അങ്കമാലി: മുനിസിപ്പല്‍ റസിഡന്റ്സ് അസോസിയേഷന് അപ്പക്സ് ബോഡി നടത്തിയ വികസന ചര്‍ച്ചയില്‍ അങ്കമാലിയുടെ ട്രാഫിക് കുരുക്കിന് പരിഹാരമായി റിംഗ് റോഡ് കരടുരേഖ അവതരിപ്പിച്ചു. 50 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ള അങ്കമാലി പട്ടണത്തിന്റെ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച ചര്‍ച്ച മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു.
എഎംആര്‍എ അപ്പക്സ് ബോഡി പ്രസിഡന്റ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജിബി വര്‍ഗീസ് മോഡറേറ്ററായിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റീത്ത പോള്‍ മുഖ്യപ്രഭാഷണം നടത്തി. ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ വില്‍സണ്‍ മുണ്ടാടന്‍ ചര്‍ച്ച അവലോകനം നടത്തി. എഎംആര്‍എ ട്രഷറര്‍ പി. ഐ. ബോസ്, മുനിപ്പല്‍ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍മാരായ ബിനി കൃഷ്ണന്‍കുട്ടി, വര്‍ഗീസ് വെമ്പിളിയത്ത്, ലക്സി ജോയി, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ഡി. ജയന്, എഎംആര്‍എ ജോയിന്റ് സെക്രട്ടറി ജോസ് പടയാട്ടില്‍, പി.വി. ഫിലിപ്പ് , വി.പി. തരിയന്‍, ടി.കെ. രാജീവ്, ജോര്‍ജ് പടയാട്ടില്‍, പോള്‍ മുണ്ടാടന്‍ എന്നിവര്‍ വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കലാ-കായികം, സാംസ്കാരികം എന്നീ വിഷയങ്ങളില്‍ വികസന വീക്ഷണങ്ങള്‍ അവതരിപ്പിച്ചു.