x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ണ്ടി​യും പാ​യ​ലും നി​റ​ഞ്ഞ് പെ​രു​വ​നം തൊ​ടു​കു​ളം


Published: March 2, 2026 01:34 AM IST | Updated: March 2, 2026 01:34 AM IST

നാ​ശോ​ൻമു​ഖമായി കിടക്കുന്ന പെരുവനം തൊടുകുളം.

ചേ​ർ​പ്പ്: പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കാ​തെ ച​ണ്ടി​യും പാ​യ​ലും നി​റ​ഞ്ഞ് പെ​രു​വ​നം മ​ഹാ​ദേ​വ​ക്ഷേ​ത്രക്കു​ള​മാ​യ തൊ​ടുകു​ളം നാ​ശോ​ൻമു​ഖം.

70 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ​ഹ​സ്ര സ​രോ​വ​ർ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ നി​ത്യ​വും ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ളം പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തു​ന്ന​തി​ന് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ൽ നി​ന്ന് സ​മ്മ​ത​പ​ത്രം വാ​ങ്ങി കെഎ​ൽഡി​സി പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്.

ഏ​റ്റെ​ടു​ത്തപ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ കാ​രാ​റു​കാ​ര​നും അ​നു​വ​ദി​ച്ച ഫ​ണ്ട് കാ​ലാ​വ​ധി തീ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെഎ​ൽ​ഡിസി​യും കു​ള​ത്തി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി. കു​ള​ത്തി​ൽ ആ​ർ​ക്കും ഇ​റ​ങ്ങി കു​ളി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യുമു​ണ്ട്.

ഈ ​മാ​സം പെ​രു​വ​നം ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. പൂ​ര​വുമാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് ഭ​ഗ​വ​തി​മാ​രു​ടെ ആ​റാ​ട്ടു​ക​ൾ ന​ട​ക്കു​ന്ന കു​ള​മാ​ണി​ത്.
ഏ​റെ ഐ​തി​ഹ്യ പ്ര​ധാ​ന്യംനി​റ​ഞ്ഞ ആ​റാ​ട്ട് പോ​ലും ന​ട​ത്തു​വാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യി​ലാ​ണ് ഇ​പ്പോ​ൾ തൊ​ടു​കു​ളം കി​ട​ക്കു​ന്ന​ത്.

ചെ​ളി​വെ​ള്ളം വ​റ്റി​ച്ച് നീ​ക്കം ചെ​യ്യ​ണം, കു​ള​ത്തി​ന​ടി​യി​ലെ ഓ​വി​ന് ചോ​ർ​ച്ച​യു​ള്ള​തി​നാ​ൽ ജ​ല​സം​ഭ​ര​ണ​തോ​തും താ​ഴ്ന്നു. പ​ല​യി​ട​ത്തും​ക​ട​വു​ക​ളും പൊ​ട്ടി പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. കു​ള​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ട്ടി​യാ​ഘോ​ഷി​ച്ച് ന​ട​ത്തി​യെ​ങ്കി​ലും കു​ളം വെ​ളി​ച്ചം കാ​ണാ​തെ കി​ട​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

Tags : The market nattuvishesham local news

Recent News

Corehub Up