Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adoor Prakash

അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റ്; സു​ധാ​ക​ര​നും അ​ടൂ​ര്‍ പ്ര​കാ​ശും മ​ത്സ​രി​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റ്. എം​പി​മാ​രാ​യ കെ.​സു​ധാ​ക​ര​നും അ​ടൂ​ര്‍ പ്ര​കാ​ശി​നും ഇ​ള​വു ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വി​ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് ഇ​രു​വ​ർ​ക്കും ഇ​ള​വു ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. 55 മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നീ​ക്കം. രാ​വി​ലെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം ചേ​രും. തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പ​ടെ പ​ല ജി​ല്ല​ക​ളി​ലും വ​ലി​യ ത​ർ​ക്കം തു​ട​രു​ക​യാ​ണ്.

ച​ർ​ച്ച​ക​ൾ​ക്കാ​യി കെ.​സു​ധാ​ക​ര​ൻ ഡ​ൽ​ഹി​ക്ക് തി​രി​ച്ചു. പു​ല​ർ​ച്ചെ​യു​ള്ള വി​മാ​ന​ത്തി​ൽ അ​ദ്ദേ​ഹം ക​ണ്ണൂ​രി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​റ​പ്പു ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ച്ചു​വ​രൂ എ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള നി​ല​പാ​ട്.

Kerala

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ദി​ലീ​പി​ന് നീ​തി കി​ട്ടി: അ​ടൂ​ര്‍ പ്ര​കാ​ശ്

പത്തനംതിട്ട: നടിയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ദിലീപിന് നീതി കിട്ടിയതായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇന്നു രാവിലെ അടൂരില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചത്. നടിക്കൊപ്പമാണ് ഞങ്ങള്‍ എല്ലാവരുമെന്നു പറയാമെങ്കിലും നീതി എല്ലാവര്‍ക്കും വേണം.
ദിലീപിനെ വ്യക്തിപരമായ അറിയാം. അദ്ദേഹത്തിനു കോടതിയില്‍ നിന്ന് നീതി കിട്ടിയെന്നതു തന്നെയാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കേസിനെ സംബന്ധിച്ചു ദിലീപ് ചില പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ താനല്ല അഭിപ്രായം പറയേണ്ടത്.
ഏതു കേസും കെട്ടിച്ചമച്ച് ആരെയും ഉപദ്രവിക്കാന്‍ കാത്തിരിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനു മറ്റു ജോലിയൊന്നുമില്ലല്ലോ. എന്തു കേസും കെട്ടിച്ചമച്ച് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്. നടിയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ അപ്പീലിനു പോകുമല്ലോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ആരെ ഉപദ്രവിക്കാനാകുമോയെന്നതു സര്‍ക്കാര്‍ നോക്കിയിരിക്കുന്ന കാര്യമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
101 ശതമാനം പ്രതീക്ഷയോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കണ്‍വീനര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് മുന്നോട്ടു പോയത്. ശബരിമലയിലെ തീവെട്ടിക്കൊള്ള ചര്‍ച്ച ചെയ്യപ്പെടാതെ പ്രചാരണം മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. യുഡിഎഫ് മുന്നോട്ടുവച്ച വിഷയം വഴിതിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍ അത് എത്രമാത്രം പ്രതിഫലിച്ചുവെന്ന് തെരഞ്ഞെടുപ്പുഫലം വരുമ്പോള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

District News

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്: അ​ടൂ​ർ പ്ര​കാ​ശ്

റാ​ന്നി: ശ​ബ​രി​മ​ല​യി​ൽനി​ന്ന് കോ​ടിക്ക​ണ​ക്കി​നു രൂ​പ​യു​ടെ സ്വ​ർ​ണം ക​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്വ​വും പി​ണ​റാ​യി സ​ർ​ക്കാ​രി​നാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. റാ​ന്നി​യി​ൽ യു​ഡി​എ​ഫ് റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​എം നേ​താ​ക്ക​ൾ ദേ​വ​സ്വം ബോ​ർ​ഡ് ഭ​രി​ച്ചി​രു​ന്ന കാ​ല​യ​ള​വി​ലാ​ണ് സ്വ​ർ​ണം ക​ള​വ് പോ​യ​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടും അ​വ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രും പാ​ർ​ട്ടി​യും ചെ​യ്യു​ന്ന​ത്.

പ്ര​തി ചേ​ർ​ത്ത് ജ​യി​ലി​ലാ​ക്കി​യ​വ​രു​ടെ വി​ശ​ദീ​ക​ര​ണം പാ​ർ​ട്ടി​ക്കു കേ​ൾ​ക്കേ​ണ്ട​തു​ണ്ടെ​ന്ന തൊ​ടു​ന്യാ​യം ജ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ മ​ടി​യു​ള്ള​തു​കൊ​ണ്ടാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ വി​ട്ടു​നി​ന്ന​തെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

Kerala

‌മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കേ​ണ്ട​ത് എ​ഐ​സി​സി; ത​രൂ​രി​നെ ത​ള്ളി അ​ടൂ​ർ പ്ര​കാ​ശ്

കൊച്ചി: യു​ഡി​എ​ഫി​ൽ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ യോ​ഗ്യ​ൻ താ​നാ​ണെ​ന്ന സ​ർ​വേ ഫ​ലം ശ​ശി ത​രൂ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കേ​ണ്ട​ത് എ​ഐ​സി​സി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ചി​ല​ർ ബോ​ധ​പൂ​ർ​വം സ​ർ​വ്വേ ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ചി​ല കാ​ര്യ​ങ്ങ​ൾ പു​റ​ത്തു പ​റ​യാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​ണെ​ന്നും ആ​രൊ​ക്കെ​യാ​ണ് ഇ​തി​ന് പി​ന്നി​ൽ എ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​വ്വേ​ക്ക് യാ​തൊ​രു ആ​ധി​കാ​രി​ക​ത​യും ഇ​ല്ല. മു​തി​ർ​ന്ന നേ​താ​ക്ക​ൾ സ്വ​യം നി​യ​ന്ത്രി​ക്ക​ണം. പാ​ർ​ട്ടി​യു​ടെ ച​ട്ട​ക്കൂ​ടി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up