x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​മ​ല- പാ​ല​ക്ക​യം- ഇ​രു​മ്പ​ക​ച്ചോ​ല റിം​ഗ് റോ​ഡ്

ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്
Published: March 5, 2026 12:43 AM IST | Updated: March 5, 2026 12:43 AM IST

പാ​ല​ക്ക​യ​ത്തെ​യും ഇ​രു​മ്പ​ക​ച്ചോ​ല​യെ​യും ബ​ന്ധി​പ്പി​ച്ചു ക​ട​ന്നു​പോ​കു​ന്ന കാ​ഞ്ഞി​ര​പ്പു​ഴ​ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശം.

ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ, ത​ച്ച​മ്പാ​റ, കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​രി​മ​ല, പാ​ല​ക്ക​യം, ഇ​രു​മ്പ​ക​ച്ചോ​ല പ്ര​ദേ​ശ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി റിം​ഗ്റോ​ഡ് നി​ർ​മി​ക്കാ​നു​ള്ള തീ​രു​മാ​നം മ​ല​യോ​ര​മേ​ഖ​ല​യു​ടെ മു​ഖ​ച്ഛാ​യ​മാ​റ്റി വി​ക​സം സാ​ധ്യ​മാ​കും. ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ക്ക​യം, പാ​യ​പ്പു​ല്ല്, ഇ​രു​മ്പ​ക​ച്ചോ​ല പ്ര​ദേ​ശ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ർ​ത്ത് റിം​ഗ്റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​തോ​ടെ മ​ല​യോ​ര​മേ​ഖ​ല പ്ര​തീ​ക്ഷ​യി​ലാ​ണ്.

നാ​ട്ടു​കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​നാ​ണു പ​രി​ഹാ​ര​മാ​യ​ത്. 75 ല​ക്ഷം​രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന റിം​ഗ്റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഗ​താ​ഗ​ത​പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നും ടൂ​റി​സം മു​ന്നേ​റ്റ​ത്തി​നും ഇ​ട​യാ​ക്കും. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു​കൂ​ടെ വ​ള​ഞ്ഞു​പോ​കു​ന്ന റോ​ഡ് പ്ര​ദേ​ശ​വി​ക​സ​ന​ത്തി​നൊ​ട്ടാ​കെ വ​ഴി​മ​രു​ന്നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ആ​കെ 15 കി​ലോ​മീ​റ്റ​ർ വ​രു​ന്ന റോ​ഡി​ൽ പാ​യ​പ്പു​ല്ലു​മു​ത​ൽ കാ​ഞ്ഞി​ര​പ്പു​ഴ വ​രെ​യു​ള്ള നാ​ലു​കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ‌ കാ​ടു​പി​ടി​ച്ച് ന​ട​പ്പാ​ത​മാ​ത്ര​മാ​യി കി​ട​ക്കു​ന്ന​ത്. ഈ ​നാ​ലു​കി​ലോ​മീ​റ്റ​ർ ഭാ​ഗ​മാ​ണ് വീ​തി​കൂ​ട്ടി നി​ർ​മി​ക്കു​ന്ന​ത്.

പു​ഴ​യു​ടെ അ​ക്ക​രെ​യും ഇ​ക്ക​രെ​യു​മു​ള്ള​വ​രെ ബ​ന്ധി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് ഈ ​റോ​ഡ്. വ​ർ​ഷ​ങ്ങ​ളാ​യി ന​ട​പ്പാ​ത പോ​ലു​മി​ല്ലാ​ത്ത ഈ​ഭാ​ഗ​ത്ത് നാ​ട്ടു​കാ​ർ കൂ​ട്ട​മാ​യി​ച്ചേ​ർ​ന്നു സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തും പി​രി​വെ​ടു​ത്തും ഒ​രു​കി​ലോ​മീ​റ്റ​ർ മ​ണ്ണി​ട്ടു നി​ര​പ്പാ​ക്കി​യ​തോ​ടെ​യാ​ണ് റോ​ഡു​പ​ണി​ക്കു തു​ട​ക്കം​കു​റി​ച്ച​ത്.

ഇ​രു​മ്പ​ക​ച്ചോ​ല വ​രെ​യു​ള്ള മൂ​ന്നു കി​ലോ​മീ​റ്റ​ർ​റോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മ​ല​യോ​ര​വാ​സി​ക​ൾ.

ക​ല്ല​ടി​ക്കോ​ട്ടു​നി​ന്നും ക​രി​മ​ല​വ​ഴി മു​ണ്ട​നാ​ട്, ത​രി​പ്പ​പ്പൊ​തി, വ​ഴി​ക്ക​ട​വു​വ​ഴി പാ​ല​ക്ക​യ​ത്തേ​ക്കു​ള്ള റോ​ഡ് കേ​ന്ദ്ര​ഫ​ണ്ടു​പ​യോ​ഗി​ച്ചു നി​ർ​മി​ച്ചു. ഇ​നി​യും ഒ​രു​കി​ലോ​മീ​റ്റ​ർ​ഭാ​ഗം ടാ​ർ​ചെ​യ്തു ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യാ​ൽ വ​ഴി​ക്ക​ട​വ് ഭാ​ഗ​ത്തു​ള്ള​വ​ർ​ക്കും ചു​ള്ളി​യാം​കു​ള​ത്തു​ള്ള​വ​ർ​ക്കും എ​ളു​പ്പം ക​ല്ല​ടി​ക്കോ​ട്ടും പാ​ല​ക്ക​യ​ത്തും എ​ത്താ​നാ​കും. ക​ല്ല​ടി​ക്കോ​ട്ടു നി​ന്നാ​രം​ഭി​ക്കു​ന്ന റിം​ഗ്റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ മീ​ൻ​വ​ല്ലം, ആ​റ്റി​ല, മു​ണ്ട​നാ​ട്, വ​ഴി​ക്ക​ട​വ്, പാ​ല​ക്ക​യം, പാ​യ​പ്പു​ല്ല്, ഇ​രു​മ്പ​ക​ച്ചോ​ല, കാ​ഞ്ഞി​ര​പ്പു​ഴ​ഡാം, ശി​രു​വാ​ണി​ഡാം എ​ന്നി​വ സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യും.

കൂ​ടു​ത​ൽ ടൂ​റി​സ്റ്റു​ക​ൾ എ​ത്തു​ന്ന​തോ​ടെ ചു​ള്ളി​യാം​കു​ള​മ​ട​ക്ക​മു​ള്ള മ​ല​യോ​ര​മേ​ഖ​ല​യു​ടെ ടൂ​റി​സം​സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യും. സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന​തോ​ടെ ഹോം​സ്റ്റേ​ക​ളും ഹോ​ട്ട​ലു​ക​ളും ഉ​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​കും. മേ​ഖ​ല​യി​ലെ കാ​ർ​ഷി​ക​വി​ള​ക​ളു​ടെ വി​പ​ണ​ന​വും സാ​ധ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.

Tags : Ring Road nattuvishesham local news

Recent News

Corehub Up