യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നയതന്ത്രം പരാജയപ്പെട്ടാൽ സൈനിക നടപടി ശക്തമാക്കുമെന്നും ഇറാൻ മുൻപത്തേക്കാൾ ഗൗരവതരമായി ചർച്ചയെ കണ്ടുതുടങ്ങിയെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യവങ്കിൽ ഏതുനിമിഷവും സൈനിക നടപടി സ്വീകരിക്കാൻ യുഎസ് ലോക്ക്ഡ് ആൻഡ് ലോഡഡ് അവസ്ഥയിലാണ്. എന്നാൽ ഇപ്പോൾ ചർച്ചകൾ നടക്കുകയാണ്.
വീണ്ടും ആക്രമണം ആരംഭിക്കുന്ന നിർണായക ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കുന്നതിന് പ്രധാനമായും രണ്ട് സാധ്യതകളാണ് മുന്നിലുള്ളതെന്നും ട്രംപ് വിശദീകരിച്ചു.
ഒന്ന് സൈനിക മാർഗമാണ്. ഇതുപോലെ ആക്രമണം തുടരുകയോ ആവശ്യമെങ്കിൽ ആക്രമണം ശക്തമാക്കി ഇറാനെ പൂർണമായി തകർക്കുകയോ ചെയ്യാം. എന്നാൽ ഇതിനേക്കാൾ മികച്ച മാർഗം ഇറാൻ ഒരു ധാരണയിലെത്തുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : DonaldTrump USIranRelations USMilitary Deepika DeepikaNewspaper BreakingNews NewsUpdate Headlines GlobalNews DailyNews InDepth NewsFlash