Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USMilitary

ഇ​റാ​നി​ൽ ക​ന​ത്ത യു​എ​സ് വ്യോ​മാ​ക്ര​മ​ണം: 7 മരണം

വി​മാ​ന​ത്താ​വ​ളവും റെ​യി​ൽ​വേ സ്റ്റേ​ഷ​നും പാ​ല​ങ്ങ​ളും ത​ക​ർ​ത്ത് അമേരിക്കൻ സൈന്യം. ബ​ന്ദ​ർ അ​ബ്ബാ​സ് തു​റ​മു​ഖന​ഗ​ര​ത്തി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ഇ​റാ​ൻ​ഷ​ഹ​ർ വി​മാ​ന​ത്താ​വ​ളം, ബ​ന്ദ​ർ ഖ​മീ​ർ തീ​ര​ദേ​ശ ന​ഗ​ര​ത്തി​ലു​ള്ള ര​ണ്ടു പാ​ല​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ആക്രമിക്കപ്പെട്ടത്.

ദുബായ്: ഇറാനിൽ അമേരിക്ക നടത്തിയ കനത്ത വ്യോമാക്രമണത്തിൽ വൻ നാശം. ഏഴു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. തെക്ക​ൻ ഇ​റാ​നി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കിനു സ​മീ​പ​മു​ള്ള വി​മാ​ന​ത്താ​വ​ളവും റെ​യി​ൽ​വേ സ്റ്റേ​ഷനും പാ​ല​​ങ്ങളും ആക്രമണത്തിൽ തകർന്നു. തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് അ​മേ​രി​ക്ക ഇ​റാ​നി​ൽ ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ഒ​പ്പു​വ​ച്ച താ​ത്കാലി​ക വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പൂ​ർണ​മാ​യും ത​ക​ർ​ന്ന​തോ​ടെ​യാ​ണ് പ​ശ്ചി​മേ​ഷ്യ വീ​ണ്ടും യു​ദ്ധത്തിന്‍റെ കരിനിഴലിലായത്.

ബ​ന്ദ​ർ അ​ബ്ബാ​സ് തു​റ​മു​ഖ ന​ഗ​ര​ത്തി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ഇ​റാ​ൻ​ഷ​ഹ​ർ വി​മാ​ന​ത്താ​വ​ളം, ഹോ​ർ​മോ​സ്ഗാ​ൻ പ്ര​വി​ശ്യ​യി​ലെ ബ​ന്ദ​ർ ഖ​മീ​ർ തീ​ര​ദേ​ശ ന​ഗ​ര​ത്തി​ലു​ള്ള ര​ണ്ടു പാ​ല​ങ്ങ​ൾ എ​ന്നി​വ​യാ​ണ് അ​മേ​രി​ക്കൻ സൈന്യം പ്ര​ധാ​ന​മാ​യും ആ​ക്ര​മി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​നുസ​മീ​പം മൂന്നു വ​ൻ സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യി ഇ​റാ​ൻ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ബ​ന്ദ​ർ അ​ബ്ബാ​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഇ​റാ​ൻ പൗ​ര​ന്മാ​ർ​ക്കു പ​രി​ക്കേ​റ്റു. കോ​ഹൗ​റെസ്ഥാൻ ഗ്രാ​മ​ത്തി​ലെ ഷോ​ർ ന​ദി​ക്ക് കു​റു​കെ​യു​മു​ള്ള പാ​ല​ങ്ങ​ളും ത​ക​ർ​ക്ക​പ്പെ​ട്ട​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. രാ​ജ്യ​ത്തെ ഏ​ക സി​വി​ലി​യ​ൻ ആ​ണ​വ​നി​ല​യ​മു​ള്ള ബു​ഷെ​ഹ​റി​ലും സ്ഫോ​ട​ന​ശബ്ദങ്ങൾ കേട്ടതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇ​റാന്‍റെ സൈ​നി​ക ശേ​ഷി ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കുകയായിരുന്നുവെന്ന് യുഎസ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി. തീ​ര​ദേ​ശ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ, വ്യോ​മപ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ, സൈ​നി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് അ​മേ​രി​ക്ക പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ വ്യാ​പാ​ര പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഗ​താ​ഗ​തം ഇ​റാ​ൻ ത​ട​സ​പ്പെ​ടു​ത്തി​യ​താ​ണ് പശ്ചിമേഷ്യ യുദ്ധസാഹചര്യങ്ങളിലേക്കു നീങ്ങാൻ കാരണം.

ഹോർമുസിലെ ഗ​താ​ഗ​ത ത​ട​സം പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഇറാനിലെ പാ​ല​ങ്ങ​ളും ഊ​ർ​ജനി​ല​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ക്കു​മെ​ന്ന് യുഎസ് പ്ര​സി​ഡന്‍റ് ഡോണൾഡ് ട്രംപ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ഇ​തി​നുപി​ന്നാ​ലെ​യാ​ണ് അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ആക്രമണം വ്യാപിപ്പിച്ചത്. അ​മേ​രി​ക്ക​ൻ സൈ​ന്യം ഇ​റാ​ൻ തു​റ​മു​ഖ​ങ്ങ​ൾ​ക്കെ​തി​രേ നാ​വി​ക ഉ​പ​രോ​ധ​വും പു​ന​രാ​രം​ഭി​ച്ചെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​മാ​യി ഇ​റാ​നും രം​ഗ​ത്തെ​ത്തി. മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്കും അ​മേ​രി​ക്ക​യു​ടെ സ​ഖ്യ​രാ​ജ്യ​ങ്ങ​ൾ​ക്കുംനേരേ ഇ​റാ​ൻ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി. ഖ​ത്ത​ർ, കു​വൈ​ത്ത്, ബ​ഹ്റൈ​ൻ, ജോ​ർ​ദാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​റാ​നി​ൽ ഇ​തി​നോ​ട​കം മു​പ്പ​ത്തി​യ​ഞ്ചി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും മു​ന്നൂ​റോ​ളം പേർക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഇ​റാ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up