Kerala
കൽപ്പറ്റ: കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിനിടെ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു.
വെള്ളമുണ്ട വാരാമ്പറ്റയിലുണ്ടായ സംഭവത്തിൽ കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആതിരയുടെ ഭർത്താവ് രാജുവാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
National
രാമേശ്വരം: തമിഴ്നാട്ടിലെ രാമേശ്വരത്ത് പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊന്നു. പ്രണയം നിരസിച്ചതിനെ തുടർന്നായിരുന്നു കൊലപാതകം.
ചേരൻകോട്ട സ്വദേശിനി ശാലിനി ആണ് മരിച്ചത്. സ്കൂളിലേക്ക് വരുംവഴി തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം.
സംഭവത്തിൽ പ്രതി മുനിരാജനെ പോലീസ് അറസ്റ്റു ചെയ്തു.
Kerala
തിരുവനന്തപുരം: കരമനയിൽ യുവാവിനെ കുത്തിക്കൊന്നു. ഞായറാഴ്ച രാത്രി പത്തോടെയാണ് കരമന ഇടഗ്രാമത്തിലെ ടാവുമുക്കിൽ കൊലപാതകം നടന്നത്.
ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം.
കഴുത്തിനോടു ചേർന്നാണ് കുത്തേറ്റിട്ടുള്ളത്. ഷിജോയുടെ ബന്ധുവാണ് പ്രതി എന്നാണ് വിവരം. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.