നിന്ന് തീരത്തെ സംരക്ഷിക്കുവാനുള്ള മണൽ ഭിത്തി നിർമിക്കുന്ന ജോലിയും ആരംഭിച്ചിട്ടില്ല അടിയന്തരമായി മഴക്കാലത്തിനു മുമ്പുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുവാനുളള നടപടി ത്രിതല പഞ്ചായത്തുകൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
Kerala
കോഴിക്കോട്: 1957 മുതലുള്ള ചരിത്രം പരിശോധിച്ചാല് 1970ല് എ.സി. ഷണ്മുഖദാസിലൂടെ കോണ്ഗ്രസ് ഒറ്റത്തവണ മാത്രം ജയിച്ച ബാലുശേരി മണ്ഡലത്തിന് ഇത്തവണ എന്തുപറ്റിയെന്ന ചോദ്യം സജീവ ചര്ച്ചയാവുകയാണ്.
സിറ്റിംഗ് എംഎല്എ കെ.എം. സച്ചിന്ദേവിനെ കൈവിടാന്, ചെങ്കൊടിയെ ഇത്രമാത്രം നെഞ്ചേറ്റുന്ന ബാലുശേരിക്ക് ഇത്തവണ എന്തുപറ്റി എന്ന ചോദ്യമാണ് രാഷ്ട്രീയ കേരളം ചര്ച്ച ചെയ്യുന്നത്. ഭരണവിരുദ്ധ വികാരത്തിനൊപ്പം പ്രാദേശിക വിഷയങ്ങളും വിവാദങ്ങളുമൊക്കെ സിപിഎമ്മിന്റെ അടിതെറ്റിച്ചുവെന്നാണ് സൂചനകള്.
ബാലുശേരി മണ്ഡലത്തിനു കീഴില് വരുന്ന ഒന്പത് പഞ്ചായത്തുകളില് എട്ടിലും ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്ഥി വി.ടി. സൂരജിനാണ്. ബിജെപിക്കാണെങ്കില് കാര്യമായ വോട്ട് വര്ധനയുണ്ടായില്ല. എല്ഡിഎഫ് ഭരിക്കുന്ന പനങ്ങാട്, ഉള്ളിയേരി, അത്തോളി പഞ്ചായത്തുകളിലടക്കം എല്ഡിഎഫ് വോട്ടുകള് ചോര്ന്നു. ഇവിടെ വന് മുന്നേറ്റം നടത്താന് യുഡിഎഫിന് സാധിച്ചു.
പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക് പരിശോധിക്കുമ്പോള് പനങ്ങാട്: 1218, ഉള്ളിയേരി: 29, അത്തോളി: 876, ഉണ്ണികുളം: 6276, കൂരാച്ചുണ്ട്: 3740, നടുവണ്ണൂര്: 2854, ബാലുശേരി: 1396, കോട്ടൂര്: 694 എന്നിങ്ങനെയാണ് എട്ട് പഞ്ചായത്തുകളില് വി.ടി. സൂരജിന് ലഭിച്ച ഭൂരിപക്ഷം.
കെ.എം. സച്ചിന് ദേവിന് ലീഡ് നേടാനായത് കായണ്ണ പഞ്ചായത്തില് മാത്രം- 201 വോട്ടുകള്. ബിജെപി സ്ഥാനാര്ഥി സി.പി. സതീഷിന് 17,669 വോട്ടുകള് മാത്രമാണ് നേടാനായത്. 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1179 വോട്ടുകളുടെ വര്ധനവ് മാത്രമാണ് ബിജെപിക്കുണ്ടായത്. മുന്വര്ഷങ്ങളില് എല്ഡിഎഫിനെ തുണച്ചിരുന്ന വോട്ടുകള് ഇത്തവണ കൈയ്ക്ക് പതിഞ്ഞുവെന്നാണ് കണക്കുകള് വ്യക്തമാക്കുന്നത്.
കെ.എം. സച്ചിന്ദേവിനെതിരേ കെഎസ്യു മുന് ജില്ലാ പ്രസിഡന്റു കൂടിയായ വി.ടി. സൂരജിനെ കോണ്ഗ്രസ് പടക്കളത്തിലിറക്കിയ സമയത്ത് ഇതുപോലൊരു മിന്നുംജയം പ്രതീക്ഷിച്ചതേയില്ല. രാഹുല്ഗാന്ധി അടക്കമുള്ള ദേശീയനേതാക്കളുടെ വരവോടെ ബാലുശേരിയില് യുഡിഎഫ് ഉണര്ന്നു.
സ്വർണക്കൊള്ള അടക്കം സംസ്ഥാനതല വിഷയങ്ങളോടൊപ്പം കെഎസ്എസ് ആര്ടിസി ബസ് ഡ്രൈവറുമായി ഉണ്ടായ തര്ക്കം വരെ യുഡിഎഫ് സച്ചിന്ദേവിനെതിരേ ആയുധമാക്കിയിരുന്നു. തിരുവനന്തപുരം മുന് മേയറും സച്ചിന്ദേവിന്റെ പത്നിയുമായ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ടുണ്ടായ കെഎസ്ആര്ടിസി ബസ് തടയല് വിവാദം വരെ ബാധിച്ചില്ലെന്നു പറയാനാകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്.
മണ്ഡലത്തിലെ വോട്ടുകളുടെ 49.55 ശതമാനവും യുഡിഎഫിന് ലഭിച്ചപ്പോള് എല്ഡിഎഫിന് 40.68 ശതമാനം വോട്ടുകള് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
District News
വടക്കഞ്ചേരി: മൂന്നു പതിറ്റാണ്ടുകാലത്തെ ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് വടക്കഞ്ചേരി പഞ്ചായത്ത് ഭരണം സ്വതന്ത്രനെ പ്രസിഡന്റാക്കി കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ പുതുക്കോടും പഞ്ചായത്ത് ഭരണം സ്വന്തമാക്കി.
ഇന്നലെ നടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മേഖലയിൽ പ്രധാന ശ്രദ്ധാകേന്ദ്രമായത് വടക്കഞ്ചേരി, പുതുക്കോട് എന്നീ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പായിരുന്നു.
ഇടതു- വലതു മുന്നണികൾ തുല്യ അംഗങ്ങളുള്ള വടക്കഞ്ചേരി പഞ്ചായത്തിൽ വാർഡ് 18 പ്രധാനിയിൽ നിന്നുള്ള സ്വതന്ത്ര മെംബർ സി. പ്രസാദിനെ പ്രസിഡന്റാക്കിയാണ് കോൺഗ്രസ് ഭരണം പിടിച്ചെടുത്തത്.
പ്രസാദിന് പത്തു വോട്ടും എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി സി. കണ്ണന് ഒമ്പതുവോട്ടും ലഭിച്ചു. ബിജെപി അംഗങ്ങളായ മൂന്നുപേരും വിട്ടുനിന്നു.
വാർഡ് ഇരുപത്തിയൊന്ന് പന്നിയങ്കരയിൽനിന്നുള്ള കോൺഗ്രസ് മെംബർ സുനിൽ ചുവട്ടുപ്പാടം സത്യപ്രതിജ്ഞയെടുക്കുമ്പോൾ ഈശ്വരാനുഗ്രഹത്താൽ ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തെന്നും ഇത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി സിപിഎം മെംബർ സി. കണ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പിൽ സുനിലിന് വോട്ടു ചെയ്യാമെന്നും മൂന്നാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുമ്പോൾ കോടതി വിധി തെരഞ്ഞെടുപ്പിനു ബാധകമാകുമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഇത് കോൺഗ്രസിന് ആശ്വാസമായി.
സുനിൽ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുമെന്നും മറ്റു അയോഗ്യത പ്രശ്നം ഉദിക്കില്ലെന്നുമാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. വാർഡ് 14 ഗ്രാമത്തിൽ നിന്നുള്ള മെംബർ കോൺഗ്രസിലെ ശശികല ടീച്ചറാണ് വൈസ് പ്രസിഡന്റ്.
പുതുക്കോട് പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി യുഡിഎഫിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങൾ തലപൊക്കാതെ തെരഞ്ഞെടുപ്പുകൾ സുഗമമായി നടന്നു. വാർഡ് 12 വളാങ്കോട് മെംബർ കെ. ഉദയനാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റായി വാർഡ് എട്ട് അഞ്ചുമുറിയിൽ നിന്നുള്ള ഐ. ഷാഹിദയേയും തെരഞ്ഞെടുത്തു.
വണ്ടാഴിയിൽ വാർഡ് 16 കണിയമംഗലത്തു നിന്നുള്ള സിപിഎമ്മിലെ ശാരദ ഗോപിനാഥാണ് പുതിയ പ്രസിഡന്റ്. വാർഡ് ഒമ്പത് തെക്കേകാട്ടിൽനിന്നുള്ള എസ്. സന്തോഷ് വൈസ് പ്രസിഡന്റുമായി.
കിഴക്കഞ്ചേരിയിൽ വാർഡ് മൂന്ന് കൊഴുക്കുള്ളിയിൽ നിന്നുള്ള മെംബർ പി.എം. കലാധരനാണ് പ്രസിഡന്റ്.പുതിയ വാർഡായ അങ്ങൂട് വാർഡിൽ നിന്നുള്ള സിപിഎമ്മിലെ തന്നെ ലളിത ചന്ദ്രനാണ് വൈസ് പ്രസിഡന്റ്.
കണ്ണമ്പ്രയിൽ വാർഡ് പന്ത്രണ്ട് ചല്ലിപറമ്പിൽ നിന്നുള്ള പി. വിജയകുമാരിയാണ് പ്രസിഡന്റ്. വാർഡ് ഒമ്പത് കൊന്നഞ്ചേരിയിൽ നിന്നുള്ള മെംബർ വടക്കഞ്ചേരിയിലെ പത്രപ്രവർത്തകൻ കൂടിയായ കെ.അബ്ദുൾ ഷുക്കൂറാണ് വൈസ് പ്രസിഡന്റ
പ്രധാനിക്കാരുടെ "കുട്ടൻ' ഇനിവടക്കഞ്ചേരി പഞ്ചായത്തധ്യക്ഷൻ
വടക്കഞ്ചേരി: പ്രധാനി എന്ന ഗ്രാമക്കാർ സ്നേഹത്തോടെ കുട്ടൻ എന്നുവിളിക്കുന്ന പ്രസാദ് ഇനി വടക്കഞ്ചേരി പഞ്ചായത്തിന്റെ അധ്യക്ഷൻ. സ്വതന്ത്രനായി വിജയിച്ച പ്രസാദ് കോൺഗ്രസിനൊപ്പംനിന്നാണ് പ്രസിഡന്റായത്.
അപ്രതീക്ഷിതമായ സ്ഥാനലബ്ദിയാണെങ്കിലും പ്രധാനികാർ പറയുന്നു പുതിയ പദവി ഭാഗ്യമൊന്നുമല്ല. തങ്ങളുടെ കുട്ടന് അത് അർഹതപ്പെട്ടതാണ് എന്നാണ് നാട്ടിലെ സ്ത്രീകൾ ഒന്നടങ്കം പറയുന്നത്. പ്രസാദ് ഇതിനുമുമ്പ് പഞ്ചായത്ത് മെംബറായിട്ടുണ്ട്. മെംബറായാലും ഇല്ലെങ്കിലും തന്റെ കൃഷിപ്പണികളുടെ തിരക്കുകൾക്കിടയിലും ഈ ചെറുപ്പക്കാരൻ നാട്ടുകാരുടെ ഏതാവശ്യത്തിനും മുന്നിലുണ്ടാകും. അതിന് രാഷ്ട്രീയമോ മറ്റോ തടസമാകാറുമില്ല.
പ്രധാനിയിലെ ഓരോ വീട്ടംഗങ്ങൾക്കും പ്രസാദ് കുട്ടനെ അറിയാം. കുട്ടേട്ടാ എന്നു വിളിച്ചാണ് നാട്ടിലെ കുട്ടികളും ചുറ്റും കൂടുക. പഴയ ചെറിയ വീടും ലളിതമായ ജീവിതവും സൗമ്യമായ സംസാരവും പെരുമാറ്റവും അതാണ് കുട്ടൻശൈലി. പശു വളർത്തലിലൂടെ വരുമാനം കണ്ടെത്തിയാണ് പ്രസാദിന്റെ കുടുംബം കഴിയുന്നത്.
സ്ഥലം പാട്ടത്തിനെടുത്ത് നെൽകൃഷിയും ചെയ്യും. സിപിഎം പ്രവർത്തകനായിരുന്ന പ്രസാദ് പാർട്ടിയുമായി സ്വരചേർച്ച ഇല്ലാതായപ്പോൾ ഒച്ചപ്പാടിനൊന്നും പോകാതെ മാറിനിന്നു. മൂന്നു മുന്നണി സ്ഥാനാർഥികളും മറ്റു രണ്ടു സ്വതന്ത്രന്മാരും മത്സരത്തിനുണ്ടായിരുന്ന പ്രധാനിയിൽ 179 വോട്ടുകൾക്കാണ് പ്രസാദ് തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാവരേയും ചേർത്തുനിർത്തി പോകണം. വടക്കഞ്ചേരിക്ക് നല്ലതെന്ന് തോന്നുന്ന ഏത് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും.
എല്ലാ വിഭാഗം ആളുകളെയും വിവിധ വകുപ്പു മേധാവികളുടെയും യോഗം വിളിച്ചു കൂട്ടി വികസന വഴികൾ ആരായുമെന്നും സ്ഥാനമേറ്റശേഷം പ്രസാദ് പറഞ്ഞു. അച്ഛൻ: ചന്ദ്രൻ , അമ്മ: ശാന്ത, ഭാര്യ: ശ്രീജ. മക്കൾ: കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീലക്ഷ്മി, വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ശ്രീനിത്യ.
അകത്തേത്തറ, പുതൂർ പഞ്ചായത്തുകളിൽ ബിജെപി
പാലക്കാട്: ജില്ലയിലാദ്യമായി ഇനി രണ്ടുപഞ്ചായത്തുകള് ബിജെപി ഭരിക്കും. വര്ഷങ്ങളായി ഇടതു മുന്നണികള് ഭരിച്ചിരുന്ന അകത്തേത്തറ, പുതൂര് പഞ്ചായത്തുകളിലാണ് ബിജെപി ഭരിക്കുക. 19 വാര്ഡുകളുള്ള അകത്തേത്തറയില് 10 സീറ്റുകള് നേടിയാണ് ബിജെപി ഭരണം പിടിച്ചത്.
പട്ടികജാതി വനിതാസംവരണമായ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചാംവാര്ഡ് തെക്കേത്തറയില്നിന്ന് വിജയിച്ച പി.എ. ബിന്ദു ബിജെപിയുടെ മുഴുവന് വോട്ടുംനേടി വിജയിച്ചു. മലമ്പുഴ ബിജെപി മണ്ഡലം പ്രസിഡന്റായ ജി. സുജിത്താണ് വൈസ് പ്രസിഡന്റ്.
അട്ടപ്പാടിയിലെ പുതൂര് പഞ്ചായത്തിലാണ് ബിജെപി അധികാരത്തിലെത്തിയത്. സി. തങ്കവേല് പ്രസിഡന്റായും എം. പുഷ്പ വൈസ്പ്രസിഡന്റായും ചുമതലയേറ്റു.
അഗളി പഞ്ചായത്തിൽ യുഡിഎഫ് അംഗം കൂറുമാറി: എൽഡിഎഫ് പ്രസിഡന്റാക്കി
അഗളി: പഞ്ചായത്തിൽ യുഡിഎഫ് അംഗം എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു. അഗളി പഞ്ചായത്ത് വാർഡ് 20 ചിന്നപ്പറമ്പിൽനിന്ന് യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച മഞ്ജുവാണ് കൂറുമാറിയത്. എൽഡിഎഫിന് 10, യുഡിഎഫിന് ഒൻപതും വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥിക്കുമാത്രമേ വോട്ടുചെയ്യാവൂ എന്ന നിർദേശമൊന്നും കിട്ടിയിട്ടില്ല എന്നാണ് കൂറുമാറിയതിനെക്കുറിച്ചു മഞ്ജുവിന്റെ പ്രതികരണം. പാർട്ടി വിപ്പ് നൽകിയിരുന്നുവെന്നും മഞ്ജുവിനെതിരേ നടപടിക്കായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
District News
തിടനാട്പഞ്ചായത്ത്
തിടനാട് പഞ്ചായത്ത് പ്രസിസന്റായി മിനി ബിനോ മുളങ്ങാശേരി (യുഡിഎഫ്, കോൺഗ്രസ് ) തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് വിജയം. മുൻപ് പഞ്ചായത്ത് വൈസ് പ്രസി ഡന്റായിരുന്നു. ഭർത്താവ് ബിനോ മുളങ്ങാശേരിയും നിലവിൽ പഞ്ചായത്തംഗമാണ്. വൈസ് പ്രസിഡന്റായി സജി പ്ലാത്തോട്ടം യുഡിഎഫ്, കേരള കോൺഗ്രസ്).
ഭരണങ്ങാനം പഞ്ചായത്തു ഭരണം നറുക്കെടുപ്പിലൂടെ എല്ഡിഎഫിന്
പഞ്ചായത്തു ഭരണം നറുക്കെടുപ്പിലൂടെ എല്ഡിഎഫിന് ലഭിച്ചു. കേരള കോണ്ഗ്രസ് എമ്മിലെ സുധാ ഷാജിയാണ് പ്രസിഡന്റ്. കോണ്ഗ്രസിലെ വിജി ഈറ്റക്കക്കുന്നേലാണ് വൈസ് പ്രസിഡന്റ്. നറുക്കെടുപ്പിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്.
കുറവിലങ്ങാട്
കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിബി മാണി (എല്ഡിഎഫ്, കേരള കോണ്ഗ്രസ് എം), ഷിജി തോമസ് (എല്ഡിഎഫ്, കേരള കോണ്ഗ്രസ് എം)
രാമപുരം
രാമപുരം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ.ശാന്താറാം (യുഡിഎഫ്, കോണ്ഗ്രസ്), വൈസ് പ്രസിഡന്റ് സിന്ധു ടോം(യുഡിഎഫ്, കേരള കോണ്ഗ്രസ്).
ഉഴവൂര്
ഉഴവൂര് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിനു ജോസ് (യുഡിഎഫ്, കോണ്ഗ്രസ്), കെ.എം. തങ്കച്ചന് (യുഡിഎഫ്, കേരള കോണ്ഗ്രസ്)
തലനാട്
തലനാട് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആശാ റിജു (എല്ഡിഎഫ്, സിപിഎം), ഷാനി ഡിനേന്ദ്രകുമാര് (എല്ഡിഎഫ്, സ്വതന്ത്ര)
പൂഞ്ഞാർ തെക്കേക്കരയിൽ ആദ്യമായി ബിജെപി
പൂഞ്ഞാർ തെക്കേകര പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപിയിലെ മിനർവാ മോഹൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
എട്ട് വോട്ടുകൾ നേടിയാണ് മിനർവാ മോഹൻ പ്രസിഡന്റായത്.1987 മുതൽ 95 വരെ വൈസ് പ്രസിഡന്റായും 1995 മുതൽ 2000 വരെ പ്രസിഡന്റായും 2005 മുതൽ 2007 വരെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു നിലവിൽ ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി, എസ്എൻഡിപി മീനിച്ചിൽ താലൂക്ക് വനിതാ വിഭാഗം ചെയർപേഴസ്നാണ്.
വൈസ് പ്രസിഡന്റായി എൻഡിഎയിലെ ബിജെപി അംഗം അനിൽകുമാർ മഞ്ഞ പ്ലാക്കൽ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി നാലാം തവണ യാണ് വിജയം. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും പഞ്ചായത്തിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം നേടിയാണ് വിജയം.
തീക്കോയി
തീക്കോയി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട അംബിക എം.എസ്. (എൽഡിഎഫ് കേരള കോൺഗ്രസ്-എം), വൈസ് പ്രസിഡന്റ് സ്വപ്ന വർഗീസ്(എൽഡിഎഫ്, സിപിഐ)
അകലക്കുന്നം
അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് മാമ്പുഴയ്ക്കല് (യുഡിഎഫ്, കോണ്ഗ്രസ്), വൈസ് പ്രസിഡന്റ് സിജി സണ്ണി കയ്പ്പത്തടത്തില് (കോണ്ഗ്രസ്).
കടപ്ലാമറ്റം
കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജീനാ സിറിയക് (എല്ഡിഎഫ്, കേരള കോണ്ഗ്രസ് എം), സജീവ് കുമാര് (എല്ഡിഎഫ്, സിപിഎം).
മേലുകാവ്
മേലുകാവ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിന്സി ടോമി (യുഡിഎഫ്, കോണ്ഗ്രസ്), ക്രിസ്റ്റിന് ജോണ്സണ് (യുഡിഎഫ്, കോണ്ഗ്രസ്)
തലപ്പലം
തലപ്പലം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോമി ബെന്നി (യുഡിഎഫ്, കോണ്ഗ്രസ്), ജോയി ജോസഫ് (യുഡിഎഫ്, കേരള കോണ്ഗ്രസ്)
മുത്തോലി
മുത്തോലി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റൂബി ജോസ് (എല്ഡിഎഫ്, കേരള കോണ്ഗ്രസ്-എം), വൈസ് പ്രസിഡന്റ് -രാജന് മുണ്ടമറ്റം(എല്ഡിഎഫ്, കേരള കോണ്ഗ്രസ്-എം).
കൊഴുവനാല്
കൊഴുവനാല് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസി ജോസഫ് പൊയ്കയില് (യുഡിഎഫ്, കോണ്ഗ്രസ്), വൈസ് പ്രസിഡന്റ് ആലീസ് ജോയി മറ്റത്തില്(കേരള കോണ്ഗ്രസ്).
മരങ്ങാട്ടുപിള്ളി
മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗ്രേസിക്കുട്ടി ഏബ്രഹാം (യുഡിഎഫ്, സ്വതന്ത്ര), സിബിന്ലാല് ബാബു (എല്ഡിഎഫ്, സിപിഎം).
മൂന്നിലവ്
മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെനിനാമ്മ (ഷേര്ലി രാജു, എല്ഡിഎഫ്, സ്വതന്ത്ര), ആശാമോള് തോമസ് (എല്ഡിഎഫ്, സിപിഎം).
കടനാട്
കടനാട് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലാലി സണ്ണി (യുഡിഎഫ്,കോണ്ഗ്രസ്), വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷ് (യുഡിഎഫ്, കേരള കോണ്ഗ്രസ്).
മീനച്ചില്
മീനച്ചില് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുബി സുരേഷ് (യുഡിഎഫ്, കോണ്ഗ്രസ്), വൈസ് പ്രസിഡന്റ് എം.എസ് വിജയകുമാരി(കേരളാ കോണ്ഗ്രസ്).
വെളിയന്നൂർ
വെളിയന്നൂര് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജിനി ചാക്കോ (എല്ഡിഎഫ്, കേരള കോണ്ഗ്രസ് എം), രാജു ജോണ് ചിറ്റേത്ത് (എല്ഡിഎഫ്, സിപിഎം).
പൂഞ്ഞാർ
പൂഞ്ഞാര് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുബ്രഹ്മണ്യന് പുത്തന്കൈപ്പുഴ (യുഡിഎഫ്, കോണ്ഗ്രസ്), ഷൈനി ബെന്നി (യുഡിഎഫ്, സ്വതന്ത്ര)
സ്വതന്ത്ര സ്ഥാനാര്ഥിക്ക് പ്രസിഡന്റ് സ്ഥാനം
സ്വതന്ത്ര സ്ഥാനാര്ഥിക്ക് പ്രസിഡന്റ് സ്ഥാനം നല്കി എല്ഡിഎഫ് കരൂര് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. കരൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്സ് അഗസ്റ്റ്യൻ (എല്ഡിഎഫ്, സ്വതന്ത്രൻ), വൈസ് പ്രസിഡന്റ് സീനാ ജോണ് (എൽഡിഎഫ്, സിപിഎം).