x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ന്മു​ടി മ​ര​ക്കാ​നം ക​ട​വാ​വ​ലു​ക​ളു​ടെ പ​റു​ദീ​സ

കട്ടപ്പന ബ്യൂറോ
Published: November 6, 2026 03:04 PM IST | Updated: November 6, 2026 03:04 PM IST

പൊന്മുടി മരക്കാനത്തെ കടവാവൽ കൂട്ടം

രാ​ജാ​ക്കാ​ട്: കാ​ഴ്ച​ക​ളു​ടെ പ​റു​ദീ​സ​യാ​ണ് ഇ​ടു​ക്കി​യി​ലെ പൊ​ന്മു​ടി ഡാ​മും ക്യാ​ച്ച്മെ​ന്‍റ് മേ​ഖ​ല​യും. വ​ന​സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​ച്ച​പ്പി​ന്‍റെ ഭം​ഗി മാ​ത്ര​മ​ല്ല, ചി​ല കൗ​തു​ക കാ​ഴ്ച​ക​ളും പൊ​ന്മു​ടി സ​മ്മാ​നി​ക്കു​ന്നു​ണ്ട്. അ​തി​ലൊ​ന്നാ​ണ് കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലെ മ​ര​ക്കാ​ന​ത്തെ കാ​ട്ടി​ലു​ള്ള ക​ട​വാ​വ​ൽ കൂ​ട്ടം. ഒ​ന്നോ ര​ണ്ടോ അ​ല്ല ആ​യി​ര​ക്ക​ണ​ക്കി​ന് ക​ട​വാ​വ​ലു​ക​ളാ​ണ് ഇ​വി​ടെ അ​ധി​വ​സി​ക്കു​ന്ന​ത്.

ക​റു​പ്പും ത​വി​ട്ട​യും നി​റ​ത്തി​ലു​ള്ള ക​ട​വാ​വ​ലു​ക​ള്‍ ഉ​യ​ര​മേ​റി​യ മ​ര​ങ്ങ​ളി​ലെ ചി​ല്ല​ക​ളി​ല്‍ ത​ല​കീ​ഴാ​യി തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ടാ​ൽ സ​മൃ​ദ്ധ​മാ​യി കാ​യ്ച്ചു​നി​ല്‍​ക്കു​ന്ന മ​ര​മാ​ണെ​ന്നേ തോ​ന്നൂ. കാ​ടി​ന്‍റെ നി​ശ​ബ്‌​ദ​ത​യി​ൽ ക​ട​വാ​വ​ലു​ക​ളു​ടെ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദം ഓ​രോ​സ​മ​യം ഭീ​തി​യും കൗ​തു​ക​വും പ​ക​രും. മ​റ്റ് ശ​ല്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ മ​ര​ക്കാ​ന​ത്തെ വ​ന​മേ​ഖ​ല ഇ​വ​യു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​ണ്.

കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ഭീ​ഷ​ണി

ക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി​യാ​ണെ​ങ്കി​ലും സ്വാ​ഭാ​വി​ക വ​ന​വ​ല്‍​ക്ക​ര​ണ​ത്തി​ന് പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന​വ​രാ​ണ് ക​ട​വാ​വ​ലു​ക​ൾ. അ​തു​കൊ​ണ്ട് ത​ന്നെ ഇ​വ​യു​ടെ നി​ല​നി​ല്‍​പ്പ് പ്ര​കൃ​തി​യു​ടെ ആ​വ​ശ്യ​മാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് വ​രു​ന്ന ഇ​വ​യെ പ​രി​സ്ഥി​തി നി​രീ​ക്ഷി​ക്കാ​ൻ എ​ത്തു​ന്ന​തും പ​തി​വാ​ണ്.

കാ​ട്ടി​ലാ​ണ് ഇ​വ​യു​ടെ താ​വ​ള​മെ​ങ്കി​ലും കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ഇ​വ കൂ​ട്ട​മാ​യി​ട്ടെത്തിയാൽ പ്ര​തി​സ​ന്ധി​യാ​കും. എ​ന്നാ​ല്‍ പൊ​ന്മു​ടി​യി​ലെ ക​ട​വാ​വ​ലു​ക​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഈ ​മേ​ഖ​ല​യി​ല്‍ ത​ന്നെ നി​ല​നി​ല്‍​ക്കു​ക​യും കാ​ട്ടി​ല്‍ നി​ന്ന് ത​ന്നെ ഭ​ക്ഷ​ണം ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്ന​തി​നാ​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​യ്ക്കെ​ത്താ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

Tags : Ponmudi Marakkanam FruitBats Travel Idukki

Recent News

Corehub Up