x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടി​ക​യി​ൽ ടോ​ൾ പി​രി​വ് വീ​ണ്ടും നി​ർ​ത്തി​വ​ച്ചു

വെബ് ഡെസ്ക്
Published: October 12, 2026 03:19 AM IST | Updated: October 12, 2026 03:19 AM IST

നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ലേ​ക്ക് എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ബ​ഹു​ജ​ന പ്ര​തി​ഷേ​ധം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം​ ചെ​യ്യു​ന്നു.

തൃ​പ്ര​യാ​ർ: നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ൽ വീ​ണ്ടും ടോ​ൾ പി​രി​വ് നി​ർ​ത്തി​വ​ച്ചു. വി​ദ​ഗ്ധ​സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തു​വ​രെ​യാ​ണ് ന​ട​പ​ടി. റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തു​വ​രെ ടോ​ൾ പാ​ടി​ല്ലെ​ന്ന് നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ നി​ർ​ദേ​ശം ന​ൽ​കി. അ​ന്തി​മ തീ​രു​മാ​നം ക​ള​ക്‌​ട​റു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും സ്വീ​ക​രി​ക്കു​ക.

ക​ഴി​ഞ്ഞ എ​ട്ടി​ന് ആ​രം​ഭി​ച്ച ടോ​ൾ പി​രി​വ് പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സം മു​ന്ന​റി​യി​പ്പി​ല്ലാ​തെ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി, എ​സ്ഡി​പി​ഐ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.
ഇ​ന്ന​ലെ ടോ​ൾ പ്ലാ​സ​യി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് ബ​ഹു​ജ​ന മാ​ർ​ച്ചും ന​ട​ത്തി. ദേ​ശീ​യ​പാ​ത​യി​ൽ സ​ർ​വീ​സ് റോ​ഡ്, മേ​ൽ​പാ​ലം, സ്ട്രീ​റ്റ് ലൈ​റ്റ്, സി​ഗ്ന​ൽ എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കാ​തെ ടോ​ൾ ഈ​ടാ​ക്കു​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വ​ച്ച​ത്.

എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധം

തൃ​പ്ര​യാ​ർ: നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ലേ​ക്ക് എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ രാ​വി​ലെ കോ​ട്ട​ൺ മി​ൽ പ​രി​സ​ര​ത്തു​നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ വ​ൻജ​നാ​വ​ലി പ​ങ്കെ​ടു​ത്തു. സ​മ​ര​ത്തെ നേ​രി​ടാ​ൻ രാ​വി​ലെ മു​ത​ൽ ടോ​ൾ ബൂ​ത്തി​നു മു​ന്നി​ൽ ശ​ക്ത​മാ​യ പൊ​ലി​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ എ​ട്ടു മു​ത​ൽ ടോ​ൾ പി​രി​വ് ന​ട​ത്താ​ൻ എ​ൻ​എ​ച്ച്ഐ​എ അ​ധി​കാ​രി​ക​ൾ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ടോ​ൾ പി​രി​വ് വീ​ണ്ടും ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വീ​ണ്ടും പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം കെ.​പി. സ​ന്ദീ​പ് അ​ധ്യ​ക്ഷ​നാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up