Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrissur Pooram

മ​നം​ നി​റ​ച്ച് പൂ​രാ​ശ്ലേ​ഷം

=തൃ​​​​ശൂ​​​​ർ: പ​​​​തി​​​​വു​​​​ക​​​​ൾ തെ​​​​റ്റി​​​​ക്കാ​​​​തെ പാ​​​​തി​​​​മ​​​​ന​​​​സോ​​​​ടെ പൂ​​​​ര​​​​മാ​​​​ഘോ​​​​ഷി​​​​ച്ച് വ​​​​ട​​​​ക്കു​​​​ന്നാ​​​​ഥ​​​​ന്‍റെ മ​​​​ണ്ണ്. മേ​​​​ട​​​​സൂ​​​​ര്യ​​​​നു​​​​ദി​​​​ക്കും​​​​മു​​​​ന്പേ ന​​​​ട​​​​വ​​​​ഴി​​​​ക​​​​ളി​​​​ൽ ആ​​​​ളി​​​​ര​​​​ന്പി​​​​യ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലെ പ​​​​തി​​​​വ് ആ​​​​വേ​​​​ശം ആ​​​​ത്മ​​​​സം​​​​യ​​​​മ​​​​ന​​​​ത്തി​​​​ലേ​​​​ക്കു വ​​​​ഴി​​​​മാ​​​​റി​​​​യ​​​​തു​​​​പോ​​​​ലെ. മാ​​​​ന​​​​ത്തു വ​​​​ർ​​​​ണ​​​​ക്കൂ​​​​ട്ടൊ​​​​രു​​​​ക്കേ​​​​ണ്ട​​​​വ​​​​ർ ഒ​​​​പ്പ​​​​മി​​​​ല്ലെ​​​​ന്ന ഓ​​​​ർ​​​​മ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു ത​​​​ട്ട​​​​ക​​​​ക്കാ​​​​രു​​​​ടെ ഓ​​​​രോ ചു​​​​വ​​​​ടി​​​​ലും. രാ​​​​വി​​​​ലെ ഏ​​​​ഴ​​​​ര​​​​യോ​​​​ടെ ക​​​​ണി​​​​മം​​​​ഗ​​​​ലം ശാ​​​​സ്താ​​​​വി​​​​ന്‍റെ എ​​​​ഴു​​​​ന്ന​​​​ള്ള​​​​ത്തോ​​​​ടെ പൂ​​​​ര​​​​ന​​​​ഗ​​​​രി​​​​യി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ര​​​​വു​​​​തു​​​​ട​​​​ങ്ങി.

പി​​​​ന്നാ​​​​ലെ കാ​​​​ര​​​​മു​​​​ക്ക്, അ​​​​യ്യ​​​​ന്തോ​​​​ൾ, ലാ​​​​ലൂ​​​​ർ, പ​​​​ന​​​​മു​​​​ക്കും​​​​പി​​​​ള്ളി ശാ​​​​സ്താ​​​​വ്, ചൂ​​​​ര​​​​ക്കോ​​​​ട്ടു​​​​കാ​​​​വ് ഭ​​​​ഗ​​​​വ​​​​തി, തി​​​​രു​​​​വ​​​​ന്പാ​​​​ടി ഭ​​​​ഗ​​​​വ​​​​തി, ചെ​​​​ന്പൂ​​​​ക്കാ​​​​വ് ഭ​​​​ഗ​​​​വ​​​​തി, നെ​​​​യ്ത​​​​ല​​​​ക്കാ​​​​വ് ഭ​​​​ഗ​​​​വ​​​​തി, പാ​​​​റ​​​​മേ​​​​ക്കാ​​​​വ് ഭ​​​​ഗ​​​​വ​​​​തി എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് അ​​​​ക​​​​ന്പ​​​​ടി​​​​യാ​​​​യി ന​​​​ഗ​​​​രി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​വ​​​​ർ പ​​​​ല​​​​വ​​​​ഴി പി​​​​രി​​​​ഞ്ഞു.

മ​​​​ഠ​​​​ത്തി​​​​ൽ​​​​വ​​​​ര​​​​വി​​​​നു കോ​​​​ങ്ങാ​​​​ട് മ​​​​ധു​​​​വൊ​​​​രു​​​​ക്കി​​​​യ പ​​​​ഞ്ച​​​​വാ​​​​ദ്യ​​​​മ​​​​ധു​​​​രം നു​​​​ക​​​​ർ​​​​ന്നും പാ​​​​റ​​​​മേ​​​​ക്കാ​​​​വി​​​​ന്‍റെ പു​​​​റ​​​​പ്പാ​​​​ടി​​​​നൊ​​​​പ്പം കി​​​​ഴ​​​​ക്കൂ​​​​ട്ട് ഒ​​​​രു​​​​ക്കി​​​​യ ചെ​​​​ന്പ​​​​ട​​​​യും പാ​​​​ണ്ടി​​​​യും പി​​​​ന്നി​​​​ട്ട് വീ​​​​ണ്ടു​​​​മ​​​​വ​​​​ർ ശ്രീ​​​​മൂ​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ പാ​​​​ണ്ടി​​​​മേ​​​​ള​​​​ത്തി​​​​ൽ ഒ​​​​ന്നി​​​​ച്ചു. കോ​​​​ങ്ങാ​​​​ടി​​​​ന്‍റെ പ​​​​ഞ്ച​​​​വാ​​​​ദ്യ​​​​ത്തി​​​​ന്‍റെ മാ​​​​സ്മ​​​​രി​​​​ക​​​​ത​​​​യി​​​​ല​​​​ലി​​​​ഞ്ഞു സ്വ​​​​രാ​​​​ജ് റൗ​​​​ണ്ടി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്പോ​​​​ൾ ആ​​​​ന​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ഏ​​​​ഴ്. എ​​​​ഴു​​​​ന്ന​​​​ള്ളി​​​​പ്പ് 2.45ന് ​​​​നാ​​​​യ്ക്ക​​​​നാ​​​​ലി​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ പ​​​​ഞ്ച​​​​വാ​​​​ദ്യം മേ​​​​ള​​​​ത്തി​​​​നു വ​​​​ഴി​​​​മാ​​​​റി. ചെ​​​​റു​​​​ശേ​​​​രി​​​​യു​​​​ടെ മേ​​​​ള​​​​സ​​​​ദ്യ തു​​​​ട​​​​ങ്ങി.

ചെ​​​​ന്പ​​​​ട​​​​കൊ​​​​ട്ടി, ചെ​​​​റു​​​​ശേ​​​​രി കു​​​​ട്ട​​​​ൻ​​​​മാ​​​​രാ​​​​ർ ന​​​​യി​​​​ച്ച പാ​​​​ണ്ടി​​​​യു​​​​ടെ അ​​​​ക​​​​ന്പ​​​​ടി​​​​യി​​​​ൽ 15 ആ​​​​ന​​​​ക​​​​ളു​​​​ടെ അ​​​​ക​​​​ന്പ​​​​ടി​​​​യോ​​​​ടെ തേ​​​​ക്കി​​​​ൻ​​​​കാ​​​​ട് മൈ​​​​താ​​​​നി​​​​യി​​​​ലേ​​​​ക്ക്. ശ്രീ​​​​മൂ​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ ജ​​​​നാ​​​​വ​​​​ലി​​​​യെ ഇ​​​​ട​​​​മു​​​​റി​​​​യാ​​​​തെ പാ​​​​ണ്ടി​​​​മേ​​​​ള​​​​ത്തി​​​​ലാ​​​​വാ​​​​ഹി​​​​ച്ച് മേ​​​​ള​​​​പ്പെ​​​​രു​​​​ക്കം. പൂ​​​​ര​​​​ക്ക​​​​ന്പ​​​​ക്കാ​​​​ർ​​​​ക്കും മേ​​​​ള​​​​ക്ക​​​​ന്പ​​​​ക്കാ​​​​ർ​​​​ക്കും ചെ​​​​റു​​​​ശേ​​​​രി കു​​​​ട്ട​​​​ൻ​​​​മാ​​​​രാ​​​​രു​​​​ടെ മേ​​​​ളം പു​​​​തു​​​​മ​​​​യ​​​​ല്ലെ​​​​ങ്കി​​​​ലും പ്ര​​​​മാ​​​​ണി​​​​യു​​​​ടെ പ​​​​കി​​​​ട്ടി​​​​ൽ ചെ​​​​റു​​​​ശേ​​​​രി കൊ​​​​ട്ടി​​​​യ​​​​പ്പോ​​​​ൾ മേ​​​​ളം ത​​​​ക​​​​ർ​​​​ത്തു.

പു​​​​ല​​​​ർ​​​​ച്ചെ മൂ​​​​ന്നി​​​​നു നി​​​​യ​​​​മ​​​​വെ​​​​ടി​​​​യോ​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച പാ​​​​റ​​​​മേ​​​​ക്കാ​​​​വി​​​​ന്‍റെ ഭ​​​​ക്തി​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ചൂ​​​​ര​​​​ക്കോ​​​​ട് ദു​​​​ർ​​​​ഗാ​​​​ഭ​​​​ഗ​​​​വ​​​​തി​​​​യെ ഇ​​​​റ​​​​ക്കി​​​​യെ​​​​ഴു​​​​ന്ന​​​​ള്ളി​​​​ച്ച​​​​തോ​​​​ടെ മേ​​​​ള​​​​ക്ക​​​​ന്പ​​​​ത്തി​​​​ലേ​​​​ക്കു വ​​​​ഴി​​​​മാ​​​​റി. പ​​​​തി​​​​നൊ​​​​ന്ന​​​​ര​​​​യോ​​​​ടെ ചെ​​​​റി​​​​യ​​​​പാ​​​​ണി, പി​​​​ന്നാ​​​​ലെ വി​​​​ളം​​​​ബ​​​​ര​​​​കാ​​​​ല​​​​ത്തി​​​​ൽ ചെ​​​​ന്പ​​​​ട​​​​യു​​​​ടെ ആ​​​​വേ​​​​ഗം. ഉ​​​​ച്ച​​​​യോ​​​​ടെ പാ​​​​റ​​​​മേ​​​​ക്കാ​​​​വ് ഭ​​​​ഗ​​​​വ​​​​തി​​​​യു​​​​ടെ തി​​​​ട​​​​ന്പേ​​​​റ്റി തൃ​​​​ക്ക​​​​ട​​​​വൂ​​​​ർ ശി​​​​വ​​​​രാ​​​​ജു പു​​​​റ​​​​ത്തേ​​​​ക്ക്. പ്രൗ​​​​ഢി​​​​യൊ​​​​ട്ടും കു​​​​റ​​​​യ്ക്കാ​​​​തെ 14 പ​​​​റ്റാ​​​​ന​​​​ക​​​​ൾ ഒ​​​​പ്പം.

ചെ​​​​ന്പ​​​​ട ക​​​​ലാ​​​​ശി​​​​ച്ചു കു​​​​ട​​​​മാ​​​​റ്റ​​​​ത്തി​​​​നു​​​​ശേ​​​​ഷം പാ​​​​ണ്ടി​​​​മേ​​​​ള​​​​ത്തി​​​​ന്‍റെ താ​​​​ള​​​​മു​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ ജ​​​​നാ​​​​വ​​​​ലി ചെ​​​​ണ്ട​​​​ക്കോ​​​​ലി​​​​നൊ​​​​പ്പം ച​​​​ലി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​യി. കൃ​​​​ത്യം ര​​​​ണ്ടി​​​​നു കി​​​​ഴ​​​​ക്കൂ​​​​ട്ട് അ​​​​നി​​​​യ​​​​ൻ​​​​മാ​​​​രാ​​​​രു​​​​ടെ ആ​​​​ദ്യ കോ​​​​ൽ വീ​​​​ണ​​​​തോ​​​​ടെ ഇ​​​​ല​​​​ഞ്ഞി​​​​ത്ത​​​​റ​​​​യി​​​​ലെ മ​​​​ഹാ സിം​​​​ഫ​​​​ണി​​​​ക്കു തു​​​​ട​​​​ക്കം. അ​​​​പ്പോ​​​​ൾ പു​​​​റ​​​​ത്ത് കു​​​​ട്ട​​​​ൻ​​​​മാ​​​​രാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന്പാ​​​​ടി​​​​യു​​​​ടെ മേ​​​​ളം കൊ​​​​ട്ടി​​​​ക്ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കി​​​​ഴ​​​​ക്കൂ​​​​ട്ടി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ല​​​​ഞ്ഞി​​​​ത്ത​​​​റ​​​​യി​​​​ലെ വി​​​​സ്മ​​​​യം താ​​​​ണ്ടി തൃ​​​​പു​​​​ട​​​​യു​​​​ടെ അ​​​​ക​​​​ന്പ​​​​ടി​​​​യി​​​​ൽ പാ​​​​റ​​​​മേ​​​​ക്കാ​​​​വ് വി​​​​ഭാ​​​​ഗം തെ​​​​ക്കേ​​​​ഗോ​​​​പു​​​​ര ന​​​​ട​​​​യി​​​​ലേ​​​​ക്ക്. ജ​​​​ന​​​​സാ​​​​ഗ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് ശി​​​​വ​​​​രാ​​​​ജു​​​​വി​​​​ന്‍റെ ത​​​​ല​​​​പ്പൊ​​​​ക്കം തെ​​​​ളി​​​​ഞ്ഞ​​​​തോ​​​​ടെ ആ​​​​വേ​​​​ശ​​​​ക്ക​​​​ട​​​​ലി​​​​ള​​​​ക്കം. തെ​​​​ക്കോ​​​​ട്ടി​​​​റ​​​​ങ്ങി വ​​​​ട​​​​ക്കു​​​​ന്നാ​​​​ഥ​​​​ന്‍റെ പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​വ​​​​ഴി​​​​യി​​​​ൽ പാ​​​​ണ്ടി ക​​​​ലാ​​​​ശി​​​​ച്ചു. ത്രിപു​​​​ട​​​​മേ​​​​ള​​​​ത്തി​​​​ന്‍റെ അ​​​​ക​​​​ന്പ​​​​ടി​​​​യി​​​​ൽ രാ​​​​ജാ​​​​വി​​​​നെ വ​​​​ലം​​​​വ​​​​ച്ച് പ​​​​ഞ്ചാ​​​​രി​​​​യു​​​​ടെ അ​​​​ക​​​​ന്പ​​​​ടി​​​​യി​​​​ൽ തി​​​​രി​​​​കെ പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​വ​​​​ഴി​​​​യി​​​​ലേ​​​​ക്ക്.

പാ​​​​റ​​​​മേ​​​​ക്കാ​​​​വ്, തി​​​​രു​​​​വ​​​​ന്പാ​​​​ടി ഭ​​​​ഗ​​​​വ​​​​തി​​​​മാ​​​​രു​​​​ടെ മു​​​​ഖാ​​​​മു​​​​ഖം. ഈ​​​​യൊ​​​​രൊ​​​​റ്റ കാ​​​​ഴ്ച മ​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ഹാ​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ ഓ​​​​ർ​​​​മ​​​​ക​​​​ൾ ഇ​​​​റ​​​​ക്കി​​​​വ​​​​യ്ക്കാ​​​​ൻ. പ​​​​തി​​​​നെ​​​​ട്ടു സെ​​​​റ്റ് കു​​​​ട​​​​ക​​​​ളാ​​​​ണ് ഇ​​​​രു​​​​പ​​​​ക്ഷ​​​​വും മാ​​​​റ്റി​​​​യ​​​​ത്. കു​​​​ട​​​​മാ​​​​റ്റം ക​​​​ഴി​​​​ഞ്ഞ​​​​തോ​​​​ടെ ഇ​​​​റ​​​​ക്കി​​​​പൂ​​​​ജ​​​​ക​​​​ൾ​​​​ക്കാ​​​​യി തി​​​​രു​​​​വ​​​​ന്പാ​​​​ടി ഭ​​​​ഗ​​​​വ​​​​തി​​​​യും പാ​​​​റ​​​​മേ​​​​ക്കാ​​​​വ് ഭ​​​​ഗ​​​​വ​​​​തി​​​​യും മ​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ രാ​​​​ത്രി പൂ​​​​ര​​​​ത്തി​​​​നു കാ​​​​ത്തി​​​​രി​​​​പ്പ്. രാ​​​​ത്രി പ​​​​ക​​​​ൽ​​​​പൂ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ആ​​​​വ​​​​ർ​​​​ത്ത​​​​നം. മു​​​​ണ്ട​​​​ത്തി​​​​ക്കോ​​​​ട് വെ​​​​ടി​​​​ക്കെ​​​​ട്ടു​​​​പു​​​​ര​​​​യി​​​​ലെ ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ പു​​​​ല​​​​ർ​​​​ച്ച​​​​യി​​​​ലെ പ്ര​​​​ധാ​​​​ന വെ​​​​ടി​​​​ക്കെ​​​​ട്ട് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്നു പ​​​​ക​​​​ൽ​​​​പ്പൂ​​​​ര​​​​വും ഉ​​​​പ​​​​ചാ​​​​രം ചൊ​​​​ല്ല​​​​ലും ന​​​​ട​​​​ക്കും.

Latest News

Corehub Up