ചാത്തന്നൂര്‍ : ബിജെപി പ്രവര്ത്തകന് നേരെ ഗുണ്ടാ ആക്രമണം. ഗുരുതര പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി നേതാവും ഫോട്ടോ ഗ്രാഫറുമായ ചാത്തന്നൂര്‍ വരിഞ്ഞം സുന്ദരം മുക്കിന് സമീപം പുത്തന്‍വിള വീട്ടില്‍ രാജീവ്(36)നാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം രാത്രി 7.50 ഓടെ സ്റ്റുഡിയോ അടച്ചശേഷം തൊട്ടടുത്തുള്ള വീട്ടിലേക്ക് പോകുമ്പോള്‍ യാതൊരു പ്രകോപനവും കൂടാതെ അത് വഴി എത്തിയ മൊട്ടവിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
രാജീവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ആക്രമി ഓടിപ്പോയി. തുടര്‍ന്ന് നാട്ടുകാര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : nattu vishesham BJP worker stabbed