Kerala
ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ സസ്പെന്‍ഡ് ചെയ്ത് ഹരിയാന വിദ്യാഭ്യാസ വകുപ്പ്.
ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത റോഹ്തക്ക് സര്‍ക്കാര്‍ സ്കൂളിലെ ഗസ്റ്റ് അധ്യാപിക സുലേഖ ദലാലിനെയെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
റോഹ്തക്ക് ഡിസ്ട്രിക്ട് എലിമെന്ററി എഡ്യൂക്കേഷന്‍ ഓഫീസര്‍ ജൂണ്‍ 10നാണ് സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ എട്ട് മുതലാണ് അധ്യാപിക സുലേഖ ദലാലിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ബന്ധപ്പെട്ട അധികൃതരില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് അധ്യാപിക ഓഫീസ് ആസ്ഥാനത്ത് നിന്നും പോയതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. നടപടി സ്വീകരിക്കാനുണ്ടായ കാരണം പ്രത്യേകം ഉത്തരവില്‍ പരാമര്‍ശിക്കുന്നുമില്ല.
ജൂണ്‍ ആറിന് നടന്ന പ്രതിഷേധത്തില്‍ സുലേഖ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന ഒരു മകന്റെ അമ്മയെന്ന നിലയിലാണ് താന്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ചതെന്നാണ് അധ്യാപിക പ്രതികരിച്ചത്.
National
ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ. അയ്യപ്പൻ അയ്യർ എന്നയാളാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മന്ത്രി ആണെന്ന് പുരോഹിതർ അറിഞ്ഞിരുന്നില്ല.
മന്ത്രിയെ തിരിച്ചറിഞ്ഞതോടെ പുരോഹിതർ മാപ്പ് എഴുതി നൽകുകയായിരുന്നു. എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്റെ പേരിൽ വിവാദം ഉയരുകയും പിന്നാലെ പൂജാരിയെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
ക്ഷേത്രങ്ങളിലെ ദർശന ഫീസുകളിലും ക്രമക്കേടുകളിലും വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് മന്ത്രി രമേശ് മാസ്ക് ധരിച്ച് സാധാരണക്കാരെപ്പോലെ ക്യൂവിൽ നിന്ന് നേരിട്ട് പരിശോധന നടത്തിയത്.
ഈ സമയത്ത് വിഐപി ദർശനം വേഗത്തിലാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പൂജാരി മന്ത്രിയോട് 4,000 രൂപ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ഉടൻ തന്നെ ഈ തുക ഗൂഗിൾ പേ വഴി കൈമാറി.
അന്നദാനത്തിന് എത്തിയപ്പോൾ ആണ് മന്ത്രിയെ മറ്റുള്ളവർ തിരിച്ചറിഞ്ഞത്. ഇതോടെ പുരോഹിതർ മാപ്പ് എഴുതി നൽകി. കൈക്കൂലി വാങ്ങാൻ അനുവദിക്കില്ലെന്ന് മന്ത്രി താക്കീത് നൽകുകയും ചെയ്തു.
എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്റെ പേരിൽ വിവാദം ഉയർന്നു. പൂജാരിമാർ അഴിമതി ചെയ്താൽ ശിക്ഷ ഇല്ലെന്ന് ഡിഎംകെ ആരോപിച്ചു. പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.
മാപ്പപേക്ഷ അല്ല വിശദീകരണം ആണ് എഴുതി വാങ്ങിയതെന്ന് രമേശ് വ്യക്തമാക്കി. അച്ചടക്കനടപടിക്ക് ഉചിതമായ നടപടിക്രമം ഉണ്ടെന്നും അതനുസരിച്ചുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബ്രാഹ്മണനെ ദേവസ്വം മന്ത്രി ആക്കിയത് നേരത്തെ തന്നെ ഡിഎംകെ വിമർശിച്ചിരുന്നു.
District News
നെടുങ്കണ്ടം: മുഖ്യമന്ത്രി വി.ഡി സതീശനെ വ്യക്തിഹത്യ ചെയ്യും വിധം ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്പെന്ഷന്. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ എസ്. സുനില്‍ കുമാറിനെയാണ് കോട്ടയം സിഎംഡി സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ഷോബി പി.വിജയന് നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തത്.
സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തികളെ അവഹേളിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉള്‍പ്പെടുത്തി പരിഹാസം നിറഞ്ഞ അടിക്കുറിപ്പ് സുനില്‍കുമാര്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തെന്നാണ് കണ്ടെത്തല്‍. തെറ്റ് മനസിലാക്കി പോസ്റ്റ് പിന്‍വലിച്ചില്ലെന്നും ഇയാളുടെ പ്രവൃത്തി ഗുരുതരമായ ചട്ടലംഘനവും അച്ചടക്ക ലംഘനവും ആണെന്നും ഉത്തരവില്‍ പറയുന്നു.
Kerala
ചെന്നൈ: വിജയ്യുടെ അവസാന ചിത്രമായ ജനനായകൻ ചോർന്ന സംഭവത്തിൽ എഡിറ്റർ പ്രദീപ് ഇ. രാഘവിനെ സസ്പെൻഡ് ചെയ്തു. ദക്ഷിണേന്ത്യൻ ഫിലിം എഡിറ്റേഴ്സ് അസോസിയേഷനാണ് നടപടി സ്വീകരിച്ചത്. അസോസിയേഷനിൽ അംഗങ്ങൾ അല്ലാത്തവരെ അനുമതി ഇല്ലാതെ ചിത്രവുമായി സഹകരിപ്പിച്ചു.
ചിത്രത്തിന്റെ പകർപ്പ് പുറത്തുവന്നതിൽ പ്രദീപിന് പങ്കില്ലെങ്കിലും ജാഗ്രതക്കുറവ് കാരണമായി എന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടി. ചിത്രത്തിന്റെ പകർപ്പ് പുറത്തായതിനു കാരണം തന്റെ ശ്രദ്ധക്കുറവാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യം തുടർന്നാൽ സിനിമാ വ്യവസായം തന്നെ ഇല്ലാതാകാൻ സാധ്യതയുണ്ട്.
ഇത്തരം സംഭവങ്ങൾ ഭാവിയിൽ സംഭവിക്കുന്നത് തടയേണ്ടത് അസോസിയേഷന്റെ കടമയാണെന്ന് അവർ ഇറക്കിയ കുറിപ്പിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 17ന് അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നിരുന്നു.
Kerala
പാങ്ങോട്: വാമനപുരത്തെ എൽഡിഎഫ് സ്ഥാനാർഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ട പോലീസുകാരന് സസ്പെൻഷൻ. പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖൻ സതീശനെയാണ് സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയുടേതാണ് നടപടി. വാമനപുരത്തെ എൽഡിഎഫ് സ്ഥാനാർഥി ഡി.കെ. മുരളി ജയിക്കുമെന്നായിരുന്നു വൈശാഖൻ സതീശന്റെ കമന്റ്.
ഒരു മാധ്യമത്തിൽ വാമനപുരം ഇത്തവണ ആർക്കൊപ്പം എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റിലായിരുന്നു സിപിഒ കമന്റിട്ടത്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും ഉത്തരവിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ലഹരികച്ചവടവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു. തിരുവനന്തപുരം റൂറല്‍ കണ്ട്രോള് റൂമിലെ അഭിൻജിത്, രാഹുല്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.
ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും പങ്ക് കണ്ടെത്തിയത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ തിരുവനന്തപുരം റൂറല്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ എസ്പി ഇരുവർക്കുമെതിരെ നടപടിയെടുത്തത്.
ലഹരി വില്‍പ്പനയും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാര്‍ക്കോടിക് സെല്‍ തിരുവനന്തപുരത്ത് വ്യാപക പരിശോധന നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ലഹരിക്കടത്ത് നടത്തുന്ന ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
Kerala
തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. തടവുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയതിന് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇയാൾക്കെതിരെ റിപ്പോർട്ട് നൽകി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
കൈക്കൂലി ഗൂഗിൾ പേ വഴിയും ഭാര്യയുടെ അക്കൗണ്ട് വഴിയും ഇയാൾ വാങ്ങിയിരുന്നു. കൊടി സുനി അടക്കം ടി.പി. കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാനും വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്റെന്നും പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥൻ വഴിയാണെന്നും വിജിലന്‍സ് രഹസ്യ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ഇന്ന് കേന്ദ്ര സർക്കാരിന് കൈമാറും. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറിയാണ് കേന്ദ്രത്തെ അറിയിക്കുക.
പിഎം ശ്രീ പദ്ധതിയിൽ ഇനിയും കാത്തിരിക്കാനാവില്ലെന്ന സൂചനയാണ് കേന്ദ്രസർക്കാർ നല്‍കുന്നത്. കേരളത്തിന്റെ കത്ത് കിട്ടിയശേഷം തുടർനടപടി ആലോചിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ പറയുന്നത്.
പിഎം ശ്രീയ്ക്കുള്ള ധാരണ മരവിപ്പിക്കാനോ പിന്മാറാനോ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. ധനസഹായം നല്‍കേണ്ട സ്കൂളുകളുടെ പട്ടിക ഇതിനകം തന്നെ തയാറാക്കി കഴിഞ്ഞു.
പദ്ധതിക്ക് കീഴിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് അനിശ്ചിത കാലം നീട്ടിക്കൊണ്ട് പോകാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. അതേസമയം പിഎം ശ്രീയിൽ ഇനി വാക് പോര് വേണ്ടെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.
കണ്ണൂരിൽ മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ച എഐവൈഎഫ് പ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
Kerala
പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയേയും സ്കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്പെൻഡ് ചെയ്തു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ ജീവനൊടുക്കിയത്. സ്കൂൾ വിട്ട് വന്നയുടൻ യൂണിഫോമിൽ തന്നെ തൂങ്ങി മരിക്കകയായിരുന്നു. പിന്നാലെ അർജുൻ പഠിക്കുന്ന കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബവും വിദ്യാർഥികളും രംഗത്തെത്തി .
ഇൻസ്റ്റാഗ്രാമിൽ കുട്ടികൾ അയച്ച മെസേജിനെ തുടർന്ന് , സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. ഒന്നര വർഷം ജയിലിൽ കിടത്തുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.