Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramesh Pisharody

സി​നി​മ ബ​ന്ധം വ​ച്ച് എ​നി​ക്ക് വോ​ട്ട് വേ​ണ്ടെ​ന്നാ​ണ് അ​ന്ന് പി​ഷാ​ര​ടി പ​റ​ഞ്ഞ​ത്: ധ​ർ​മ​ജ​ൻ  

ന​ട​നും ഉ​റ്റ​സു​ഹൃ​ത്തും പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി​ക്ക് ആ​ശം​സ​യു​മാ​യി ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി.

തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് സി​നി​മാ​ക്കാ​ര​നാ​യു​ള്ള വോ​ട്ട് വേ​ണ്ടെ​ന്നാ​ണ് പി​ഷാ​ര​ടി ത​ന്നോ​ടു പ​റ​ഞ്ഞി​രു​ന്ന​തെ​ന്ന് ധ​ർ​മ​ജ​ൻ പ​റ​യു​ന്നു.

‘‘പി​ഷാ​ര​ടി എ​ന്നോ​ട് പ​റ​ഞ്ഞ​ത് സി​നി​മ ബ​ന്ധം വ​ച്ച് എ​നി​ക്ക് വോ​ട്ട് വേ​ണ്ട…​അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു, “എ​ടാ ഞാ​ൻ നി​ന്നേ​ക്കാ​ൾ മു​ൻ​പ് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച ആ​ളാ​ണ്.  

പി​ന്നെ ഞാ​ൻ അ​വി​ടെ വ​രാ​തി​രു​ന്നാ​ൽ ആ​ളു​ക​ൾ ചോ​ദി​ക്കു​ക​യും ചെ​യ്യും, അ​വ​നെ ക​ണ്ടി​ല്ല​ല്ലോ അ​വ​നെ​വി​ടെ​യെ​ന്ന്. എ​ന്നി​രു​ന്നാ​ലും ഞ​ങ്ങ​ൾ നാ​ദി​ർ​ഷ കോ​ട്ട​യം ന​സീ​ർ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ക​ലാ​ഭ​വ​ൻ ജി​ന്‍റോ, ഹ​രി പി. ​നാ​യ​ർ ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് പാ​ല​ക്കാ​ട് എ​ത്തി ഒ​രു സ്റ്റേ​ജ് ഷോ ​ചെ​യ്തു, പൊ​ളി​ച്ച​ട​ക്കി ഞ​ങ്ങ​ൾ തി​രി​ച്ചു​വ​ന്നു.

ന​ന്മ​യു​ള്ള ആ​ത്മാ​ർ​ഥ​ത​യു​ള്ള ദീ​ർ​ഘ വീ​ക്ഷ​ണ​മു​ള്ള ര​മേ​ശ് പി​ഷാ​ര​ടി​യാ​ക​ട്ടെ പാ​ല​ക്കാ​ടി​ന്‍റെ നാ​യ​ക​ൻ സ്‌​നേ​ഹ​ത്തോ​ടെ പി​ഷൂ​ന്‍റെ സ്വ​ന്തം ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി.’’

 

Movies

ദി​ലീ​പ് കു​റ്റ​ക്കാ​ര​നെ​ന്ന് തോ​ന്നി​യി​ട്ടി​ല്ല; ര​മേ​ഷ് പി​ഷാ​ര​ടി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ വെ​റു​തെ വി​ട്ട കോ​ട​തി വി​ധി​യെ വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് ന​ട​ൻ ര​മേ​ഷ് പി​ഷാ​ര​ടി. ദി​ലീ​പ് പ്ര​തി​യാ​ണെ​ന്ന് ഒ​രു ഘ​ട്ട​ത്തി​ലും തോ​ന്നി​യി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണ് നി​ൽ​ക്കു​ന്ന​തെ​ന്നും ര​മേ​ഷ് വ്യ​ക്ത​മാ​ക്കി. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി​ഷാ​ര​ടി.

ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ വാ​ക്കു​ക​ൾ

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​യെ​ക്കു​റി​ച്ചു​ള്ള എ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. നീ​തി​യെ സം​ബ​ന്ധി​ച്ച് ര​ണ്ട് കാ​ര്യ​ങ്ങ​ളാ​ണ്, ഞാ​നും നി​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളു​മൊ​ക്കെ തീ​രു​മാ​നി​ക്കു​ന്ന നീ​തി​യു​ണ്ട്. ഇ​തു​കൂ​ടാ​തെ കോ​ട​തി​ക്ക് മു​ന്നി​ൽ വ​രു​ന്ന തെ​ളി​വു​ക​ളു​ടെ​യും വ​സ്തു​ത​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്ന നീ​തി​യു​മു​ണ്ട്.

ഈ ​ര​ണ്ട് നീ​തി​ക​ളും ത​മ്മി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടാ​കാം, ഉ​ണ്ടാ​കാ​തി​രി​ക്കാം. എ​പ്പോ​ഴും ന​മ്മ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന വി​ധി കോ​ട​തി​യി​ൽ നി​ന്ന് വ​ര​ണ​മെ​ന്നി​ല്ല. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ക എ​ന്ന​ത് മാ​ത്ര​മെ എ​നി​ക്ക് ചെ​യ്യാ​നു​ള്ളൂ.

ദി​ലീ​പ് കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം വേ​ട്ട​യാ​ട​പ്പെ​ടു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. അ​ത് തെ​ളി​യി​ക്കേ​ണ്ട​ത് അ​ദ്ദേ​ഹ​മാ​ണ്. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ന് ഇ​വി​ടെ പ്ര​സ​ക്തി​യി​ല്ല. എ​നി​ക്ക് ഇ​വ​രൊ​ക്കെ​യു​മാ​യി വ്യ​ക്തി ബ​ന്ധ​മു​ണ്ട്. ഞാ​ൻ അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണ് നി​ൽ​ക്കു​ന്ന​ത്. അ​വ​ർ​ക്ക് മാ​ന​സി​ക​മാ​യ പി​ന്തു​ണ ന​ൽ​കാ​ന​ല്ലേ ന​മു​ക്ക് പ​റ്റൂ.

ദി​ലീ​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ഒ​രു ഘ​ട്ട​ത്തി​ലും എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല. കാ​ര​ണം അ​ങ്ങ​നെ തോ​ന്നാ​നു​ള്ള​തൊ​ന്നും എ​ന്‍റെ കൈ​യി​ൽ ഇ​ല്ല. ദി​ലീ​പി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​യാ​ളെ എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി പ​രി​ച​യ​മി​ല്ല. അ​പ്പോ​ൾ, ഇ​ത് കേ​ട്ട​യു​ട​നെ ഒ​രാ​ൾ കു​റ്റ​ക്കാ​ര​നാ​ണ് എ​ന്നെ​നി​ക്ക് അ​നു​മാ​നി​ക്കാ​ൻ ക​ഴി​യി​ല്ല​ല്ലോ.

Latest News

Corehub Up