x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ല​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ദ്യ​സ​ൽ​ക്കാ​രം; മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു


Published: June 13, 2026 07:44 PM IST | Updated: June 13, 2026 07:44 PM IST

തൃ​ശൂ​ർ: ചേ​ല​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ദ്യ​സ​ൽ​ക്കാ​രം ന​ട​ത്തി​യ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ‌‌കു​ന്നം​കു​ളം എ​സി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​റു​ടെ ന​ട​പ​ടി.

തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11 ഓ​ടെ വ​ട​ക്കാ​ഞ്ചേ​രി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്റ്റേ​ഷ​നി​ലെ​ത്തി മൂ​ന്നു ഉ​ദ്യോ​ഗ​സ്ഥ​രെ​യും കൈ​യോ​ടെ പൊ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, ഒ​രു ഗ്രേ​ഡ് എ​സ്ഐ​യും ര​ണ്ട് സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി.

Tags : liquor party chelakkara police station officers suspended

Recent News

Corehub Up