Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vikram

കു​ടു​ങ്ങി വി​ക്രം; ലാ​ർ ഗി​ബ്ബ​ൺ കു​ര​ങ്ങി​നൊ​പ്പം റീ​ൽ ചെ​യ്ത​തി​ൽ വി​ക്ര​ത്തി​ന് നോ​ട്ടി​സ് അ​യ​ച്ച് വ​നം വ​കു​പ്പ്  

വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ലാ​ർ ഗി​ബ്ബ​ൺ ഇ​ന​ത്തി​ൽ​പ്പെ​ട്ട കു​ര​ങ്ങി​നോ​ടൊ​പ്പ​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ റീ​ൽ ഇ​ട്ട​തി​ന് പി​ന്നാ​ലെ ന​ട​ൻ വി​ക്ര​മി​ന് ​നോ​ട്ടി​സ് അ​യ​ച്ച് ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ്. മൂ​ന്ന് ദി​വ​സ​ത്തി​ന​കം നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. കു​ര​ങ്ങി​നെ വ​ള​ർ​ത്തു​ന്ന​തി​നു​ള്ള നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

മ​ണി​പ്പു​രി​ൽ നി​ന്ന് ഈ​റോ​ഡ് പെ​രു​ന്തു​റ​യി​ലെ മൃ​ഗ പ്ര​ജ​ന​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച കു​ര​ങ്ങാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ അ​ധി​കൃ​ത​ർ മൃ​ഗ​ങ്ങ​ളെ എ​ത്തി​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ‍​ൻ ഉ​ട​മ​സ്ഥ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ജ​ന​ന കേ​ന്ദ്രം ഉ​ട​മ ചി​ല രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും മ​ണി​പ്പു​രി​ലെ ഉ​ട​മ​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്കം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​ക്ര​മി​ന്‍റെ മ​ക​ളു​ടെ ഭ​ർ​തൃ​പി​താ​വ് പെ​രു​ന്തു​റ​യി​ൽ നി​ന്നു വാ​ങ്ങി​യ കു​ര​ങ്ങു​ക​ളെ ചെ​ന്നൈ​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഈ​സ്റ്റ് കോ​സ്റ്റ് റോ​ഡി​ൽ (ഇ​സി​ആ​ർ) ഈ​ഞ്ച​മ്പാ​ക്ക​ത്തു​ള്ള ഫാം ​ഹൗ​സി​ൽ വ​ച്ചാ​ണ് ന​ട​ൻ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്.

 

Movies

അ​ച്ഛ​ൻ ത​ല്ലി​യ​തി​ന്‍റെ പാ​ട് ര​ണ്ടാ​ഴ്ച ദേ​ഹ​ത്തു​ണ്ടാ​യി​രു​ന്നു, ഒ​റ്റി​യ​ത് ചേ​ച്ചി; ധ്രു​വ് വി​ക്രം പ​റ​യു​ന്നു

അ​ച്ഛ​ൻ വി​ക്ര​മി​ന്‍റെ കൈ​യി​ൽ നി​ന്നും ത​ല്ലു​കി​ട്ടി​യ​തി​നെ​ക്കു​റി​ച്ച് മ​ക​നും ന​ട​നു​മാ​യ ധ്രു​വ് വി​ക്രം. ജീ​വി​ത​ത്തി​ൽ അ​ച്ഛ​ൻ ര​ണ്ടോ മൂ​ന്നോ ത​വ​ണ​യെ ത​ന്നെ ത​ല്ലി​യി​ട്ടു​ള്ളൂ​വെ​ന്നും അ​തി​ലൊ​ര​ണ്ണം ചേ​ച്ചി ഒ​റ്റി​ക്കൊ​ടു​ത്തി​ട്ടാ​ണെ​ന്നും ധ്രു​വ് പ​റ​യു​ന്നു.

ഐ ​സി​നി​മ​യി​ലെ ‘മെ​ർ​സ​ലാ​യി​ട്ടേ​ൻ’ എ​ന്ന ഗാ​ന​ത്തി​ന്‍റെ ഫ​സ്റ്റ് കോ​പ്പി സ്കൂ​ളി​ൽ കൊ​ണ്ടു​പോ​യി കൂ​ട്ടു​കാ​രെ കേ​ൾ​പ്പി​ച്ച​തി​നാ​ണ് ധ്രു​വി​ന് അ​ടി കി​ട്ടി​യ​ത്. ‘ബൈ​സ​ൺ’ സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ധ്രു​വ് ഈ ​സം​ഭ​വം വി​വ​രി​ച്ച​ത്.

‘‘എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​ന്നോ ര​ണ്ടോ ത​വ​ണ മാ​ത്ര​മാ​ണ് അ​ച്ഛ​ന്‍ എ​ന്നെ ത​ല്ലി​യി​ട്ടു​ള്ള​ത്. ‘ഐ’ ​സി​നി​മ​യി​ലെ ‘മെ​ര്‍​സ​ലാ​യി​ട്ടേ​ന്‍’ എ​ന്ന പാ​ട്ട് ഷൂ​ട്ടി​ന് മു​ൻ​പ് അ​വ​ര്‍ ഒ​രു പെ​ന്‍​ഡ്രൈ​വി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്നു.

ഷൂ​ട്ടി​ന് മു​മ്പ് പാ​ട്ട് പു​റ​ത്തു​പോ​ക​രു​തെ​ന്ന് പ്ര​ത്യേ​കം പ​റ​ഞ്ഞാ​ണ് ശ​ങ്ക​ർ സാ​ർ പെ​ൻ​ഡ്രൈ​വ് അ​ച്ഛ​നെ ഏ​ൽ​പ്പി​ച്ച​ത്. ആ ​പെ​ന്‍​ഡ്രൈ​വ് എ​ന്‍റെ കൈ​യി​ല്‍ കി​ട്ടി.

സ്‌​കൂ​ളി​ലെ കൂ​ട്ടു​കാ​രെ കേ​ള്‍​പ്പി​ക്കാ​ൻ വേ​ണ്ടി ഞാ​ന്‍ പെ​ന്‍​ഡ്രൈ​വ് എ​ടു​ത്തു​കൊ​ണ്ട് സ്കൂ​ളി​ൽ പോ​യി. വ​ലി​യ ആ​ളാ​യി ക്ലാ​സി​ലെ എ​ല്ലാ​വ​ര്‍​ക്കും പാ​ട്ട് കേ​ള്‍​പ്പി​ച്ചു​കൊ​ടു​ത്തു.

പെ​ൻ​ഡ്രൈ​വ് സ്കൂ​ളി​ൽ കൊ​ണ്ടു​പോ​യ​ത് ചേ​ച്ചി പ​റ​ഞ്ഞു​കൊ​ടു​ത്തു. അ​ച്ഛ​ൻ ആ ​സ​മ​യ​ത്ത് സി​നി​മ​യ്ക്ക് വേ​ണ്ടി ബോ​ഡി ബി​ല്‍​ഡ് ചെ​യ്യു​ന്നു​ണ്ട്. ഞാ​ൻ സ്കൂ​ൾ വി​ട്ട് വ​ന്ന​പാ​ടെ മു​തു​കി​ല്‍ ഒ​രൊ​റ്റ അ​ടി ത​ന്നു. കൈ​യു​ടെ പാ​ട് ര​ണ്ടാ​ഴ്ച്ച​യോ​ളം എ​ന്‍റെ പു​റ​ത്ത് ഉ​ണ്ടാ​യി​രു​ന്നു.’’ധ്രു​വ് പ​റ​ഞ്ഞു.

Latest News

Corehub Up