കോട്ടയം: കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതാതല സ്പോര്‍ട്സ് മത്സരങ്ങള്‍ അത്ലറ്റിക്സ്-2025 എസ്എച്ച് മൗണ്ട് സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു. ശാഖാതലത്തില്‍ പിറവം ശാഖ ഒന്നാംസ്ഥാനവും വെള്ളൂര്‍, മറ്റക്കര എന്നീ ശാഖകള്‍ രണ്ടാം സ്ഥാനവും നേടി.
മേഖലാതലത്തില്‍ പിറവം മേഖല ഒന്നാം സ്ഥാനവും കടുത്തുരുത്തി മേഖല രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
തിരുഹൃദയ ദാസസമൂഹ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസ് കന്നുവെട്ടിയേല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്തുക്കുട്ടി സണ്ണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജെഫിന് ഒഴുങ്ങാലില്‍, എസ്എച്ച് മൗണ്ട് പള്ളി വികാരിയും ശാഖാ ഡയറക്ടറുമായ ഫാ. ജോസ് ചിറയില്‍പുത്തന്‍പുരയില്‍, വൈസ് പ്രസിഡന്റ് നെസ്റ്റ ബിനോയ്, ജോയിന്റ് സെക്രട്ടറി ജോസിനി ജോണ്സണ്, റീജണല്‍ ഓര്‍ഗനൈസര്‍ മെല്വിന് മാത്യു, ഓര്‍ഗനൈസര്‍ ഷിജു മണ്ണുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ അനു ഒരപ്പാങ്കല്‍, സെക്രട്ടറി ഏബ്രഹാം സജി പഴുമാലില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Tags : nattu vishesham competitions Kottayam organized