Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Pilgrimage

Alappuzha

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 50 ല​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര വി​ക​സ​നം

ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 50 ല​ക്ഷം രൂ​പ​യു​ടെ അ​ടി​യ​ന്തി​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും വി​ക​സ​ന പ്ര​വൃ​ത്തി​ക​ളും ന​ട​ത്തു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.

തീ​ർ​ഥാ​ട​ക​രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

തീ​ർ​ഥാ​ട​ന കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി സ്റ്റേ​ഷ​ൻ ക​വാ​ട​ത്തി​ലെ റോ​ഡ് ടാ​റിം​ഗ്, സ​ർ​ക്കു​ലേ​റ്റിം​ഗ് ഏ​രി​യ​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ പെ​യി​ന്‍റിം​ഗ്, ചോ​ർ​ച്ച പ​രി​ഹ​രി​ക്ക​ൽ, ശൗ​ചാ​ല​യ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കും. സ്റ്റേ​ഷ​ൻ പു​ന​ർ​വി​ക​സ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലെ നി​യ​മ​ത​ട​സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​വൃ​ത്തി​ക​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​ക​രു​തെ​ന്ന് എം​പി റെ​യി​ൽ​വേ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തി​നാ​യി റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യും തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​രു​മാ​യും അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

148 പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ

തീ​ർ​ഥാ​ട​ന കാ​ല​ത്തെ ഭ​ക്ത​ജ​ന​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് റെ​യി​ൽ​വേ 148 പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ന​ട​ത്തും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന ഭ​ക്ത​രു​ടെ സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​ർ​വീ​സ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കും.

അ​വ​ലോ​ക​ന യോ​ഗം നാ​ളെ:

തീ​ർ​ഥാ​ട​ന മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​രും. റെ​യി​ൽ​വേ അ​ധി​കൃ​ത​രും വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ, തി​ര​ക്ക് നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തു​മെ​ന്ന് എം​പി വ്യ​ക്ത​മാ​ക്കി.

Kerala

ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം; ന​ട തി​ങ്ക​ളാ​ഴ്ച അ​ട​യ്ക്കും

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​നം അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം. ക​ഴി​ഞ്ഞ ദി​വ​സം 99,700 ഭ​ക്ത​രാ​ണ് ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വ​രെ 67,000 പേ​ർ എ​ത്തി.

തി​ര​ക്കു വ​ർ​ധി​ച്ച​തോ​ടെ പ​മ്പ​യി​ൽ പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. നെ​യ്യ​ഭി​ഷേ​കം പൂ​ർ​ത്തി​യാ​യ ഇ​ന്ന് പ​തി​നെ​ട്ടാം​പ​ടി ക​യ​റാ​നും ദ​ർ​ശ​ന​ത്തി​നും നാ​ലു മ​ണി​ക്കൂ​ർ വ​രെ തീ​ർ​ഥാ​ട​ക​ർ​ക്കു കാ​ത്തു നി​ൽ​ക്കേ​ണ്ടി വ​ന്നു. അ​തേ​സ​മ​യം ഈ ​വ​ർ​ഷ​ത്തെ തീ​ർ​ഥാ​ട​നം തി​ങ്ക​ളാ​ഴ്ച്‌​ച രാ​ത്രി 10ന് ​പൂ​ർ​ത്തി​യാ​കും.

തീ​ർ​ഥാ​ട​ന​ത്തി​നു സ​മാ​പ​നം കു​റി​ച്ച് തി​ങ്ക​ളാ​ഴ്ച രാ​ത്രി മാ​ളി​ക​പ്പു​റ​ത്ത് ഗു​രു​തി ന​ട​ക്കും. 20ന് ​രാ​വി​ലെ 6.30ന് ​ന​ട അ​ട​യ്ക്കും. പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി​ക്കു മാ​ത്ര​മാ​ണ് അ​ന്ന് ദ​ർ​ശ​നം ഉ​ണ്ടാ​ക്കു​ക.

Kerala

ശ​ബ​രി​മ​ല​യി​ല്‍ പു​തി​യ പോ​ലീ​സ് ബാ​ച്ച് ചു​മ​ത​ല​യേ​റ്റു

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സി​ന്‍റെ പു​തി​യ ബാ​ച്ച് ചു​മ​ത​ല​യേ​റ്റു. 1543 പേ​രാ​ണ് ര​ണ്ടാം ബാ​ച്ചി​ല്‍ ഉ​ള്ള​ത്. അ​സി. സ്പെ​ഷൽ ഓ​ഫീ​സ​റും (എ​എ​സ്ഒ) 10 ഡി​വൈ​എ​സ്പി​മാ​രും 34 സി​ഐ​മാ​രും സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

സ​ന്നി​ധാ​ന​ത്തെ വ​ലി​യ ന​ട​പ്പ​ന്ത​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വേ​ണ്ട മാ​ര്‍ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. എ​എ​സ്ഒ മാ​രാ​യ ജെ.​കെ. ദി​നി​ല്‍ കു​മാ​ര്‍, എ​സ്. അ​ജ​യ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​ത്തു ദി​വ​സ​മാ​ണ് ഒ​രു ബാ​ച്ചി​ന്‍റെ സേ​വ​നം.

Kerala

ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണം; യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണമുണ്ടാക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ബോർഡ് യോഗം ചേരും.

പോലീസുമായി ആലോചിച്ച് ശബരിമലയിൽ കൂടുതല്‍ സൗകര്യം ഒരുക്കുമെന്നു് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ അറിയിച്ചു. ശബരിമലയില്‍ ഭക്തരുടെ എണ്ണം കൂട്ടുകയല്ല, സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ തിരക്ക് നിയന്ത്രണവിധേയമാണ്. ഇനി അബദ്ധം പറ്റാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​രു​ടെ പ്ര​വാ​ഹം; ഇ​തു​വ​രെ​യെ​ത്തി​യ​ത് ആ​റ​ര ല​ക്ഷം പേ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ സ്‌​പോ​ട്ട് ബു​ക്കിം​ഗ് വ​ഴി കൂ​ടു​ത​ൽ പേ​ർ​ക്ക് ദ​ർ​ശ​നാ​നു​മ​തി ന​ൽ​കു​മെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​ര്‍. സ്‌​പോ​ട്ട് ബു​ക്കിം​ഗ് അ​താ​ത് ദി​വ​സ​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ നോ​ക്കി നി​ജ​പ്പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​വ​സ്വം ബോ​ർ​ഡും പോ​ലീ​സും ചേ​ർ​ന്ന് ഓ​രോ സ​മ​യ​ത്തെ​യും തി​ര​ക്ക് വി​ല​യി​രു​ത്തി​യാ​ണ് സ്പോ​ട്ട്ബു​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച 11516 പേ​രാ​ണ് സ്‌​പോ​ട്ട് ബു​ക്കിം​ഗ് വ​ഴി ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. സ്‌​പോ​ട്ട് ബു​ക്കിം​ഗി​ന്‍റെ എ​ണ്ണം തീ​രു​മാ​നി​ക്കാ​ന്‍ പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഓ​രോ ദി​വ​സ​ത്തെ​യും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം അ​നു​സ​രി​ച്ചാ​യി​രി​ക്കും സ്‌​പോ​ട്ട് ബു​ക്കിം​ഗ് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക. മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു​വ​രെ 69295 പേ​ർ മ​ല​ച​വി​ട്ടി. ഇ​തു​വ​രെ ആ​കെ എ​ത്തി​യ​വ​രു​ടെ എ​ണ്ണം ആ​റ​ര ല​ക്ഷം പി​ന്നി​ട്ടെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

Kerala

ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക്; സ്പോ​ട്ട് ബു​ക്കിം​ഗ് സാ​ഹ​ച​ര്യം നോ​ക്കി തീ​രു​മാ​നി​ക്കാം: ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്പോ​ട്ട് ബു​ക്കിം​ഗി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി. സ്പോ​ട്ട് ബു​ക്കിം​ഗ് എ​ത്ര​പേ​ര്‍​ക്ക് ന​ൽ​കാ​മെ​ന്ന് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നും ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​ക്കും തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

സ്പോ​ട്ട് ബു​ക്കിം​ഗ് 5000 ആ​യി നി​ജ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​ലാ​ണ് ഹൈ​ക്കോ​ട​തി പു​തി​യ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല​യി​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ്പോ​ട്ട് ബു​ക്കിം​ഗ് പ്ര​തി​ദി​നം 5000 ആ​യി നി​ജ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​തോ​ടെ ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് കു​റ​ഞ്ഞി​രു​ന്നു. നി​ല​വി​ൽ ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് വ​ഴി 70000 പേ​രെ​യും സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി 5000 പേ​രെ​യു​മാ​ണ് പ്ര​തി​ദി​നം ക​യ​റ്റി​വി​ടു​ന്ന​ത്.

 

Latest News

Corehub Up