തനിക്കെതിരെ അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ ടിനി ടോം. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുകയാണെന്നാണ് താരം പ്രതികരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ടിനി ടോമിനോട് ഓൺലൈൻ മാധ്യമങ്ങൾ പ്രതികരണം ചോദിച്ചത്. ഇതിന് മറുപടി പറഞ്ഞുകൊണ്ടിരിക്കവേ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാൾ ടിനി ടോമുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ തങ്ങൾക്ക് ഏറെ മനപ്രയാസമുണ്ടെന്ന് പറയുകയുണ്ടായി.
ഇതിനെത്തുടർന്നാണ് അദ്ദേഹം എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നുവെന്ന് പറഞ്ഞത്. വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണം നടത്തുവാനും ടിനി തയാറായില്ല.
ടിനി ടോം സാമൂഹിക വിപത്താണെന്നും നടന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ കഴിയില്ലെന്നും അൻസിബ പറഞ്ഞു. തുടർന്ന് ടിനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് താരം.
വ്യക്തിവൈരാഗ്യം തീർക്കാൻ തനിക്കെതിരെ മതപരമായ ആയുധം ഉപയോഗിച്ച് ജിഹാദി എന്ന് മുദ്രകുത്താൻ ശ്രമിച്ചതായും അൻസിബ വെളിപ്പെടുത്തി.