മൂവാറ്റുപുഴ നഗരസഭ ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉയരെ വിദ്യാഭ്യാസ പുരസ്കാര ചടങ്ങ് മന്ത്രി എന്‍. ഷംസുദീന്‍ ഉദ്ഘാടനം ചെയ്യുന്നു.
മൂവാറ്റുപുഴ: ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും ചേര്‍ത്തുപിടിച്ച് മൂവാറ്റുപുഴ നഗരസഭ. ഉയരെ എന്ന പേരിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാരദാനവും ആദരവും മന്ത്രി എന്‍. ഷംസുദീന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.
പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന ഓരോ കുട്ടിയുടെയും വിജയത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉയരെ മികച്ച മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ നഗരസഭ ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികളെ ചാണ്ടി ഉമ്മന്‍ എംഎല്‍എ ആദരിച്ചു. ബഡ്സ് സ്കൂളിന് ഇന്ദിരാ സ്പര്‍ശം എന്ന ഔദ്യോഗിക നാമവും നല്കി. നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടന് എംഎല്‍എ, വൈസ് ചെയര്‍പേഴ്സണ്‍ പി.എം. അബ്ദുള്‍ സലാം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാർ തുടങ്ങിയവരും പങ്കെടുത്തു.