x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ട​പ്പ​ന റിം​ഗ്റോ​ഡി​ന് 30 കോ​ടി അ​നു​വ​ദി​ച്ചു: മ​ന്ത്രി റോ​ഷി


Published: November 5, 2025 10:17 PM IST | Updated: November 5, 2025 10:17 PM IST

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ടൗ​ണി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​വി​ധ റോ​ഡു​ക​ളെ കോ​ർ​ത്തി​ണ​ക്കി റിം​ഗ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നാ​യി 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള റോ​ഡു​ക​ളും ഇ​തോ​ടൊ​പ്പം ഏ​താ​നും ഗ്രാ​മീ​ണ റോ​ഡു​ക​ളു​മാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

വൈ​ദ്യു​തി ദീ​പ​ങ്ങ​ൾ, മാ​ർ​ക്കിം​ഗ്്, ടൈ​ൽ പ​തി​ച്ച ന​ട​പ്പാ​ത, റി​ഫ്ള​ക്ട​ർ, സൈ​ൻ ബോ​ർ​ഡ്, ഐ​റി​ഷ് ഓ​ട തു​ട​ങ്ങി അ​ത്യാ​ധു​നി​ക ത​ര​ത്തി​ൽ സൗ​ന്ദ​ര്യവ​ത്ക​ര​ണ​ത്തി​നുകൂ​ടി പ്രാ​ധാ​ന്യം ന​ൽ​കി​യാ​കും റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം. 2025-2026 സം​സ്ഥാ​ന ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. ക​ട്ട​പ്പ​ന​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നും ദൂ​രം കു​റ​യ്ക്കു​ന്ന​തി​നും സാ​ധ്യ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് റിം​ഗ് റോ​ഡി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന. നി​ല​വി​ൽ ദേ​ശീ​യപാ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള റോ​ഡി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​കും നി​ർ​മാ​ണം ന​ട​ത്തു​ക.

റിം​ഗ് റോ​ഡ് പ​ദ്ധ​തി​ക്ക് പു​റ​മേ വെ​ള്ള​യാ​ംകു​ടി, ക​ക്കാ​ട്ടു​ക​ട റോ​ഡി​ന് ആ​റു കോ​ടി രൂ​പ​യും നേ​താ​ജി ബൈപാ​സ് റോ​ഡി​ന് ഒ​രു കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

ഇ​ര​ട്ട​യാ​ർ - വ​ാഴ​വ​ര റോ​ഡി​ന് എ​ട്ടു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നുവ​രു​ന്നു. ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള​തും പ്ര​ധാ​ന ഗ്രാ​മീ​ണ റോ​ഡു​ക​ളും ഉ​ട​ൻ ന​വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു.

Tags : Ring Road nattuvisesham local news

Recent News

Corehub Up