Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Senior Citizens

Malappuram

വ​ണ്ടൂ​ർ അ​ന്പ​ല​പ്പ​ടി​യി​ൽ വ​യോ​ജ​ന പാ​ർ​ക്ക് ഉദ്ഘാടനം ചെയ്തു

വ​ണ്ടൂ​ർ: എ​ക്സൈ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ റി​ലാ​ക്സി​ന്‍റെ ഭാ​ഗ​മാ​യി വ​ണ്ടൂ​ർ അ​ന്പ​ല​പ്പ​ടി​യി​ൽ വ​യോ​ജ​ന​പാ​ർ​ക്ക് ഒ​രു​ക്കി. പാ​ർ​ക്ക് മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് വ​യോ​ജ​ന പാ​ർ​ക്ക് സ​ജ്ജ​മാ​ക്കി​യ​ത്.

ല​ഹ​രി​സം​ഘ​ങ്ങ​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​രും താ​വ​ള​മാ​ക്കു​ന്ന പൊ​തു​സ്ഥ​ല​ങ്ങ​ൾ, ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന പ​റ​ന്പു​ക​ൾ, പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം മു​ട​ങ്ങി​യ കെ​ട്ടി​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി, അ​വി​ട​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഓ​പ്പ​ണ്‍ ജി​മ്മു​ക​ൾ, ക​ളി​ക്ക​ള​ങ്ങ​ൾ, വാ​യ​ന​ശാ​ല​ക​ൾ, അ​ല്ലെ​ങ്കി​ൽ ഹാം​ഗ്ഒൗ​ട്ട് സോ​ണു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​താ​ണ് എ​ക്സൈ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ റി​ലാ​ക്സ് പ​ദ്ധ​തി. ഇ​രി​പ്പി​ട​ങ്ങ​ളും വേ​ലി​യും സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷം​സു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ലി​പ്പ​റ്റ ജ​മീ​ല, മ​ല​പ്പു​റം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ പ്ര​ദീ​പ് റാ​വു, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. ശി​വ​പ്ര​സാ​ദ്, വ​ണ്ടൂ​ർ അം​ബേ​ദ്ക​ർ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​സ​ലീ​ന, അ​ന്പ​ല​പ്പ​ടി പ്ര​ഭാ​ത് വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up