Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Competitions

Palakkad

ആ​ദ്യ​ദി​ന മ​ത്സ​ര​ങ്ങ​ൾ 17 വേ​ദി​ക​ളി​ൽ; വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ നി​റ​ഞ്ഞ സ​ദ​സ്

പാ​ല​ക്കാ​ട്: ജി​ല്ലാ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ലെ ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ലും പ​രി​സ​ര​ത്തു​മാ​യി 17 വേ​ദി​ക​ളി​ലാ​ണ് വി​വി​ധ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. സ്റ്റേ​ജ്-​സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലു കാ​റ്റ​ഗ​റി​ക​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

ഇ​തു കൂ​ടാ​തെ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ കോ​മ​ണ്‍ കാ​റ്റ​ഗ​റി​യി​ലും ന​ട​ന്നു. പ്ര​ബ​ന്ധ​ര​ച​ന, ക​ഥാ​ര​ച​ന, പ​ദ്യ​ര​ച​ന, പെ​യി​ന്‍റിം​ഗ്, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ് തു​ട​ങ്ങി​യ സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളും നാ​ടോ​ടി​നൃ​ത്തം, ഭ​ര​ത​നാ​ട്യം, തി​രു​വാ​തി​ര​ക്ക​ളി, കോ​ൽ​ക്ക​ളി, സം​ഘ​നൃ​ത്തം, ഏ​കാം​ഗ​നാ​ട​കം തു​ട​ങ്ങി​യ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. സെ​ന്‍റ് റാ​ഫേ​ൽ​സ് സ്കൂ​ളി​ലെ വി​വി​ധ വേ​ദി​ക​ളെ കൂ​ടാ​തെ പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ, പ്ര​സ​ന്ന​ല​ക്ഷ്മി ഓ​ഡി​റ്റോ​റി​യം, ത​രു​ണ്‍ വി​ഹ ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി.

ഇ​വ കൂ​ടാ​തെ പാ​ല​ക്കാ​ട് ല​യ​ണ്‍​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ രാ​വി​ലെ ഏ​ഴ​ര​യ്ക്ക് ബാ​ൻ​ഡ്മേ​ള മ​ത്സ​ര​വും ന​ട​ന്നു. എ​ല്ലാ വേ​ദി​ക​ളി​ലും നി​റ​ഞ്ഞ സ​ദ​സാ​ണ് മ​ത്സ​രം കാ​ണാ​നും കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും എ​ത്തി​യ​ത്.
അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സ​ഹോ​ദ​യ ഭാ​ര​വാ​ഹി​ക​ളും അ​ട​ങ്ങു​ന്ന വോ​ള​ന്‍റി​യ​ർ​മാ​ർ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തി​പ്പും കാ​ര്യ​ക്ഷ​മ​മാ​യി നി​യ​ന്ത്രി​ച്ചു.

സെ​ന്‍റ് റാ​ഫേ​ൽ​സ് സ്‌​കൂ​ൾ മു​ന്നി​ൽ
പാ​ല​ക്കാ​ട്: ജി​ല്ലാ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​നം പി​ന്നി​ട്ട​പ്പോ​ൾ പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ​സ് സ്‌​കൂ​ൾ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി. 108 പോ​യി​ന്‍റാ​ണ് ആ​ദ്യ​ദി​ന​ത്തി​ൽ സ്‌​കൂ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. 77 പോ​യി​ന്‍റു​വീ​തം നേ​ടി മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്‌​കൂ​ളും ശ്രീ​കൃ​ഷ്‌​ണ​പു​രം സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്‌​കൂ​ളും ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ടു​ന്നു.

ആ​ദ്യ​ദി​ന​ത്തി​ലെ സ്‌​റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് ഈ ​സ്‌​കൂ​ളു​ക​ൾ മു​ൻ​നി​ര​യി​ൽ തു​ട​രു​ന്ന​ത്. പ​ട്ടാ​മ്പി എം​ഇ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ൾ 75 പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​തും ക​ഞ്ചി​ക്കോ​ട് അ​ഹ​ല്യ പ​ബ്ളി​ക് സ്‌​കൂ​ൾ 71 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്തും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up