Kerala
പരവൂർ: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ പ്രതിവാര സ്പെഷൽ ട്രെയിനുകൾ സ്ഥിരം സർവീസ് ആക്കി റെയിൽവേ. ഇത് കൂടാതെ ചില ലോക്കൽ പാസഞ്ചർ ട്രെയിനുകളും സ്ഥിരം സർവീസ് ആക്കാനും അധികൃതർ തീരുമാനിച്ചു.
തിരുവനന്തപുരം നോര്ത്ത് - മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസ്, കണ്ണൂര് - കോഴിക്കോട് പ്രതിദിന പാസഞ്ചര്, പാലക്കാട് - കണ്ണൂര് എക്സ്പ്രസ്, കൊല്ലം - എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചര്, എറണാകുളം ജംഗ്ഷൻ - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് സ്ഥിരം സർവീസായി അനുവദിച്ചത്.
മംഗളൂരു സെന്ട്രല് - കോഴിക്കോട് എക്സ്പ്രസ് പാലക്കാട്ടേയ്ക്ക് നീട്ടാനും തീരുമാനിച്ചു.ട്രെയിന് നമ്പര് 16313 തിരുവനന്തപുരം നോര്ത്ത് - മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസിന്റെ സ്ഥിരം സര്വീസ് തിരുവനന്തപുരം നോര്ത്തില് നിന്ന് മാര്ച്ച് 16 മുതലും ട്രെയിന് നമ്പര് 16314 മംഗളൂരു ജംഗ്ഷൻ - തിരുവനന്തപുരം നോര്ത്ത് അന്ത്യോദയ എക്സ്പ്രസ് മംഗളൂരു ജംഗ്ഷനിൽ നിന്ന് മാര്ച്ച് 17 മുതലും ആരംഭിക്കും.
ട്രെയിന് നമ്പര് 56632 കണ്ണൂര് - കോഴിക്കോട് പ്രതിദിന പാസഞ്ചറിന്റെ സ്ഥിരം സര്വീസ് കണ്ണൂരില് നിന്ന് മാര്ച്ച് 17 മുതല് ആരംഭിക്കും. ട്രെയിന് നമ്പര് 16611 പാലക്കാട് - കണ്ണൂര് എക്സ്പ്രസിന്റെ സ്ഥിരം സര്വീസ് പാലക്കാട്ട്നിന്ന് മാര്ച്ച് 16 മുതല് ആരംഭിക്കും. ട്രെയിന് നമ്പര് 66328 കൊല്ലം - എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചര്, ട്രെയിന് മാര്ച്ച് 16 മുതല് സ്ഥിരം സർവീസായി ആരംഭിക്കും.
ശനി, ഞായർ ഒഴികെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ മെമു സർവീസ് നടത്തുക. ട്രെയിന് നമ്പര് 16363 എറണാകുളം ജംഗ്ഷൻ - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസിന്റെ സ്ഥിരം സര്വീസ് എറണാകുളം ജംഗ്ഷനിൽ നിന്ന് മാര്ച്ച് 18 മുതലും ട്രെയിന് നമ്പര് 16364 വേളാങ്കണ്ണി - എറണാകുളം ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് വേളാങ്കണ്ണിയില് നിന്ന് മാര്ച്ച് 19 മുതലുമാണ് സ്ഥിരം സർവീസായി ഓടിത്തുടങ്ങുന്നത്.
ട്രെയിന് നമ്പര് 16610 മംഗളൂരു സെന്ട്രല് - കോഴിക്കോട് പ്രതിദിന എക്സ്പ്രസ് മാര്ച്ച് 16 മുതല് പാലക്കാട്ടേക്ക് നീട്ടും. ഫറോക്ക്, പരപ്പനങ്ങാടി, താനൂര്, തിരൂര്, കുറ്റിപ്പുറം, പട്ടാമ്പി, ഷൊര്ണൂര്, ഒറ്റപ്പാലം എന്നിവിടങ്ങളില് സ്റ്റോപ്പുകളുണ്ടാവും. മംഗളൂരു സെന്ട്രലിനും കോഴിക്കോടിനും ഇടയിലുള്ള സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.
Kerala
കൊല്ലം: ബംഗളൂരുവിൽനിന്ന് കൊല്ലത്തേക്കും കൊല്ലം വഴി തിരുവനന്തപുരത്തേക്കും മൂന്ന് ക്രിസ്മസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. എസ്എംവിടി ബംഗളൂരു-കൊല്ലം സ്പെഷൽ 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.25 ന് കൊല്ലത്ത് എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ ഈ ട്രെയിന് സ്റ്റോപ്പുണ്ട്.
ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്പെഷൽ നാളെ രാവിലെ 6.55ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.30ന് കൊച്ചുവേളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ഈ ട്രെയിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കൊച്ചുവേളി-എസ്എംവിറ്റി ബംഗളൂരു സ്പെഷൽ ട്രെയിൻ കൊച്ചുവേളിയിൽനിന്ന് 24ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50ന് ബംഗളൂരുവിൽ എത്തും. എല്ലാ ട്രെയിനുകൾക്കും മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും ഞായറാഴ്ചയും സ്പെഷൽ ട്രെയിൻ സർവീസ് നടത്തും.
പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക. ഡിസംബർ അഞ്ച് മുതൽ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 30 സ്പെഷൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം നൽകിയ ഉത്തരവ് ഇൻഡിഗോ നടപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് വിവരം. എന്നാല് എയർഇന്ത്യയടക്കം മറ്റ് വിമാനക്കമ്പനികൾ ഡിജിസിഎ നിർദ്ദേശം പാലിച്ചിട്ടുണ്ട്.