Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Support

ഉ​ദ​യ​നി​ധി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ തൃ​ഷ​യെ പി​ന്തു​ണ​ച്ച് ക​ങ്ക​ണ റ​ണാ​വ​ത്ത്

വി​ജ​യം കൈ​വ​രി​ച്ച​വ​രും ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ ഇ​രി​ക്കു​ന്ന​തു​മാ​യ സ്ത്രീ​ക​ളെ ത​ള​ർ​ത്താ​ൻ അ​വ​രു​ടെ സ്വ​ഭാ​വ​ഹ​ത്യ ന​ട​ത്തു​ന്ന​ത് പ​ഴ​യൊ​രു ത​ന്ത്ര​മാ​ണെ​ന്ന് ബി​ജെ​പി എം​പി​യും ന​ടി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്ത്.

ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ തൃ​ഷ കൃ​ഷ്ണ​നെ​യും ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​യും ചു​റ്റി​പ്പ​റ്റി ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ങ്ക​ണ​യു​ടെ പ്ര​തി​ക​ര​ണം. കു​ല്ലു​വി​ൽ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

"ത​മി​ഴ്‌​നാ​ട്ടി​ൽ ന​മ്മ​ൾ ക​ണ്ട​താ​ണ്, പ്ര​ശ​സ്ത​യാ​യ ഒ​രു ന​ടി വ്യ​ക്തി​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളു​ടെ പേ​രി​ൽ അ​പ​മാ​നി​ക്ക​പ്പെ​ട്ടു. ഒ​രു ബ​ന്ധ​ത്തി​ൽ ഇ​രു​ഭാ​ഗ​ത്തു​ള്ള​വ​രും ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കും സ്വ​ഭാ​വ​ഹ​ത്യ​യ്ക്കും ഇ​ര​യാ​കു​ന്ന​ത് എ​പ്പോ​ഴും സ്ത്രീ​ക​ൾ മാ​ത്ര​മാ​ണ്," ക​ങ്ക​ണ പ​റ​ഞ്ഞു.

ഇ​ത് ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്പാ​ടും ന​ട​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ബ​ഹു​മാ​നം ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന് ന​മ്മ​ൾ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​വേ​രി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഡി​എം​കെ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ന​ടി തൃ​ഷ​യ്ക്കെ​തി​രെ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.

Kerala

അ​ന്ന് എ​തി​ർ​ത്തു, ഇ​ന്ന് നി​ല​പാ​ട് മാ​റി; സ​മൃ​ദ്ധി​ക്ക് പി​ന്തു​ണ​യു​മാ​യി കൊ​ച്ചി മേ​യ​ർ

കൊ​ച്ചി: കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വി​ശ​പ്പു​ര​ഹി​ത പ​ദ്ധ​തി​യാ​യ സ​മൃ​ദ്ധി​ക്ക് പൂ​ര്‍​ണ പി​ന്തു​ണ​യു​മാ​യി മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍. 20 രൂ​പ​യ്ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണ്.

കോ​ർ​പ​റേ​ഷ​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും പ​ദ്ധ​തി​ക്കു​ണ്ടാ​കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി ന​ട​പ്പി​ലാ​ക്കി​യ ഈ ​പ​ദ്ധ​തി​ക്ക് അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന യു​ഡി​എ​ഫ് എ​തി​രാ​യി​രു​ന്നു. പ​ദ്ധ​തി​ക്കെ​തി​രെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു വി.​കെ. ​മി​നി​മോ​ള്‍.

കോ​ര്‍​പ​റേ​ഷ​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തെ​ങ്കി​ലും കോ​ര്‍​പ​റേ​ഷ​ന് വാ​ട​ക പോ​ലും കി​ട്ടു​ന്നി​ല്ല എ​ന്ന ആ​ക്ഷേ​പം കോ​ണ്‍​ഗ്ര​സ് ഉ​ന്ന​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം 10 രൂ​പ​യ്ക്ക് ഊ​ണ് ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​യി​ട്ടാ​ണ് ഇ​ത് ആ​രം​ഭി​ച്ച​ത്.

 

Kerala

പോ​റ്റി​യെ കേ​റ്റി​യേ; ഗാ​ന​ര​ച​യി​താ​വിന് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ത​രം​ഗ​മാ​യ പോ​റ്റി​യെ കേ​റ്റി​യേ എ​ന്ന പാ​ര​ഡി ഗാ​ന​ത്തി​ന്‍റെ ര​ച​യി​താ​വ് കു​ഞ്ഞ​ബ്ദു​ള്ള​യ്ക്ക് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ്. നി​യ​മ​പോ​രാ​ട്ട​ത്തി​ന് പാ​ർ​ട്ടി പി​ന്തു​ണ ന​ൽ​കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

കു​ഞ്ഞ​ബ്ദു​ള്ള​യെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് പി​ന്തു​ണ​യ​റി​യി​ച്ച​ത്. നി​യ​മ പോ​രാ​ട്ട​ത്തി​ൽ എ​ല്ലാ വി​ധ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പു​ന​ൽ​കി​യ അ​ദ്ദേ​ഹം പാ​ട്ടെ​ഴു​തി​യ​തി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. കേ​ര​ളം ഒ​ട്ടാ​കെ​യി​ന്ന് ഏ​റ്റു​പാ​ടു​ന്ന പാ​ര​ഡി ഗാ​ന​ത്തി​ന്‍റെ ശി​ൽ​പി ജി.​പി. കു​ഞ്ഞ​ബ്ദു​ള്ള​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു.

അ​ത്ര​യേ​റെ ആ​ക​ർ​ഷി​ച്ച വ​രി​ക​ൾ​ക്ക് മ​ന​സി​ൽ ത​ട്ടി അ​ഭി​ന​ന്ദ​ന​മ​റി​യി​ക്കു​ക​യും ചെ​യ്‌​തു. കേ​സി​നെ നേ​രി​ടാ​നു​ള്ള എ​ല്ലാ നി​യ​മ​സ​ഹാ​യ​വും കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ൽ നി​ന്നു​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​ക്കു​റി​ച്ചു.

Latest News

Corehub Up