Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parole

ബ​ലാ​ത്സം​ഗ​ക്കേ​സ് കു​റ്റ​വാ​ളി റാം ​റ​ഹീം സിം​ഗി​ന് 17-ാം ത​വ​ണ​യും പ​രോ​ൾ

ന്യൂ​​ഡ​​ൽ​​ഹി: ബ​​ലാ​​ത്സം​​ഗ​​ക്കേ​​സി​​ൽ 2017 മു​​ത​​ൽ ത​​ട​​വു​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ചു​​വ​​രു​​ന്ന സ്വ​​യം​​പ്ര​​ഖ്യാ​​പി​​ത ആ​​ൾ​​ദൈ​​വം ഗു​​ർ​​മീ​​ത് റാം ​​റ​​ഹീം സിം​​ഗ് വീ​​ണ്ടും ജ​​യി​​ലി​​നു​​ പു​​റ​​ത്ത്. 21 ദി​​വ​​സ​​ത്തെ പ​​രോ​​ൾ ല​​ഭി​​ച്ച അ​​ദ്ദേ​​ഹം ഹ​​രി​​യാ​​ന​​യി​​ലെ റോ​​ഹ്ത​​ക്കി​​ലു​​ള്ള സു​​നാ​​രി​​യ ജ​​യി​​ലി​​ൽ​​നി​​ന്ന് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ച​​യോ​​ടെ പു​​റ​​ത്തെ​​ത്തി.

ര​​ണ്ടു വ​​നി​​താ അ​​നു​​യാ​​യി​​ക​​ളെ ബ​​ലാ​​ത്സം​​ഗം ചെ​​യ്ത​​തി​​ന് 20 വ​​ർ​​ഷ​​ത്തെ ത​​ട​​വു​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ചു​​വ​​രു​​ന്ന ഗു​​ർ​​മീ​​ത് റാം ​​റ​​ഹീ​​മി​​ന് 17-ാം ത​​വ​​ണ​​യാ​​ണു പ​​രോ​​ൾ ല​​ഭി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ മേ​​യി​​ൽ 30 ദി​​വ​​സ​​ത്തെ പ​​രോ​​ൾ ല​​ഭി​​ച്ച​​തി​​നു​​ശേ​​ഷം ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ലാ​​ണ് വീ​​ണ്ടും പ​​രോ​​ൾ ല​​ഭി​​ക്കു​​ന്ന​​ത്. അ​​തി​​നു​​മു​​മ്പ് ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ൽ 40 ദി​​വ​​സ​​ത്തെ പ​​രോ​​ളും ല​​ഭി​​ച്ചി​​രു​​ന്നു. 2020ൽ ​​ആ​​ദ്യ​​മാ​​യി പ​​രോ​​ളി​​ലി​​റ​​ങ്ങി​​യ റാം ​​റ​​ഹീം ആ​​റു വ​​ർ​​ഷ​​ത്തി​​നി​​ടെ ഇ​​തു​​വ​​രെ 400ല​​ധി​​കം ദി​​വ​​സ​​മാ​​ണ് ശി​​ക്ഷാ​​ കാ​​ലാ​​വ​​ധി​​ക്കി​​ടെ ജ​​യി​​ലി​​നു​​പു​​റ​​ത്ത് ക​​ഴി​​ഞ്ഞ​​ത്.

രാം ​​ച​​ന്ദ​​ർ ഛത്ര​​പ​​തി എ​​ന്ന മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ 2002ൽ ​​കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ പ​​ഞ്ചാ​​ഹ്-​​ഹ​​രി​​യാ​​ന ഹൈ​​ക്കോ​​ട​​തി ഈ ​​വ​​ർ​​ഷം മാ​​ർ​​ച്ചി​​ൽ ഗു​​ർ​​മീ​​തി​​നെ വെ​​റു​​തെ വി​​ട്ടി​​രു​​ന്നു.

ആ​​ത്മീ​​യ സം​​ഘ​​ട​​ന​​യാ​​യ ദേ​​ര സ​​ച്ച സൗ​​ദ​​യു​​ടെ ത​​ല​​വ​​നാ​​യ ഗു​​ർ​​മീ​​ത് റാം ​​റ​​ഹീം സിം​​ഗ് ത​​ന്‍റെ ര​​ണ്ടു വ​​നി​​താ അ​​നു​​യാ​​യി​​ക​​ളെ ബ​​ലാ​​ത്സം​​ഗം ചെ​​യ്ത​​തി​​ന്‍റെ പേ​​രി​​ൽ 2017ലാ​​ണ് ശി​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ഹ​​രി​​യാ​​ന​​യി​​ലും പ​​ഞ്ചാ​​ബി​​ലും വ​​ലി​​യ​​തോ​​തി​​ലു​​ള്ള അ​​ക്ര​​മ​​ങ്ങ​​ൾ​​ക്കു വ​​ഴി​​വ​​ച്ച ശി​​ക്ഷാ​​വി​​ധി​​ക്കു​​ശേ​​ഷം ഗു​​ർ​​മീ​​തി​​ന്‍റെ അ​​നു​​യാ​​യി​​ക​​ളും സു​​ര​​ക്ഷാ​​സേ​​ന​​യും ത​​മ്മി​​ലു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ൽ 40ല​​ധി​​കം പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

ഗു​​ർ​​മീ​​തി​​ന് വീ​​ണ്ടും പ​​രോ​​ൾ ല​​ഭി​​ച്ച​​തി​​നെ​​തി​​രേ കോ​​ൺ​​ഗ്ര​​സ് രം​​ഗ​​ത്തു​​വ​​ന്നു. വ​​നി​​താ സം​​വ​​ര​​ണ​​ത്തി​​നും സ്ത്രീ​​ശ​​ക്തീ​​ക​​ര​​ണ​​ത്തി​​നും വേ​​ണ്ടി ബി​​ജെ​​പി​​ക്ക് മു​​ത​​ല​​ക്ക​​ണ്ണീ​​ർ ഒ​​ഴു​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കാ​​മെ​​ന്നും എ​​ന്നാ​​ൽ ഇ​​തെ​​ല്ലാം വി​​ല​​കു​​റ​​ഞ്ഞ ദൈ​​നം​​ദി​​ന സീ​​രി​​യ​​ൽ‌ നാ​​ട​​ക​​മാ​​ണെ​​ന്നും കോ​​ൺ​​ഗ്ര​​സ് മാ​​ധ്യ​​മ​​വി​​ഭാ​​ഗം ത​​ല​​വ​​ൻ പ​​വ​​ൻ ഖേ​​ര പ​​റ​​ഞ്ഞു. ഈ ​​പാ​​ർ​​ട്ടി എ​​ത്ര​​ത്തോ​​ളം ബ​​ലാ​​ത്സം​​ഗ സൗ​​ഹൃ​​ദ​​പ​​ര​​വും സ്ത്രീ​​വി​​രു​​ദ്ധ​​വു​​മാ​​ണെ​​ന്ന് ന​​മു​​ക്ക​​റി​​യാ​​മെ​​ന്നും ഗു​​ർ​​മീ​​തി​​ന് പ​​രോ​​ൾ ല​​ഭി​​ച്ച​​ത് ചൂ​​ണ്ടി​​ക്കാ​​ട്ടി ‌പ​​വ​​ൻ ഖേ​​ര കു​​റ്റ​​പ്പെ​​ടു​​ത്തി.

Kerala

ടി.​പി​ക്കേ​സ്; മു​ഹ​മ്മ​ദ് ഷാ​ഫി​ക്കും ഷി​നോ​ജി​നും പ​രോ​ൾ

ക​ണ്ണൂ​ർ: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് വീ​ണ്ടും പ​രോ​ൾ. ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന മു​ഹ​മ്മ​ദ് ഷാ​ഫി, ഷി​നോ​ജ് എ​ന്നി​വ​ർ​ക്കാ​ണ് 15 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ച​ത്.

ര​ണ്ട​ര മാ​സം ജ​യി​ലി​ൽ കി​ട​ന്നാ​ൽ ല​ഭി​ക്കു​ന്ന സ്വ​ഭാ​വി​ക പ​രോ​ൾ ആ​ണെ​ന്നാ​ണ് ജ​യി​ൽ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം നാ​ലാം പ്ര​തി ര​ജീ​ഷി​നും പ​രോ​ൾ ല​ഭി​ച്ചി​രു​ന്നു. 20 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ അ​നു​വ​ദി​ച്ച​ത്.

ടി.​പി​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​ന​ധി​കൃ​ത​മാ​യി പ​രോ​ൾ ന​കു​ന്നു​വെ​ന്ന് ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ഹ​മ്മ​ദ് ഷാ​ഫിയും ഷി​നോ​ജ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ കൊ​ടി സു​നി​ക്ക് ഏ​ഴു​മാ​സ​ത്തി​നി​ടെ 60 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു.

2024 ഡി​സം​ബ​ർ മു​ത​ൽ ജൂ​ലൈ​വ​രെ മൂ​ന്ന് പ​രോ​ളു​ക​ളാ​ണ് സു​നി​ക്ക് അ​നു​വ​ദി​ച്ച​ത്. കൊ​ടി സു​നി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഇ​ഷ്ടം​പോ​ലെ പ​രോ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് ജ​യി​ൽ ഡി​ഐ​ജി വി​നോ​ദ് കു​മാ​ർ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത് വ​ൻ​വി​വാ​ദ​മാ​യി​രു​ന്നു.

 

Kerala

ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ്; ടി.​കെ.​ര​ജീ​ഷി​ന് വീ​ണ്ടും പ​രോ​ൾ

ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ നാ​ലാം പ്ര​തി ടി.​കെ.​ര​ജീ​ഷി​ന് വീ​ണ്ടും പ​രോ​ൾ. 15 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു​മാ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ പ​രോ​ളാ​ണ് ഇ​യാ​ൾ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സ്വാ​ഭാ​വി​ക പ​രോ​ളാ​ണ് അ​നു​വ​ദി​ച്ച​തെ​ന്നാ​ണ് ജ​യി​ൽ വ​കു​പ്പി​ന്‍റെ വിശദീകരണം. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​നാ​ണ് ടി.​കെ. ര​ജീ​ഷ്.​ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ചി​കി​ത്സ​യ്ക്കാ​യി ഇ​യാ​ൾ​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു.

ടി.​പി​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​നാ​വ​ശ്യ​മാ​യി പ​രോ​ൾ ന​ൽ​കു​ന്നു​വെ​ന്ന് ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ടി.​കെ.​ര​ജീ​ഷി​ന് പ​രോ​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

 

 

Kerala

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്; ഒ​രു പ്ര​തി​ക്ക് കൂ​ടി പ​രോ​ൾ

കാ​സ​ർ​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ഒ​രു പ്ര​തി​ക്കു​കൂ​ടി സ​ർ​ക്കാ​ർ പ​രോ​ൾ അ​നു​വ​ദി​ച്ചു. പ​തി​ന​ഞ്ചാം പ്ര​തി ക​ല്യോ​ട്ട് സ്വ​ദേ​ശി വി​ഷ്‌​ണു സു​രേ​ന്ദ്ര​നാ​ണു (സു​ര) പ​രോ​ൾ അ​നു​വ​ദി​ച്ച​ത്.

ബേ​ക്ക​ൽ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്‌​ഥ​യോ​ടെ​യാ​ണു പ​രോ​ൾ. ക​ഴി​ഞ്ഞ​യാ​ഴ്‌​ച പ​ത്താം പ്ര​തി ര​ഞ്ജി​ത്തി​നും പ​രോ​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​നി കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ക​ണ്ണൂ​ർ ച​പ്പാ​ര​പ്പ​ട​വ് സ്വ​ദേ​ശി സു​രേ​ഷി​ന് മാ​ത്ര​മാ​ണ് പ​രോ​ൾ ല​ഭി​ക്കാ​ൻ ബാ​ക്കി​യു​ള്ള​ത്.

ഇ​യാ​ളു​ടെ അ​പേ​ക്ഷ​യും പ​രി​ഗ​ണ​ന​യി​ലാ​ണ്. കേ​സി​ലെ ഒ​ന്നാം പ്ര​തി പീ​താം​ബ​ര​ൻ, മ​റ്റു പ്ര​തി​ക​ളാ​യ അ​ശ്വി​ൻ, ഗി​ജി​ൻ, ശ്രീ​രാ​ഗ്, ര​ഞ്ജി​ത്, സ​ജു എ​ന്നി​വ​രും പ​രോ​ളി​ലാ​ണ്. അ​നി​ൽ കു​മാ​ർ, സു​ധീ​ഷ് എ​ന്നി​വ​ർ പ​രോ​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചു ജ​യി​ലി​ലേ​ക്കു പോ​യി.

പ്ര​തി​ക​ൾ​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 2019 ഫെ​ബ്രു​വ​രി 17നാ​ണു പെ​രി​യ ക​ല്യോ​ട്ട് ശ​ര​ത് ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Latest News

Corehub Up