Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Permission

കത്തിയ കപ്പലിലെ നാവികര്‍ക്കു രാജ്യം വിടാന്‍ കോടതി അനുമതി

കൊ​​​ച്ചി: ക​​​ണ്ണൂ​​​ര്‍ അ​​​ഴീ​​​ക്ക​​​ല്‍ തീ​​​ര​​​ത്ത് അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ല്‍ അ​​​ഗ്‌​​​നി​​​ക്കി​​​നി​​​ര​​​യാ​​​യ സിം​​​ഗ​​​പ്പു​​​ര്‍ ക​​​പ്പ​​​ല്‍ ‘എം.​​​വി/ വാ​​​ന്‍ ഹ​​​യി 503’ലെ ​​​മാ​​​സ്റ്റ​​​ര്‍ക്കും ചീ​​​ഫ് ഓ​​​ഫീ​​​സ​​​ര്‍ക്കും രാ​​​ജ്യം വി​​​ടാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി. മാ​​​സ്റ്റ​​​ര്‍ താ​​​യ്‌​​​വാ​​​ന്‍ സ്വ​​​ദേ​​​ശി വേ​​​യ് ചു​​​ന്‍-ജു, ​​​ചീ​​​ഫ് ഓ​​​ഫീ​​​സ​​​ര്‍ ചൈ​​​നീ​​​സ് സ്വ​​​ദേ​​​ശി താ​​​വോ പെ​​​ങ് എ​​​ന്നി​​​വ​​​ര്‍ക്കാ​​​ണ് ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ അ​​​നു​​​മ​​​തി ന​​​ല്‍കി​​​യ​​​ത്.

2025 ജൂ​​​ണ്‍ ഒ​​​മ്പ​​​തി​​​ന് ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ല്‍ ജാ​​​മ്യം കി​​​ട്ടാ​​​വു​​​ന്ന വ​​​കു​​​പ്പി​​​ല്‍ ഫോ​​​ര്‍ട്ടു​​​കൊ​​​ച്ചി പോ​​​ലീ​​​സെ​​​ടു​​​ത്ത ക്രി​​​മി​​​ന​​​ല്‍ കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ഇ​​​നി​​​യും പൂ​​​ര്‍ത്തി​​​യാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്. അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ല്‍ നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​നാ​​​കു​​​ന്നി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​രു​​​വ​​​രും ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. കേ​​​സി​​​നു​​​വേ​​​ണ്ടി ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ നേ​​​രി​​​ട്ടോ ഓ​​​ണ്‍ലൈ​​​നി​​​ലോ ഹാ​​​ജ​​​രാ​​​ക​​​ണം, 25 ല​​​ക്ഷ​​​ത്തി​​​ന്‍റെ ബാ​​​ങ്ക് ഗാ​​​ര​​​ന്‍റി കെ​​​ട്ടി​​​വ​​​യ്ക്ക​​​ണം തു​​​ട​​​ങ്ങി​​​യ ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ​​​യാ​​​ണു വി​​​ട്ട​​​യ​​​ച്ച​​​ത്.

നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ബാ​​​ങ്ക് ഗാ​​​ര​​​ന്‍റി ക​​​ണ്ടു​​​കെ​​​ട്ടാ​​​നും സാ​​​ന്നി​​​ധ്യം ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും അ​​​ധി​​​കൃ​​​ത​​​ര്‍ക്കു സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up