Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TheOdyssey

ഹോ​ളി​വു​ഡ് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നി​ല്ല; നി​ല​പാ​ടിലുറച്ച് മാ​ധ​വ​ൻ

മകാലിക ഹോ​ളി​വു​ഡ് സി​നി​മ​ക​ളെ​ക്കു​റി​ച്ചും നി​ർമാ​ണ രീ​തി​ക​ളെ​ക്കു​റി​ച്ചു​മു​ള്ള തന്‍റെ വി​യോ​ജി​പ്പ് ഒരിക്കൽകൂടി തുറന്നുപറഞ്ഞ് നടൻ ആർ. മാധവൻ. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തന്‍റെ നിലപാടിൽ പാൻ ഇന്ത്യൻ താരം ഉറച്ചുനിന്നത്.

ക്രി​സ്‌റ്റ​ഫ​ർ നോ​ള​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ദി ​ഒ​ഡീ​സി​യു​ടെ ഇ​ന്ത്യ​ൻ പ്രീ​മി​യ​റി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, അ​ത് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചു മികച്ച തുടക്കമാണെന്ന് മാ​ധ​വ​ൻ പ്ര​തി​ക​രി​ച്ചു. ഇ​ന്ത്യ​ക്കു ല​ഭി​ക്കു​ന്ന വ​ലി​യ അം​ഗീ​കാ​ര​മാ​ണി​ത്. ന​മ്മ​ൾ അ​വ​ർ​ക്കാ​യി ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളെ അ​വ​ർ ബ​ഹു​മാ​നി​ക്കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​ത്. ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ വ​ള​രെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തു​ന്ന​തെന്നും താരം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ നി​രീ​ക്ഷ​ണ​ങ്ങ​ൾ പ​ങ്കു​വ​ച്ച മാ​ധ​വ​ൻ, മു​ൻ​പ​ത്തെ​പ്പോ​ലെ അ​മേ​രി​ക്ക​ൻ സി​നി​മ​ക​ൾ ഇ​പ്പോ​ൾ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. ഇ​ൻ​സെ​പ്ഷ​ൻ, ഇന്‍റ​ർ​സ്റ്റെ​ല്ല​ർ, എ ​ഫ്യൂ ഗു​ഡ് മെ​ൻ, ദി ​ഷോ​ഷാ​ങ്ക് റി​ഡം​പ്ഷ​ൻ, ആ​സ് ഗു​ഡ് ആ​സ് ഇ​റ്റ് ഗെ​റ്റ്‌​സ്, പ്രെ​റ്റി വു​മ​ൺ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ന​ട​ൻ എ​ന്ന നി​ല​യി​ല​ല്ല, മ​റി​ച്ച് ഒ​രു സാ​ധാ​ര​ണ പ്രേക്ഷകൻ എ​ന്ന നി​ല​യി​ൽ തന്‍റെ മ​നസി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ​വ​യാ​ണെ​ന്നും മാധവൻ പ​റ​ഞ്ഞു.

1997-ൽ ​പു​റ​ത്തി​റ​ങ്ങി​യ ദി ​ഡെ​വി​ൾ​സ് അ​ഡ്വ​ക്കേ​റ്റ് എ​ന്ന ചി​ത്ര​ത്തി​ലെ ചില ഡയലോഗുകൾ ഇ​പ്പോ​ഴും മ​നസി​ലു​ണ്ടെ​ന്നും അ​തി​ന്‍റെ അ​വ​ത​ര​ണരീ​തി ഓ​ർമ​യി​ലു​ണ്ടെ​ന്നും മാ​ധ​വ​ൻ. എ​ന്നാ​ൽ ആ ​കാ​ല​ഘ​ട്ടം ക​ഴി​ഞ്ഞു​പോ​യ​താ​യി തോ​ന്നു​ന്നു​. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ൽ മ​നസി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളോ, മി​ക​ച്ച ഡ​യ​ലോ​ഗു​ക​ളോ ഹോ​ളി​വു​ഡി​ൽ സംഭവിച്ചിട്ടില്ല. തന്‍റെ നിലപാടുകളിൽ മാറ്റമില്ലെന്നും മാധവൻ വ്യക്തമാക്കി.

Latest News

Corehub Up