x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്: അ​ടൂ​ർ പ്ര​കാ​ശ്


Published: December 8, 2025 03:31 AM IST | Updated: December 8, 2025 03:31 AM IST

റാ​ന്നി: ശ​ബ​രി​മ​ല​യി​ൽനി​ന്ന് കോ​ടിക്ക​ണ​ക്കി​നു രൂ​പ​യു​ടെ സ്വ​ർ​ണം ക​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്വ​വും പി​ണ​റാ​യി സ​ർ​ക്കാ​രി​നാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. റാ​ന്നി​യി​ൽ യു​ഡി​എ​ഫ് റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​എം നേ​താ​ക്ക​ൾ ദേ​വ​സ്വം ബോ​ർ​ഡ് ഭ​രി​ച്ചി​രു​ന്ന കാ​ല​യ​ള​വി​ലാ​ണ് സ്വ​ർ​ണം ക​ള​വ് പോ​യ​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടും അ​വ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രും പാ​ർ​ട്ടി​യും ചെ​യ്യു​ന്ന​ത്.

പ്ര​തി ചേ​ർ​ത്ത് ജ​യി​ലി​ലാ​ക്കി​യ​വ​രു​ടെ വി​ശ​ദീ​ക​ര​ണം പാ​ർ​ട്ടി​ക്കു കേ​ൾ​ക്കേ​ണ്ട​തു​ണ്ടെ​ന്ന തൊ​ടു​ന്യാ​യം ജ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ മ​ടി​യു​ള്ള​തു​കൊ​ണ്ടാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ വി​ട്ടു​നി​ന്ന​തെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

Tags : Adoor Prakash Local News Nattuvishesham Pathanamthitta

Recent News

Corehub Up