Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Elephant

Ernakulam

കു​ട്ട​മ്പു​ഴ കൂ​വ​പ്പാ​റ​യി​ൽ കാട്ടാന കിണറ്റിൽ വീണു

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ കൂ​വ​പ്പാ​റ​യി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടാ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി കാ​ട്ടി​ലേ​ക്ക് തു​ര​ത്തി. കൂ​വ​പ്പാ​റ മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പം ക​ട്ടാ​യ​ത്ത് അ​ലി​യാ​രു​ടെ പു​ര​യി​ട​ത്തി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ക്കി​ട​ന്ന ചു​റ്റു​മ​തി​ലി​ല്ലാ​ത്ത കി​ണ​റ്റി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ കാ​ട്ടു​കൊ​മ്പ​ൻ വീ​ണ​ത്.

പു​ല​ര്‍​ച്ചെ​യാ​ണ് ആ​ന വീ​ണു​കി​ട​ക്കു​ന്ന വി​വ​രം വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും അ​റി​യു​ന്ന​ത്. കൊ​മ്പു​കൊ​ണ്ട് കു​ത്തി മ​ണ്ണി​ടി​ച്ച് ക​ര​ക​യ​റാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​യി​രു​ന്നു കൊ​മ്പ​ന്‍. ആ​ഴ​മു​ള്ള കി​ണ​റാ​യി​രു​ന്ന​തി​നാ​ൽ സ്വ​യം ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കി​ണ​റി​ടി​ച്ച് ആ​ന​യെ ക​ര​ക​യ​റ്റി ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ണ്ണു​മാ​ന്തി​യെ​ന്ത്ര​വു​മാ​യി രാ​വി​ലെ ത​ന്നെ സ്ഥ​ല​ത്തെ​ത്തി. പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി ചു​റ്റി​ത്തി​രി​ഞ്ഞ് നാ​ശം വ​രു​ന്ന ഒ​റ്റ​യാ​നാ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്.

പ്രതിഷേധവുമായി നാട്ടുകാർ

ആ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച് പ്ര​ദേ​ശ​ത്ത് നി​ന്ന് നീ​ക്ക​ണ​മെ​ന്നും ആ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി തി​രി​ഞ്ഞ​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​യും വ​ന്നു. പു​റ​ത്ത് പ്ര​തി​ഷേ​ധ​വും ച​ര്‍​ച്ച​ക​ളും ന​ട​ക്കു​മ്പോ​ള്‍ കു​ഴി​ക്കു​ള്ളി​ല്‍ ആ​ന വെ​പ്രാ​ള​ത്തോ​ടെ ചു​റ്റി​ത്തി​രി​ഞ്ഞു. തു​മ്പി​ക്കൈ​യി​ല്‍ മാ​ര​ക​മാ​യ മു​റി​വേ​റ്റി​ട്ടു​ള്ള​താ​യും നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി.

കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കൂ​വ​പ്പാ​റ​യി​ല്‍ വ​ന​ത്തി​ല്‍ നി​ന്ന് അ​ര​കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ജ​ന​വാ​സ​മേ​ഖ​ല​യാ​ണി​ത്. കി​ണ​റ്റി​നു​ള്ളി​ൽ വ​ച്ച് മ​യ​ക്കു​വെ​ടി വ​യ്ക്കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ നാ​ട്ടു​കാ​ര്‍ വ​ഴ​ങ്ങി​യി​ല്ല. തു​മ്പി​ക്കൈ​യി​ലു​ള്ള മാ​ര​ക മു​റി​വി​നേ തു​ട​ര്‍​ന്ന് ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ലു​ള്ള സം​ശ​യ​വും അ​ധി​കൃ​ത​ര്‍ പ​ങ്കു​വ​ച്ചു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ആ​ന​യെ ക​ര​യ്ക്ക് ക​യ​റ്റി ര​ക്ഷ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​യാ​യി​രു​ന്നു.

ആ​ന​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ള്ള​തി​നാ​ൽ മ​യ​ക്കു​വെ​ടി വ​യ്ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. ആ​ന പ്ര​ദേ​ശ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ൽ സ്ഥി​രം എ​ത്തു​ക​യാ​ണെ​ങ്കി​ൽ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടാ​മെ​ന്ന ഉ​റ​പ്പ് വാ​ങ്ങി​യ​തി​നു പു​റ​മേ പ്ര​ദേ​ശ​ത്ത് ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​വും എ​ടു​പ്പി​ച്ചു. ച​ര്‍​ച്ച​യി​ലു​ണ്ടാ​യ ധാ​ര​ണ എം​എ​ല്‍​എ നാ​ട്ടു​കാ​രോ​ട് വി​ശ​ദീ​ക​രി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​ത്. വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കി​ണ​റി​ന്‍റെ വ​ശ​മി​ടി​ച്ചു​ണ്ടാ​ക്കി​യ വ​ഴി​യി​ലൂ​ടെ ആ​ന​യെ ക​ര​യ്ക്കു​ക​യ​റ്റി. 12 മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട കി​ണ​ർ​വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ന​യ്ക്ക് ക​ര​ക​യ​റാ​നാ​യ​ത്. ര​ക്ഷ​പ്പെ​ട്ടോ​ടു​ന്ന​തി​നി​ട​യി​ല്‍ ആ​ന ജെ​സി​ബി​ക്ക് ഒ​രു ത​ട്ടും ന​ല്‍​കി. പി​ന്നീ​ട് പാ​ട്ട​കൊ​ട്ടി​യും പ​ട​ക്കം പൊ​ട്ടി​ച്ചു ആ​ന​യെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ക​യും ചെ​യ്തു.

ആ​ന വീ​ണ കി​ണ​ർ പു​ന​ര്‍​നി​ര്‍​മി​ച്ചു​ന​ല്‍​കാ​നും തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ തു​ക പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് ന​ല്‍​കും. ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ, മ​ല​യാ​റ്റൂ​ര്‍ ഡി​എ​ഫ്ഒ പി. ​കാ​ര്‍​ത്തി​ക് തു​ട​ങ്ങി​യ​വ​രും മ​റ്റ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കു​ട്ട​മ്പു​ഴ പോ​ലീ​സും ര​ക്ഷാ​ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. എം​എ​ല്‍​എ​യോ​ടൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജെ​സി സാ​ജു, വി​ജോ​യി പു​ളി​നാ​ട്ട്, മേ​രി കു​ര്യാ​ക്കോ​സ്, രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യ എ​സ്. സ​തീ​ഷ്, ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, കെ.​എ. ജോ​യി, പി.​പി. ജോ​ഷി, തു​ട​ങ്ങി​യ​വ​രും ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.

കാ​ട്ടു​കൊ​മ്പ​ൻ ഇ​നി​യും ഇ​റ​ങ്ങി​യാ​ൽ മ​യ​ക്കു​വെ​ടി​വ​ച്ച് മാ​റ്റും: എം​എ​ൽ​എ

കോ​ത​മം​ഗ​ലം: കി​ണ​റി​ൽ നി​ന്ന് ക​ര​ക​യ​റ്റി​യ കാ​ട്ടു​കൊ​മ്പ​നെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഡ്രോ​ൺ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ടും നി​രീ​ക്ഷി​ക്കും. ഇ​തി​നാ​യി നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​രു​ടെ സേ​വ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും ഷി​ബു തെ​ക്കു​പു​റം എം​എ​ൽ​എ പ​റ​ഞ്ഞു.

ഇ​നി​യും കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണെ​ങ്കി​ൽ മ​യ​ക്കു​വെ​ടി​വെ​ച്ച് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ ശ​ല്യം ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ച് അ​ടി​യ​ന്ത​ര​മാ​യി ഫെ​ൻ​സിം​ഗ് നി​ർ​മി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഒ​രു മാ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Kerala

ആ​റ​ളം ഫാ​മി​ൽ ചെ​ത്തു​തൊ​ഴി​ലാ​ളി​യെ ആ​ന ഓ​ടി​ച്ചു; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ ചെ​ത്തു​തൊ​ഴി​ലാ​ളി​യെ കാ​ട്ടു​കൊ​മ്പ​ൻ ഓ​ടി​ച്ചു. തൊ​ഴി​ലാ​ളി​യാ​യ കാ​ക്ക​യ​ങ്ങാ​ട് പാ​റ​ക്ക​ണ്ടം സ്വ​ദേ​ശി സി​നേ​ഷ് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്.

ഇ​ന്ന് പു​ല​ർ​ച്ചെ 6.15 ഓ​ടെ ആ​റ​ളം ഫാം ​ബ്ലോ​ക്ക് ഒ​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ ബ്ലോ​ക്ക് അ​ഞ്ചി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്കു പോ​കു​മ്പോ​ളാ​യി​രു​ന്നു ആ​ന സി​നേ​ഷി​ന്‍റെ വാ​ഹ​ന​ത്തി​നു​നേ​രേ തി​രി​ഞ്ഞ​ത്.

ബ്ലോ​ക്ക് ഒ​ന്നി​ൽ എ​ത്തി​യ​പ്പോ​ൾ കൊ​മ്പ​ൻ വ​ഴി​മു​റി​ച്ചു​ക​ട​ക്കു​ന്ന​തു​ക​ണ്ട് സി​നേ​ഷ് ബൈ​ക്ക് ദൂ​രെ നി​ർ​ത്തി ആ​ന ക​ട​ന്നു​പോ​കാ​നാ​യി കാ​ത്തു​നി​ന്നു. ആ​ന റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് കാ​ടി​നു​ള്ളി​ലേ​ക്കു​ക​യ​റി എ​ന്ന് ഉ​റ​പ്പി​ച്ച​ശേ​ഷം മൊ​ബൈ​ൽ ഓ​ണാ​ക്കി വീ​ഡി​യോ എ​ടു​ത്തു​കൊ​ണ്ട് വാ​ഹ​നം മു​ൻ​പോ​ട്ട് എ​ടു​ത്തു​വ​ന്ന സി​നേ​ഷി​നു​നേ​രേ ആ​ന തി​രി​യു​ക​യാ​യി​രു​ന്നു.

ചി​ന്നം വി​ളി​ച്ച് കൊ​മ്പ​ൻ അ​ക്ര​മാ​സ​ക്ത​നാ​യി വാ​ഹ​ന​ത്തി​നു നേ​രേ പാ​ഞ്ഞ​ടു​ക്കു​ന്ന​തു സി​നേ​ഷ് പ​ക​ർ​ത്തി​യ വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യും. ആ​ന പാ​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ആ​ത്മ​സം​യ​മ​നം വി​ടാ​തെ വാ​ഹ​നം വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

ആ​ന ഓ​ടി​ച്ച ദൃ​ശ്യം സി​നേ​ഷ് ത​ന്നെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. ഈ ​സ​മ​യം മ​റ്റ് യാ​ത്ര​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​തും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി . ര​ണ്ട് വ​ർ​ഷം മു​ൻ​പ് സി​നേ​ഷി​നെ ബ്ലോ​ക്ക് അ​ഞ്ചി​ൽ വ​ച്ച് ആ​ന ഓ​ടി​ച്ചി​രു​ന്നു. ഫാ​മി​നു​ള്ളി​ലെ മ​ൺ​റോ​ഡി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ന​ത്തെ ആ​ക്ര​മ​ണം. ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ട സി​നേ​ഷി​ന്‍റെ പി​ന്നാ​ലെ ഏ​റെ​ദൂ​രം കാ​ട്ടാ​ന പി​ന്തു​ട​ർ​ന്നി​രു​ന്നു.

Kerala

ആ​റ​ള​ത്ത് വീ​ണ്ടും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; വി​ദ്യാ​ർ​ഥി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ബ്ലോ​ക്ക് ഒ​ന്പ​തി​ൽ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണു സം​ഭ​വം. ബ്ലോ​ക്ക് ഒ​മ്പ​തി​ലെ താ​മ​സ​ക്കാ​ര​നാ​യ സി.​കെ.​ ആ​ദി​ത്താ​ണ് (17) ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.

ആ​ദി​ത്തി​നു​നേ​രെ ആ​ന ചി​ന്നംവി​ളി​ച്ച് ഓ​ടി​യ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ന വ​രു​ന്ന​ത് ക​ണ്ട ആ​ദി​ത്ത് സ​മീ​പ​ത്തെ ബാ​ബു ജാ​ന​കി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ന പോ​യി എ​ന്ന് ഉ​റ​പ്പി​ച്ച ശേ​ഷം മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ​യാ​ണ് ആ​ദി​ത്ത് കോ​ള​ജി​ലേ​ക്ക് പോ​യ​ത്.

കാ​ക്ക​യ​ങ്ങാ​ടു​ള്ള ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യാ​ണ് ആ​ദി​ത്ത്. രാ​വി​ലെ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് ആ​ന​യു​ടെ മു​ൻ​പി​ൽ​പ്പെ​ട്ട​ത്. ആ​ന​യു​ടെ ചി​ന്നംവി​ളി കേ​ട്ട​യു​ട​നെ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​വെ​ന്ന് ആ​ദി​ത്ത് പ​റ​ഞ്ഞു.

ജോ​ലി​ക്ക് പോ​കു​ന്ന​വ​രും വി​ദ്യാ​ർ​ഥി​ക​ളും വ​യ​സാ​യ​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ ഇ​തു​വ​ഴി ദി​വ​സ​വും യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. ഇ​വ​രു​ടെ​യെ​ല്ലാം ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​ന്ന വി​ധ​ത്തി​ൽ ആ​ന​ക​ൾ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

District News

കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു; ഒരാഴ്ചക്കുള്ളിൽ മൂന്നാം തവണ

പത്തനംതിട്ട ജില്ലയിലെ കോന്നി കുളത്തുമൺ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇത് മൂന്നാം തവണയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ഇന്ന് പുലർച്ചെയും കുളത്തുമൺ വള്ളിക്കോട് പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ, കപ്പ, തെങ്ങ്, റബർ ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി നശിപ്പിച്ചു. രാത്രികാലങ്ങളിലാണ് പ്രധാനമായും ആനകൾ കൂട്ടമായി എത്തുന്നത്. കൃഷിയിടങ്ങളിലെ വേലികൾ തകർത്ത് അകത്തുകടക്കുന്ന ആനകൾ കർഷകരുടെ മാസങ്ങളായുള്ള അധ്വാനത്തെയാണ് ഇല്ലാതാക്കുന്നത്. നൂറുകണക്കിന് വാഴത്തോട്ടങ്ങളും കപ്പ കൃഷിയിടങ്ങളും പൂർണ്ണമായും നശിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശത്ത് കാട്ടാനകൾ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഇത് പ്രദേശത്തെ കർഷകരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് തങ്ങളുടെ കൃഷിയെയും ജീവനെയും സംരക്ഷിക്കാൻ വനം വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Latest News

Corehub Up