മൂവാറ്റുപുഴ: എംസി റോഡില്‍ നിയന്ത്രണംവിട്ട കാര്‍ പത്തടി താഴ്ചയിലേക്ക് തലകീഴായ് മറിഞ്ഞു. കൊട്ടിയൂര്‍, പറശിനിക്കടവ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം കോട്ടയത്തേക്ക് പോകുകയായിരുന്ന അഞ്ചംഗ കുടുംബം സഞ്ചരിച്ച കാറാണ് മീങ്കുന്നത്ത് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.
ഇന്നലെ പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. അഗ്നിശമന രക്ഷാസേന സ്ഥലത്തെത്തി ലാഡര്‍ ഉപയോഗിച്ച് കാറിനടുത്തു ഇറങ്ങി പരിക്കേറ്റവരെ സേനയുടെ ആംബുലന്‍സിലും സ്വകാര്യ ആംബുലന്‍സിലുമായി മൂവാറ്റുപുഴ നിര്‍മല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു.
Tags : nattu vishesham Car overturns two injured