നെയ്യാറ്റിന്‍കര: കരമന- കളിയിക്കാവിള പാതയില്‍ പത്താംകല്ലിനു സമീപം കെഎസ്ആര്‍ടിസി ബസിനു പിറകില്‍ കാറിടിച്ച് രണ്ടു യാത്രക്കാര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയായിരുന്നു അപകടം.
യാത്രക്കാരെ ഇറക്കാനായി റോഡില്‍ നിര്‍ത്തിയ ബസിന്റെ പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവര്ക്കാണു പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ട കാറിലെ യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.