x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്തു​ക​ൾ 50% തു​ക റോ​ഡ് നി​ർ​മാ​ണ​ത്തിനു മാ​റ്റിവ​യ്ക്ക​ണം: ജി. ​സു​ധാ​ക​ര​ൻ എംഎൽഎ

വെബ് ഡെസ്ക്
Published: July 26, 2026 10:58 PM IST | Updated: July 26, 2026 10:58 PM IST

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ നീ​ർ​ക്കു​ന്നം എ​ച്ച്ഐ എ​ൽ​പി​എ​സ് റോ​ഡ് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​മ്പ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്തു​ക​ൾ 50 ശ​ത​മാ​നം തു​ക റോ​ഡു നി​ർ​മാ​ണ​ത്തി​നാ​യി മാ​റ്റിവയ്ക്ക​ണ​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ. എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 36 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ നീ​ർ​ക്കു​ന്നം എ​ച്ച്ഐ എ​ൽ​പി​എ​സ് റോ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. റോ​ഡ് നി​ർ​മാ​ണ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന സന്പ്രദാ​യം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.

റോ​ഡി​ന് പ​ഞ്ചാ​യ​ത്തു​ക​ൾ കൂ​ടു​ത​ൽ തു​ക​യ​നു​വ​ദി​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ന്ന റോ​ഡി​നാ​ണ് ഇ​പ്പോ​ൾ ശാ​പ​മോ​ക്ഷം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. എ​ച്ച്ഐ എ​ൽ​പി​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ നാ​ട്ടു​കാ​ർ വ​ർ​ഷ​ങ്ങ​ളാ​യി യാ​ത്രാദു​രി​ത​ത്തി​ലാ​യി​രു​ന്നു. ഇ​തി​നാ​ണ് ഇ​പ്പോ​ൾ പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നീ​ഷ് എം. ​പു​റ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഗൗ​രി കാ​ർ​ത്തി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​നി​താ സ​തീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സീ​ന, പ​ഞ്ചാ​യ​ത്തം​ഗം ന​ജീ​ഫ് അ​രീ​ശേ​രി​ൽ, സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ഷം​ന, സ്കൂ​ൾ മാ​നേ​ജ​ർ അ​ബ്ദു​ൾ വ​ഹാ​ബ് പ​റ​യ​ൻ ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Panchayats

Recent News

Corehub Up