Image for representation
ഭരണങ്ങാനം: കോട്ടയം ജില്ലാ അണ്ടർ-15 (പുരുഷ, വനിത) ഗുസ്തിമത്സരങ്ങൾ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ഭരണങ്ങാനം എഎസ് റസ്‌ലിംഗ് അക്കാദമിയിൽ നടക്കും.
ശരീരഭാര നിർണയത്തോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. 2012, 2013, 2014 വർഷത്തിൽ ജനിച്ചവർക്ക് മത്സരത്തിൽ പങ്കെടുക്കാം. 2014ൽ ജനിച്ചവർ രക്ഷാകർത്താവിന്‍റെ സമ്മതപത്രം നിർബന്ധമായും ഹാജരാക്കണം.
ഗുസ്തിക്കാർ ശനിയാഴ്ച രാവിലെ രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്പും ആധാർ കാർഡ്, ബർത്ത് സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും അവയുടെ കോപ്പികളും സമ്മതപത്രവും രജിസ്ട്രേഷൻ ഫീസും നേരിൽ കൊണ്ടുവരണം.
ഇതിലെ വിജയികൾ നവംബർ അവസാനം കൊല്ലത്തു നടക്കുന്ന സംസ്ഥാനമത്സരത്തിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ- 7559855787
Tags : Wrestling Sports Competitions Kottayam Bharananganam