കൃഗന്നൂരില്‍ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചപ്പോള്‍.
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവ്, കൃഗന്നൂര്‍, കബനിഗിരി പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രദേശത്തെ ഭീതി പരത്തുന്ന പുലിയെ പിടികൂടാന്‍ വനം വകുപ്പ് പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമാക്കി. പുല്‍പ്പള്ളി സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ചര്‍ എ. നിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം കൃഗന്നൂരിലെ മനോജിന്റെ ആടിനെയാണ് പുലി പിടിച്ചത്. തുടര്‍ന്ന് വനംവകുപ്പ് ഈ പരിസരങ്ങളില്‍ കാമറ സ്ഥാപിച്ചിരുന്നു. പ്രദേശത്തെ കൃഷിയിടങ്ങള്‍ കാടുമൂടി കിടക്കുന്നത് തെരച്ചിലിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
നാല്പതോളം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ആര്‍ആര്‍ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. കൃഗന്നൂരിലെ വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ ഇന്നലെ 12 ഓടെ പുലിയെ കണ്ടതായി മണ്ണാവേലി സോജന് വനം വകുപ്പിനെ അറിയിച്ചു. വീടിനോട് ചേര്‍ന്ന കൃഷിയിടത്തിലൂടെ പുലി നടന്നുപോകുന്നത് കണ്ടതിനെത്തുടര്‍ന്ന് സോജന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. മരക്കടവ് പ്രദേശത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ പുലിയെ കണ്ടെത്താന്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്ന് ചെതലയം ഡെപ്യൂട്ടി റേഞ്ചര്‍ എ. നിജേഷ് പറഞ്ഞു.
പുല്‍പ്പള്ളി: നാല് ദിവസമായി മരക്കടവ്, കൃഗന്നൂര്‍ പ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്ന പുലിയെ പിടികൂടാന്‍ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. കഴിഞ്ഞ നാല് ദിവസത്തിനിടെ കൃഗന്നൂര്‍ പ്രദേശത്ത് മൂന്ന് ആടുകളെ പുലി കൊന്നത്. ഇതിന് പുറമേ രണ്ട് വളര്‍ത്തുനായ്ക്കള്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ ഏറെയുള്ള മേഖലകൂടിയാണിത്. പുലിയുടെ സാന്നിധ്യം കാരണം കൃഷിയിടങ്ങളിലിറങ്ങി പുല്ലരിയാനോ പുലര്‍ച്ചെ പശുക്കളെ കറക്കുന്നതിനുപോലും കഴിയാത്ത അവസ്ഥയാണ്.
അടിയന്തരമായി പുലിയെ പിടികൂടുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കൃഗന്നൂര്‍ പ്രദേശത്തെ കൃഷിയിടങ്ങളിലെ കാടുവെട്ടിതെളിക്കുന്നതിനാവശ്യമായ നടപടികള്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പുലിയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു
പുല്‍പ്പള്ളി: മരക്കടവ് കൃഗന്നൂര്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടുന്നതിന് വനം വകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കൂട്ടില്‍ കെട്ടിയ ആടിനെ പിടികൂടി വലിച്ചിഴച്ച് കൊണ്ടുപോയ സ്ഥലത്താണ് കൂട് സ്ഥാപിച്ചത്. ഇതിനു പുറമേ പ്രദേശത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് 24 മണിക്കൂറും പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
പുലി ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന്
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളായ മരക്കടവ്, കബനിഗിരി, കൃഗനൂര്‍ മേഖലയിലെ പുലി ശല്യത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് സിപിഎം മുള്ളന്‍കൊല്ലി, പാടിച്ചിറ ലോക്കല്‍ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.
പുലിയെ മയക്കുവെടി വച്ചോ കൂടൊരുക്കിയോ പിടികൂടി ജനങ്ങളുടെ ഭീതിയകറ്റണം. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്തെ നായ, ആട് തുടങ്ങിയ മൃഗങ്ങളെ പുലി പിടികൂടി. വളര്‍ത്തു മൃഗങ്ങളെ നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കണം. ജില്ലാ ഭരണകൂടവും പഞ്ചായത്ത്, ഫോറസ്റ്റ് അധികൃതരും കാഴ്ചക്കാരായി നില്‍ക്കുന്നത് പേതിഷേധാര്ഹമാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. യോഗത്തില്‍ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എം.എസ്. സുരേഷ് ബാബു, ബൈജു നമ്പികൊല്ലി, സി.പി. വിന്‍സന്റ്, പി.ജെ. പൗലോസ്, പി.ടി. പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
Tags : capture the leopard NattuVishasham DistrictNews