നെടുങ്കണ്ടം: മുഖ്യമന്ത്രി വി.ഡി സതീശനെ വ്യക്തിഹത്യ ചെയ്യും വിധം ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്പെന്ഷന്. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ എസ്. സുനില്‍ കുമാറിനെയാണ് കോട്ടയം സിഎംഡി സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ഷോബി പി.വിജയന് നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തത്.
സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തികളെ അവഹേളിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉള്‍പ്പെടുത്തി പരിഹാസം നിറഞ്ഞ അടിക്കുറിപ്പ് സുനില്‍കുമാര്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തെന്നാണ് കണ്ടെത്തല്‍. തെറ്റ് മനസിലാക്കി പോസ്റ്റ് പിന്‍വലിച്ചില്ലെന്നും ഇയാളുടെ പ്രവൃത്തി ഗുരുതരമായ ചട്ടലംഘനവും അച്ചടക്ക ലംഘനവും ആണെന്നും ഉത്തരവില്‍ പറയുന്നു.
Tags : nattu vishesham KSRTC driver suspended