Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waterlogging

Alappuzha

ദേശീയപാത അടിപ്പാതയിൽ വെള്ളക്കെട്ട് : ജ​ന​കീ​യ പ്ര​തി​ഷേ​ധ​വു​മാ​യി കെ​എ​ൽ​സി​എ

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത 66ൽ ​പൂ​ങ്കാ​വ് ജം​ഗ്ഷ​നി​ലെ അ​ടി​പ്പാ​ത മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് അ​ട​ച്ച​തോ​ടെ ജ​നം ദു​രി​ത​ത്തി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് പൂ​ങ്കാ​വ് പള്ളി കെ​എ​ൽ​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി. ഇ​ന്ന​ലെ പൂ​ങ്കാ​വ് പ​ള്ളി മൈ​താ​നി​യി​ൽ​നി​ന്നു പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വു​മാ​യി കെ​എ​ൽ​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ജ​നം അ​ടി​പ്പാ​ത​യ്ക്കു സ​മീ​പം പ്ര​തി​ഷേ​ധ ധ​ർ​ണ ആ​രം​ഭി​ച്ചു.

പൂ​ങ്കാ​വ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സി.​ വി​കാ​രി ഫാ. ​ഫ്രാ​ൻ​സിസ് ഡി​റ്റോ, ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി​മോ​ൻ ബ​ർ​ണാ​ർ​ഡ്, ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലി​സ വ​ർ​ഗീ​സ്, ജാ​സ്മി​ൻ ജാ​ക്സ​ൺ, മാ​രാ​രി​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പീ​റ്റ​ർ ചു​ള്ളി​ക്ക​ൽ, റീ​ന ടോ​മി, പൂ​ങ്കാ​വ് ഇ​ട​വ​ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ലി​യോ​ൺ കു​രി​ശു​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി ആന്‍റ​ണി വ​ലി​യ​വീ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ​എ​ൽ​സി​എ യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് ജോ​മോ​ൻ, സെ​ക്ര​ട്ട​റി ജോ​സു​കു​ട്ടി ജോ​ക്കി, എ.​എ​ൽ. പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ടി​പ്പാ​ത തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് കെ​എ​ൽ​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പിക്ക് ​ക​ഴി​ഞ്ഞ​ദി​വ​സം മെ​മ്മോ​റാ​ണ്ടം ന​ൽ​കി​യി​രു​ന്നു.

സ​മ​ര​ത്തി​നു പി​ന്നാ​ലെ അ​ടി​പ്പാ​ത തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഈ ​ഭാ​ഗ​ത്ത് സ​ർ​വീ​സ് റോ​ഡി​ൽ മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത് വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി കെ​എ​ൽ​സി​എ ആ​രോ​പി​ച്ചു. വെ​ള്ള​ക്കെ​ട്ട് മൂ​ലം ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്തര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും കെ​എ​ൽ​സി​എ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up