പരപ്പ: വായന മാസാചരണത്തിന്റെ ഭാഗമായി ചിറ്റാരിക്കാൽ ബിആർസി സംഘടിപ്പിച്ച ഇമ്മ്ണി വല്യ വായന പരിപാടിയിലെ വിജയികൾക്ക് സമ്മാനം നൽകി. ചിറ്റാരിക്കൽ ഉപജില്ലയിലെ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾക്കായി ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് രചന മത്സരമാണ് സംഘടിപ്പിച്ചത്.
എൽപി വിഭാഗത്തിൽ ആൻ ജിയ സിജോ- സെന്റ് തോമസ് എൽപിഎസ്, തോമാപുരം, ഇവ ഫെബിൻ- സെന്റ് ജോൺസ് എൽപിഎസ്, പാലാവയൽ, യുപി വിഭാഗത്തിൽ ജീവൻ ജസ്വന്ത്- എസ്എൻഡിപി എയുപിഎസ്, കടുമേനി,ആൻ റിയ മേരി ആന്റോ- എസ്കെജിഎം എയുപിഎസ്, കുമ്പളപ്പള്ളി, ഹൈസ്കൂൾ വിഭാഗത്തിൽ അർച്ചന ഷാജി- സെന്റ് തോമസ് എച്ച്എസ്എസ്, തോമാപുരം, ഷോണ എൽസ അനീഷ്- സെന്റ് ജൂഡ്സ് എച്ച്എസ്എസ്, വെള്ളരിക്കുണ്ട്, ഹയർ സെക്കൻഡറി വിഭാഗത്തിൽ കെ.സി. അനഘ, നവമി നരേന്ദ്രൻ- ഇരുവരും വികെഎൻഎം എച്ച്എസ്എസ്, വരക്കാട് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്. വിജയികൾക്ക് ബിപിസി ഷൈജു ബിരിക്കുളം, സിആർസി കോ-ഓർഡിനേറ്റർമാരായ വിനീത്, പ്രിയങ്ക, നിഖില മാത്യു എന്നിവർ അതത് സ്കൂളുകളിലെത്തി സർട്ടിഫിക്കറ്റും ഉപഹാരങ്ങളും വിതരണം ചെയ്തു.