നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ബൊമ്മക്കൊലു.
സുല്‍ത്താന്‍ ബത്തേരി: മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഒമ്പത് ദിവസം നീളുന്ന നവരാത്രി മഹോത്സവത്തിന് തുടക്കമായി. പൂജാദികര്മങ്ങള്ക്കും സാംസ്കാരിക പരിപാടികള്‍ക്കുമൊപ്പം ഒരുക്കിയ ബൊമ്മക്കൊലു ആഘോഷത്തിന് പ്രത്യേക ആകര്‍ഷണമായി.
തിന്മയ്ക്കുമേല് നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്ന നവരാത്രിയില്‍ ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവീസങ്കല്പങ്ങളെ അടിസ്ഥാനമാക്കി ആഘോഷം ഒമ്പത് ദിവസം നീളും.
Tags : Navaratri festival NattuVishasham DistrictNews