Kerala
കൊച്ചി: യൂട്യൂബര് തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില് അന്വേഷണം ആരംഭിച്ച് കളമശേരി പോലീസ്. ഇവരുടെ സോഷ്യല് മീഡി അക്കൗണ്ടുകള് പോലീസ് പരിശോധിച്ച് വരികയാണ്. അഡ്വ. ശ്രീജിത്ത് പെരുമനയാണ് തൊപ്പിക്കും സംഘത്തിനുമെതിരെ പരാതി നല്കിയത്.
പരാതിക്ക് അടിസ്ഥാനമായ കാലഘട്ടത്തില് തൊപ്പിയും സംഘവും താമസിച്ചിരുന്നത് കളമശേരി പോലീസ് സ്റ്റേഷന് പരിധിയില് ആയിരുന്നു. അശ്ലീല പ്രചരണം, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കല്, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിലാണ് തൊപ്പിക്കെതിരെ അന്വേഷണം നടക്കുന്നത്.
തൊപ്പിയും സംഘവും പിരിഞ്ഞ ശേഷം നിഹാദിനെതിരെ കടുത്ത ആരോപണങ്ങള് ഉയര്ന്നിരുന്നു. നിഹാദും ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള് നടത്തിയിരുന്നു.
തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള് ആരോപിച്ചത്. തൊപ്പിയുടെ മുറിയില് നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.
തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ ഉപയോഗിച്ച് അവര്ക്ക് പണം നല്കി പ്രശ്നം ഒതുക്കിയെന്നും ഇവര് ആരോപിച്ചിരുന്നു. ഇതില് ഷമീറിനും മുഹമ്മദിനുമെതിരെ പരാതി നല്കിയതായി അവകാശപ്പെട്ട് തൊപ്പി രംഗത്തെത്തിയിരുന്നു. റീച്ചിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ആരോപിച്ചാണ് തൊപ്പിയുടെ പരാതി.
Kerala
തിരുവനന്തപുരം: സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് 242 അക്കൗണ്ടുകളിലായി 18.36 കോടി മരവിപ്പിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവിധ ഇടങ്ങളിലെ പരിശോധനയിൽ കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റുള്ളവർക്ക് എതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടേതാണ്. വീണയുടെ മാത്രമല്ലെന്നും ഇഡി അറിയിച്ചു.
അതേസമയം, കേരളത്തിലെത്തിയിട്ടും ഇഡി റെയ്ഡിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മൗനം തുടരുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡും അനുബന്ധ സംഭവങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത്. നേരത്തെ ഡൽഹിയിലും ഇത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു.
റെയ്ഡിന് പിന്നിൽ വിഡി - ഇഡി - മോദി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണമുന്നയിച്ചിരുന്നു. വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതേ കേസിൽ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്കെതിരെയും ആരോപണമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് എന്നിവരും ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി ഇന്ന് ദേശത്തെ വീട്ടിൽ തുടരുമെന്നും ഇന്ന് രാവിലെ ആറിന് മലപ്പുറത്തേക്ക് തിരിക്കുമെന്നുമാണ് വിവരം. രാവിലെ 9.30 സാദിഖ് അലി തങ്ങളെ പാണക്കാട്ടെ വീട്ടിൽ സന്ദർശിക്കും. ഉച്ചക്ക് ശേഷം മൂന്നിന് കോഴിക്കോട് നടക്കുന്ന എം.പി വീരേന്ദ്ര കുമാർ അനുസ്മരണ ചടങ്ങിലും പങ്കെടുക്കും. 4.30ന് കോഴിക്കോട് പൗരാവലിയുടെ സ്വീകരണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും.
Kerala
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വിമത സ്ഥാനാർഥിയായി മത്സരിക്കാനുള്ള മുതിർന്ന മുൻ സിപിഎം നേതാവ് ജി. സുധാകരന്റെ നിലപാട് ദൗർഭാഗ്യകരമെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി. തീരുമാനം ദുഖകരമാണെന്നും പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും എം.എ. ബേബി വ്യക്തമാക്കി. സുധാകരനെ അധിക്ഷേപിച്ചത് വ്യാജ അക്കൗണ്ടുക്കളിൽ നിന്നായിരിക്കാമെന്നും കൂടുതൽ പ്രതികരണത്തിന് ഇപ്പോഴില്ലെന്നും ബേബി വ്യക്തമാക്കി.
Kerala
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കണക്കുകൾ നേരിട്ട് പരിശോധിക്കാൻ കോടതി തീരുമാനിച്ചിരിക്കുന്നത്.
ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ബില്ലുകളടക്കമുള്ള എല്ലാ രേഖകളും വ്യാഴാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിനോട് കോടതി നിർദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ഓഡിറ്റ് സ്ഥാപനമാണ് റിപ്പോർട്ട് തയാറാക്കിയത്.
ചാർട്ടേഡ് അക്കൗണ്ടന്റിനെയും കേസിൽ കക്ഷിചേർത്തു. സ്ഥാപനത്തോട് അവരുടെ കൈവശമുള്ള മുഴുവൻ രേഖകളും നേരിട്ട് ഹൈക്കോടതിക്ക് കൈമാറാനാണ് ഇപ്പോൾ ദേവസ്വം ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.
National
ചെന്നൈ: തമിഴ്നാട്ടിലെ 1.31 കോടിയോളം സ്ത്രീകൾ ഇന്നലെ ഉറങ്ങിയെഴുന്നേറ്റപ്പോൾ ബാങ്ക് അക്കൗണ്ടിൽ 5,000 രൂപ അധികം.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കലൈഞ്ജർ മകളിര് ഉരുമൈ തിട്ടം എന്ന പേരിലുള്ള വനിതാശക്തീകരണ പദ്ധതി അംഗങ്ങൾക്കാണു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ പണം നിക്ഷേപിച്ചത്.
പ്രതിമാസം 1,000 രൂപവീതം ഫെബ്രുവരി മുതലുള്ള 3,000 രൂപയും വരൾച്ചാസഹായമെന്ന നിലയിൽ 2,000 രൂപയും ചേർത്ത് പണം മുൻകൂറായി അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു. വീണ്ടും അധികാരത്തിലെത്തിയാൽ പ്രതിമാസ സഹായം 2,000 രൂപയാക്കി ഉയർത്തുമെന്ന വാഗ്ദാനവും ഒപ്പം ഉണ്ട്.
2023 സെപ്റ്റംബറിലാണു പ്രഖ്യാപിച്ചതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയപ്പോഴാണ് പദ്ധതി നടപ്പായത്. വാര്ഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്കു താഴെയുള്ളവർക്കാണു സഹായം. വാര്ഷിക വൈദ്യുതി ഉപയോഗത്തിനും പരിധിയുണ്ട്.
റേഷന് കാര്ഡിലെ ഒരു വനിതാ അംഗത്തിന് മാത്രമേ തുക ലഭിക്കൂ. പണം ബാങ്ക് അക്കൗണ്ടില് നേരിട്ട് ലഭിക്കും.
Kerala
കണ്ണൂര്: പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പൊതുസമൂഹത്തിൽ പുറത്തുവിടണമെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിക്കു സംസ്ഥാന കമ്മിറ്റിയുടെ നിർദേശം.
തെരഞ്ഞെടുപ്പ് വരാനിരിക്കേ മുൻ നേതാവായിരുന്ന വി. കുഞ്ഞികൃഷ്ണൻ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉന്നയിച്ച ആരോപണം പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണു നിർദേശം. ഇതേത്തുടർന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എൽഡിഎഫ് വടക്കൻമേഖല ജാഥയുടെ ജില്ലയിലെ പര്യടനത്തിനുശേഷം കണക്കുകൾ വെളിപ്പെടുത്താമെന്ന നിലപാട് സ്വീകരിച്ചതെന്നു സൂചനയുണ്ട്.
രക്തസാക്ഷി ധൻരാജിന്റെ കുടുംബത്തെ സഹായിക്കാന് പാര്ട്ടി പിരിച്ച ഫണ്ടില് തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില് 46 ലക്ഷം രൂപ പയ്യന്നൂര് എംഎല്എ ടി.ഐ. മധുസൂദനന് ഉള്പ്പെടെയുള്ളവര് ചേര്ന്ന് തട്ടിയെടുത്തുവെന്നുമുള്ള ഗുരുതരമായ ആരോപണമായിരുന്നു വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ചത്.