Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Market

വിപണിയിൽ ആശ്വാസം

ഇ​ന്ത്യ​ന്‍ ഓ​ഹ​രി സൂ​ചി​ക​ക​ളി​ല്‍ തി​രി​ച്ചു​വ​ര​വ്; 25 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ പ്ര​തി​വാ​ര ന​ഷ്ട​പ​ര​മ്പ​ര​യ്ക്ക് വി​രാ​മം. വാ​രാ​ന്ത്യ​ത്തി​ല്‍ മു​ന്‍​നി​ര സൂ​ചി​ക​ക​ള്‍ കാ​ഴ്ച​വ​ച്ച തി​ള​ക്ക​മാ​ര്‍​ന്ന പ്ര​ക​ട​നം വി​പ​ണി​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​യി​ല്‍​നി​ന്ന് താ​ത്ക്കാ​ലി​ക ആ​ശ്വാ​സം ന​ല്‍​കി.

എ​ന്നാ​ല്‍ ഇ​തി​നെ ബു​ള്‍ റാ​ലി​യു​ടെ തു​ട​ക്ക​മാ​യി വി​ല​യി​രു​ത്താ​നാ​കി​ല്ല. ദീ​പാ​വ​ലി മു​ഹൂ​ര്‍​ത്ത വ്യാ​പാ​ര​ത്തി​ന് ഒ​രു മാ​സം പോ​ലും ബാ​ക്കി​യി​ല്ലെ​ന്ന​ത് ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ളെ കൂ​ടു​ത​ല്‍ നി​ക്ഷേ​പ​ത്തി​ന് പ്രേ​രി​പ്പി​ച്ചേ​ക്കാം. ദീ​പാ​വ​ലി​ക്ക് മു​മ്പേ ഒ​രു തി​രി​ച്ചു​വ​ര​വ് ഏ​തൊ​രു ഇ​ന്ത്യ​ന്‍ നി​ക്ഷേ​പ​ക​ന്‍റെ​യും സ്വ​പ്‌​ന​മാ​ണെ​ന്ന് മു​ന്‍​വാ​രം സൂ​ചി​പ്പി​ച്ച​ത് ശ​രി​വ​ച്ചുകൊ​ണ്ടു​ള്ള ഒ​രു പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​യി ക​ഴി​ഞ്ഞ വാ​ര​ത്തി​ലെ തി​രി​ച്ചു​വ​ര​വി​നെ വി​ല​യി​രു​ത്താം.

എ​ട്ടാ​ഴ്ച​ത്തെ തു​ട​ര്‍​ച്ച​യാ​യ ത​ക​ര്‍​ച്ച​യ്ക്കു​ശേ​ഷം സെ​ന്‍​സെ​ക്‌​സ് 563 പോ​യി​ന്‍റും നി​ഫ്റ്റി 99 പോ​യി​ന്‍റും പ്ര​തി​വാ​ര നേ​ട്ടം രേ​ഖ​പ്പെ​ടു​ത്തി. 32 മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് സെ​ന്‍​സെ​ക്‌​സ് തി​രി​ച്ചു​ക​യ​റി​യ​ത്. എ​ങ്കി​ലും വി​ദേ​ശ നി​ക്ഷേ​പ​ക​രി​ല്‍​നി​ന്നു​ള്ള വി​ല്‍​പ​ന​സ​മ്മ​ര്‍​ദം ശ​ക്ത​മാ​ണ്. യു​എ​സ് ബോ​ണ്ട് യീ​ല്‍​ഡു​ക​ളി​ലെ വ​ര്‍​ധ​ന വി​ദേ​ശ നി​ക്ഷേ​പ​ക​രെ മ​റ്റ് വി​പ​ണി​ക​ളി​ല്‍​നി​ന്ന് മൂ​ല​ധ​നം പി​ന്‍​വ​ലി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചേ​ക്കാം.

അ​തു​കൊ​ണ്ടു​ത​ന്നെ, ക​ഴി​ഞ്ഞ വാ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ ദൃ​ശ്യ​മാ​യ ഉ​ണ​ര്‍​വ് ശാ​ശ്വ​ത​മാ​യ മു​ന്നേ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യ​ല്ല. അ​തേ​സ​മ​യം, മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ളു​ടെ വാ​ങ്ങ​ല്‍​ശൈ​ലി​യി​ല്‍ മാ​റ്റ​ത്തി​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. അ​വ​ര്‍ നി​ക്ഷേ​പം കു​റ​യ്ക്കു​ക​യോ ലാ​ഭ​മെ​ടു​പ്പ് ശ​ക്ത​മാ​ക്കു​ക​യോ ചെ​യ്താ​ല്‍ നി​ല​വി​ലെ തി​രി​ച്ചു​വ​ര​വി​ന്‍റെ വേ​ഗം കു​റ​യു​ക​യും ഒ​രു പു​ള്‍​ബാ​ക്ക് റാ​ലി​ക്ക് വ​ഴി​യൊ​രു​ങ്ങു​ക​യും ചെ​യ്യാം.

നി​ഫ്റ്റി 22,421ല്‍​നി​ന്ന് തു​ട​ക്ക​ത്തി​ല്‍ 22,776ലേ​ക്ക് ഉ​യ​ര്‍​ന്നു. ഇ​തി​നി​ടെ പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ന്‍ റി​സ​ര്‍​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്ക് 25 അ​ടി​സ്ഥാ​ന പോ​യി​ന്‍റ് ഉ​യ​ര്‍​ത്തി 5.5 ശ​ത​മാ​ന​മാ​ക്കി. പ​ലി​ശ​നി​ര​ക്ക് വീ​ണ്ടും ഉ​യ​ര്‍​ത്താ​നു​ള്ള സാ​ധ്യ​ത ഓ​ഹ​രിവി​പ​ണി​യി​ല്‍ ക​ന​ത്ത വി​ല്‍​പ​ന​യു​ണ്ടാ​ക്കി. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ല​ക്ക​ത്തി​ല്‍ സൂ​ചി​പ്പി​ച്ച 22,066ലെ ​ആ​ദ്യ സ​പ്പോ​ര്‍​ട്ട് ക​ടു​ത്ത സ​മ്മ​ര്‍​ദ​ത്തി​ലും വി​പ​ണി നി​ല​നി​ര്‍​ത്തി. ഒ​രു​ഘ​ട്ട​ത്തി​ല്‍ 22,179ലേ​ക്ക് ഇ​ടി​ഞ്ഞ നി​ഫ്റ്റി വാ​രാ​ന്ത്യ​ത്തി​ല്‍ 22,579 വ​രെ തി​രി​ച്ചു​ക​യ​റി. തു​ട​ര്‍​ന്ന് 22,520 പോ​യി​ന്‍റി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്.

ഈ ​വാ​രം 22,207ലെ ​ആ​ദ്യ സ​പ്പോ​ര്‍​ട്ട് നി​ല​നി​ര്‍​ത്തി​യാ​ല്‍ നി​ഫ്റ്റി​ക്ക് 22,804ലേ​ക്കും തു​ട​ര്‍​ന്ന് 23,088ലേ​ക്കും തി​രി​ച്ചു​ക​യ​റാം. എ​ന്നാ​ല്‍ ഈ ​മു​ന്നേ​റ്റ​ത്തി​ന് തു​ട​ര്‍​ച്ച ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ 21,894 വ​രെ സാ​ങ്കേ​തി​ക തി​രു​ത്ത​ലു​ണ്ടാ​വും.

നി​ഫ്റ്റി 20 ദി​വ​സ​ത്തെ ശ​രാ​ശ​രി​യാ​യ 22,972 മ​റി​ക​ട​ന്നാ​ല്‍ മാ​ത്ര​മേ ഹ്ര​സ്വ​കാ​ല ഉ​ണ​ര്‍​വി​ന് വി​ശ്വാ​സ്യ​ത ല​ഭി​ക്കൂ. അ​തി​നാ​ല്‍ വെ​ള്ളി​യാ​ഴ്ച​ത്തെ ഉ​യ​ര്‍​ച്ച മാ​ത്രം വി​ല​യി​രു​ത്തി വി​പ​ണി​യു​ടെ ട്രെ​ന്‍​ഡ് മാ​റി​യെ​ന്ന് ക​ണ​ക്കാ​ക്കാ​നാ​വി​ല്ല. 50 ഡി​എം​എയാ​യ 23,746ലും 100 ​ഡി​എം​എ​യാ​യ 23,801ലും ​പ്ര​തി​രോ​ധ​മു​ണ്ട്. ഡെ​യ്‌​ലി, വീ​ക്കി​ലി ചാ​ര്‍​ട്ടു​ക​ളി​ലെ എം​എ​സി​ഡി, സൂ​പ്പ​ര്‍​ട്രെ​ന്‍​ഡ്, പാ​ര​ബോ​ളി​ക് ഇ​ന്‍​ഡി​ക്കേ​റ്റ​റു​ക​ള്‍ വി​ല്‍​പ​ന​ക്കാ​ര്‍​ക്ക് അ​നു​കൂ​ല​മാ​യ​യാ​ണ് നീ​ങ്ങു​ന്ന​ത്.

നി​ഫ്റ്റി ഒ​ക്‌ടോബ​ര്‍ ഫ്യൂ​ച്ചേ​ഴ്‌​സ് ക​രാ​ര്‍ 22,520ല്‍​നി​ന്ന് 22,350ലേ​ക്ക് താ​ഴ്‌​ന്നെ​ങ്കി​ലും ക്ലോ​സിം​ഗി​ല്‍ 22,625ലാ​ണ്. ഓ​പ്പ​ണ്‍ ഇ​ന്‍റ​റ​സ്റ്റ് 191.6 ല​ക്ഷം ക​രാ​റു​ക​ളി​ല്‍​നി​ന്ന് 189.43 ല​ക്ഷ​മാ​യി. ഈ ​മാ​റ്റം മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി നി​ല​വി​ലു​ള്ള പൊ​സി​ഷ​നു​ക​ള്‍ വ്യാ​പാ​രി​ക​ള്‍ നി​ല​നി​ര്‍​ത്തി​യെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​വി​ല്ല. ഈ ​വാ​രം 22,734-22,856 മേ​ഖ​ല​യി​ല്‍ പ്ര​തി​രോ​ധ​മു​ണ്ട്. വി​ല്‍​പ​ന സ​മ്മ​ര്‍​ദ​മു​ണ്ടാ​യാ​ല്‍ 22,420-22,228ല്‍ ​താ​ങ്ങ് പ്ര​തീ​ക്ഷി​ക്കാം.

സെ​ന്‍​സെ​ക്‌​സ് മു​ന്‍​വാ​ര​ത്തി​ലെ 71,909 പോ​യി​ന്‍റി​ല്‍​നി​ന്ന് വ്യാ​പാ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 73,067 വ​രെ ഉ​യ​ര്‍​ന്നെ​ങ്കി​ലും തു​ട​ര്‍​ന്ന് ശ​ക്ത​മാ​യ വി​ല്‍​പ​ന​സ​മ്മ​ര്‍​ത്തി​ല്‍ 71,327ലേ​ക്ക് ഇ​ടി​ഞ്ഞു. എ​ന്നാ​ല്‍ അ​വ​സാ​ന സെ​ഷ​നി​ലെ വാ​ങ്ങ​ല്‍താ​ത്പ​ര്യ​ത്തി​ല്‍ സൂ​ചി​ക തി​രി​ച്ചു​ക​യ​റി 72,472 പോ​യി​ന്‍റി​ൽ ക്ലോ​സ് ചെ​യ്തു. ഈ ​വാ​രം 73,250-74,028 മേ​ഖ​ല​യി​ല്‍ പ്ര​തി​രോ​ധ​മു​ണ്ട്. താ​ഴേ​ക്ക് നീ​ങ്ങി​യാ​ല്‍ 71,510-70,548 മേ​ഖ​ല​യി​ല്‍ പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കാം.

രൂ​പ​യു​ടെ മൂ​ല്യം 96.30ല്‍​നി​ന്ന് 96.88ലേ​ക്ക് ദു​ര്‍​ബ​ല​മാ​യ​ശേ​ഷം ക്ലോ​സിം​ഗി​ല്‍ 96.78ലാ​ണ്. രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ര്‍​ച്ച​യും അ​മി​ത ചാ​ഞ്ചാ​ട്ട​വും ത​ട​യാ​ന്‍ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വി​ദേ​ശ​നാ​ണ്യം ല​ഭ്യ​മാ​ക്കാ​ന്‍ റി​സ​ര്‍​വ് ബാ​ങ്ക് പ്ര​ത്യേ​ക ഡോ​ള​ര്‍ വി​ന്‍​ഡോ തു​റ​ന്നു. കൂ​ടാ​തെ, വി​ദേ​ശ​നാ​ണ്യ ഡെ​റി​വേ​റ്റീ​വ് ഇ​ട​പാ​ടു​ക​ള്‍​ക്കു​ള്ള നി​യ​മ​ങ്ങ​ളും കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കി.

വി​ദേ​ശ ഫ​ണ്ടു​ക​ള്‍ പി​ന്നി​ട്ട വാ​രം 30,294 കോ​ടി രൂ​പ​യു​ടെ വി​ൽ​പ​ന ന​ട​ത്തി. ഒ​ക്‌ടോ​ബ​റി​ല്‍ ഇ​തി​ന​കം 46,990 കോ​ടി രൂ​പ​യു​ടെ വി​ല്‍​പ​ന അ​വ​ര്‍ ന​ട​ത്തി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ള്‍ ക​ഴി​ഞ്ഞ വാ​രം 30,313 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു. ഇ​തോ​ടെ ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ളു​ടെ ഈ ​മാ​സ​ത്തെ മൊ​ത്തം നി​ക്ഷേ​പം 40,355.32 കോ​ടി രൂ​പ​യി​ലെ​ത്തി.

വി​ദേ​ശ ഫ​ണ്ടു​ക​ള്‍ വി​ല്‍​പ​ന തു​ട​ര്‍​ന്നാ​ല്‍ ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ​ക​രു​ടെ വാ​ങ്ങ​ല്‍കൊ​ണ്ട് ത​ക​ര്‍​ച്ച ത​ട​യാ​നാ​വി​ല്ല. വ​ര്‍​ഷാ​വ​സാ​നം അ​ടു​ക്കു​മ്പോ​ള്‍ വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ നി​ല​പാ​ടി​ല്‍ മാ​റ്റം സം​ഭ​വി​ക്കാ​റു​ണ്ട്. ന​വം​ബ​റോ​ടെ അ​ത്ത​ര​മൊ​രു മാ​റ്റ​മു​ണ്ടാ​യാ​ല്‍ വി​ല്‍​പ​ന​ക്കാ​രി​ല്‍ ചി​ല​ര്‍ വാ​ങ്ങ​ലു​കാ​രാ​യി തി​രി​ച്ചെ​ത്താം. ന​ട​പ്പു​വ​ര്‍​ഷം വി​ദേ​ശ നി​ക്ഷേ​പ​ക​ര്‍ ഇ​ന്ത്യ​യി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 3.04 ല​ക്ഷം കോ​ടി രൂ​പ പി​ന്‍​വ​ലി​ച്ചു.

ഹോ​ര്‍​മു​സ് വ​ഴി​യു​ള്ള ക​പ്പ​ല്‍ ഗ​താ​ഗ​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ടെ ആ​ഗോ​ള ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ല്‍ വി​ല ബാ​ര​ലി​ന് 104 ഡോ​ള​റി​ലെ​ത്തി. ന്യൂ​യോ​ര്‍​ക്കി​ല്‍ സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 4194 ഡോ​ള​റി​ലാ​ണ്.

Latest News

Corehub Up