മത്സരങ്ങള്‍ പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വിദ്യാർഥികള്‍ക്കായി ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു. പത്തനംതിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി ആൻഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം. ഗിരിജ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ പരിപാലന സമിതി കണ്‍വീനര്‍ ചിറ്റാര്‍ ആനന്ദന് മുഖ്യാതിഥിയായിരുന്നു.
ജില്ലാ ജൈവവൈവിധ്യ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ ഡോ. ആര് അഭിലാഷ്, ഡോ. എ. ജെ. റോബി, അരുണ്‍ സി. രാജന്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ സാങ്കേതിക സഹായക ഗ്രൂപ്പ് അംഗം ഡോ. വി. പി. തോമസ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്. കാവ്യ, കാതോലിക്കേറ്റ് കോളജ് റിട്ടയേര്‍ഡ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. എം. ജെ. എലിസബത്ത്, കോന്നി വിഎന്‍എസ് കോളജ് ജന്തുശാസ്ത്രവിഭാഗം മേധാവി റോജ രാജന് എന്നിവര്‍ പങ്കെടുത്തു.
വിദ്യാർഥികളിലെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച കോണ്‍ഗ്രസില്‍ സ്കൂള്‍, കോളജ്തല വിദ്യാർഥികള്‍ക്കായി പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിങ്, പ്രോജക്ട് അവതരണം, തദ്ദേശ ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം എന്നിവ നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ മുഹമ്മദ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Tags : competitions NattuVishasham DistrictNews