x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ര​ക്ഷ​ണ​ഭി​ത്തി തീ​ര്‍​ത്ത​ത് യാ​ത്രാ​വി​ല​ക്ക്; ന​ടു​കൊ​ല്ലി​യി​ല്‍ 25 കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ല്‍

വെബ് ഡെസ്ക്
Published: October 12, 2026 02:43 AM IST | Updated: October 12, 2026 02:43 AM IST

ന​ടു​കൊ​ല്ലി​യി​ല്‍ ഊ​രി​ലേ​ക്കു​ള്ള വ​ഴി സു​ര​ക്ഷാ​ഭി​ത്തി ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​മ​റി​ച്ച​പ്പോ​ള്‍.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ച സം​ര​ക്ഷ​ണ​ഭി​ത്തി ന​ടു​കൊ​ല്ലി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​സ​പ്പെ​ടു​ത്തി.

അ​മ്പു​കു​ത്തി-​ക​ര​ടി​പ്പാ​റ-​തോ​മാ​ട്ടു​ചാ​ല്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മി​ച്ച​ത്. അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​മ്പ​ള, ന​ടു​കൊ​ല്ലി പ്ര​ദേ​ശ​വാ​സി​ക​ള്‍ ത​ല​മു​റ​ക​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന പ്ര​ധാ​ന പാ​ത​യാ​ണ് ഭി​ത്തി ഉ​യ​ര്‍​ത്തി​യ​തോ​ടെ അ​ട​ഞ്ഞ​ത്. ഇ​തോ​ടെ ഉ​ന്ന​തി​വാ​സി​ക​ളും ക​ര്‍​ഷ​ക​രു​മു​ള്‍​പ്പെ​ടെ 25 കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​യി. റോ​ഡി​ല്‍ ര​ണ്ടു​വ​ര്‍​ഷ​ത്തോ​ള​മാ​യി ന​വീ​ക​ര​ണം ന​ട​ക്കു​ക​യാ​ണ്.

പാ​മ്പ​ള ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഉ​യ​ര്‍​ത്തി നി​ര്‍​മി​ച്ച​താ​ണ് യാ​ത്രാ​പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ര​ക്ഷ​ണ​ഭി​ത്തി ഉ​യ​ര്‍​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ര്‍ നേ​ര​ത്തേ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു. പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന 11 അ​ടി വീ​തി​യു​ള്ള റോ​ഡി​ലേ​ക്ക് പ്ര​ധാ​ന​പാ​ത​യി​ല്‍​നി​ന്ന് അ​നു​ബ​ന്ധ​പാ​ത ഒ​രു​ക്കി​ന​ല്‍​കാ​മെ​ന്ന് അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​തോ​ടെ അ​ധി​കൃ​ത​ര്‍ വാ​ഗ്ദാ​ന​ത്തി​ല്‍​നി​ന്ന് പി​ന്‍​മാ​റി​യെ​ന്നാ​ണ് ആ​ക്ഷേ​പം.

കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കാ​ന്‍​പോ​ലും സം​ര​ക്ഷ​ണ​ഭി​ത്തി ത​ട​സ​മാ​കു​ന്ന​തോ​ടെ കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. മ​റ്റൊ​രു വ്യ​ക്തി​യു​ടെ പ​റ​മ്പി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ള്‍ പ്ര​ധാ​ന​പാ​ത​യി​ലേ​ക്ക് എ​ത്തു​ന്ന​തും മ​ട​ങ്ങു​ന്ന​തും. യാ​ത്രാ​സൗ​ക​ര്യം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ന​ടു​കൊ​ല്ലി നി​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

Tags : travel restrictions NattuVishasham DistrictNews

Recent News

Corehub Up