x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൈ​പ് വ​ണ്‍ പ്ര​മേ​ഹ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ​പി​ന്തു​ണ: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്


Published: June 24, 2026 07:55 AM IST | Updated: June 24, 2026 07:55 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: റോ​ട്ട​റി ക്ല​ബ് ഓ​ഫ് തൃ​പ്പൂ​ണി​ത്തു​റ റോ​യ​ലി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ടൈ​പ്പ് വ​ണ്‍ പ്ര​മേ​ഹ ബാ​ധി​ത​രാ​യ കു​ട്ടി​ക​ള്‍​ക്കാ​യി സി​ജി​എം (ക​ണ്ടി​ന്യു​അ​സ് ഗ്ലൂ​ക്കോ​സ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം) സെ​ന്‍​സ​ര്‍ വി​ത​ര​ണ​വും പ്ര​മേ​ഹ പ​രി​ശീ​ല​ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.

ബ​ത്തേ​രി അ​ധ്യാ​പ​ക ഭ​വ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൈ​പ്പ് വ​ണ്‍ പ്ര​മേ​ഹ ബാ​ധി​ത​രാ​യ കു​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വ​യ​നാ​ട് മി​ഠാ​യി ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 64 കു​ട്ടി​ക​ള്‍​ക്ക് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി സി​ജി​എം സെ​ന്‍​സ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പ​ദ്ധ​തി​ക്കാ​യി ഏ​ക​ദേ​ശം 30 ല​ക്ഷം രൂ​പ ക്ല​ബ് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ടൈ​പ്പ് വ​ണ്‍ ഡ​യ​ബ​റ്റി​ക് വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ ജ​ലീ​ല്‍, ഡോ. ​മു​ഹ​മ്മ​ദ് റാ​സി​ഫ്, ഡോ. ​കെ.​സി. മ​ജീ​ദ്, ഡോ. ​ടി. മ​നോ​ജ് കു​മാ​ര്‍, പ്ര​ശാ​ന്ത് മ​ണി, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് നി​ഷി​ല്‍ മാ​ട​ത്തി​ല്‍, ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ​എ​സ്. പ്ര​മോ​ദ്, പി.​സി. ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham Government's full support

Recent News

Corehub Up