പ്രതീകാത്മക ചിത്രം
സുല്‍ത്താന്‍ ബത്തേരി: ബിഷപ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ഓര്‍മപ്പെരുന്നാളും ഉപവി നീതി വര്‍ഷ ഉദ്ഘാടനവും നടത്തി.
മലങ്കര കാത്തലിക് അസോസിയേഷന് (എംസിഎ) ബത്തേരി ഭദ്രാസനത്തിന്റെയും എംസിഎ എടക്കര മേഖലയുടേയും എരുമമുണ്ട സെന്റ് മേരീസ് മലങ്കര കാത്തലിക് പള്ളിയുടെയും ആഭിമുഖ്യത്തിലാണ് എരുമമുണ്ട സെന്റ് മേരീസ് പള്ളിയില്‍ പരിപാടി നടത്തിയത്. എടക്കര മേഖല പ്രസിഡന്റ് ബ്ലസന്‍ മേക്കാട്ട് പതാക ഉയര്‍ത്തി. വിശുദ്ധ കുര്‍ബാനയിലും ധൂപപ്രാര്‍ഥനയിലും ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് മുഖ്യകാര്‍മികത്വം വഹിച്ചു.
അനുസ്മരണ സമ്മേളനം ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. എംസിഎ രൂപത വൈസ് പ്രസിഡന്റ് ഷിബി മനയ്ക്കത്തോട്ടം അധ്യക്ഷത വഹിച്ചു. രൂപത വൈദികോപദേഷ്ടാവ് ഫാ. ജയിംസ് മലേപറമ്പില്‍ ഉപവി നീതി വര്‍ഷ പ്രവര്‍ത്തന വിശദീകരണം നടത്തി. മാര്‍ ഈവാനിയോസ് ഉപന്യാസരചന മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. മുന്‍കാല എംസിഎ ഭാരവാഹികളായ സി.പി. തോമസ്, വി.പി. മത്തായി, ഫിലിപ്പ് നൈനാന്, തോമസ് ജോര്‍ജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എപ്പിസ്കോപ്പല്‍ വികാറും പ്രോട്ടോ വികാറുമായ ഫാ. തോമസ് കല്ലൂര്‍, എടക്കര മേഖല വൈദികോപദേഷ്ടാവ് ഫാ. തോമസ് മേനേക്കാട്ടില്, എംസിഎ സഭാതല വൈസ് പ്രസിഡന്റ് ഷാജി കൊയ്ലേരി, സെന്റ് മേരീസ് എരുമമുണ്ട വികാരി ഫാ. പോള്‍സണ്‍ ആറ്റുപുറം, രൂപത ജനറല്‍ സെക്രട്ടറി ചാക്കോ നരിമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് ജൂബിലി ലോഗോ പ്രകാശനവും സ്നേഹവിരുന്നും സംഘടിപ്പിച്ചു.
Tags : memorial feast NattuVishasham DistrictNews